ബേക്കലിനു പിന്നാലെ കാസർഗോഡ് കോട്ടയും; കാസർഗോട്ടെ കോട്ടകളുടെ തകർച്ച തുടരുന്നു
Saturday, August 24, 2019 1:21 AM IST
കാ​സ​ര്‍​ഗോ​ഡ്: 600 വ​ര്‍​ഷ​ത്തി​ലേ​റെ പ​ഴ​ക്ക​മു​ള്ള ച​രി​ത്ര​സ്മാ​ര​ക​മാ​യി സം​ര​ക്ഷി​ക്കേ​ണ്ട കാ​സ​ര്‍​ഗോ​ഡ് കോ​ട്ട​യു​ടെ പാ​ര്‍​ശ്വ​ഭി​ത്തി ക​ന​ത്ത​മ​ഴ​യി​ല്‍ ത​ക​ര്‍​ന്നു. മൂ​ന്നു ദി​വ​സ​മാ​യി കോ​ട്ട​യു​ടെ പാ​ര്‍​ശ്വ​ഭി​ത്തി​യി​ലെ ക​ല്ലു​ക​ള്‍ ഇ​ള​കി​വ​രി​ക​യാ​യി​രു​ന്നു.

ഇ​തി​നി​ട​യി​ലാ​ണ് ഇ​ന്ന​ലെ പാ​ര്‍​ശ്വ​ഭി​ത്തി​യു​ടെ ഒ​രു​ഭാ​ഗം ത​ക​ര്‍​ന്ന​ത്. അ​ടു​ത്ത​കാ​ല​ത്ത് കാ​സ​ര്‍​ഗോ​ഡ് കോ​ട്ട വ്യാ​ജ​രേ​ഖ ഉ​ണ്ടാ​ക്കി കൈ​ക്ക​ലാ​ക്കാ​ന്‍ ചി​ല സ്വ​കാ​ര്യ​വ്യ​ക്തി​ക​ള്‍ ശ്ര​മം ന​ട​ത്തി​യി​രു​ന്നു. ഇ​ത് വ​ന്‍ വി​വാ​ദ​മാ​യ​തോ​ടെ മു​ന്‍ ലാ​ന്‍​ഡ് റ​വ​ന്യൂ ക​മ്മീ​ഷ​ണ​ര്‍ ടി.​ഒ. സൂ​ര​ജ് ഉ​ള്‍​പ്പെ​ടെ 15 പേ​ര്‍​ക്കെ​തി​രേ കാ​സ​ര്‍​ഗോ​ഡ് വി​ജി​ല​ന്‍​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തി​യി​രു​ന്നു. ഇ​തി​ന്‍റെ അ​ന്വേ​ഷ​ണം ഇ​പ്പോ​ഴും എ​ങ്ങു​മെ​ത്തി​യി​ട്ടി​ല്ല.

നേ​ര​ത്തെ സം​സ്ഥാ​ന പു​രാ​വ​സ്തു​വ​കു​പ്പി​ന്‍റെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ 23 ല​ക്ഷം രൂ​പ ചെ​ല​വി​ല്‍ കോ​ട്ട ന​വീ​ക​ര​ണ​ത്തി​നാ​യി ന​ട​പ​ടി ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ഇ​തി​നാ​യി ഇ​റ​ക്കി​യ 8,000 ത്തോ​ളം ക​ല്ലു​ക​ള്‍ ന​ശി​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നു. കോ​ട്ട സം​ര​ക്ഷ​ണ​ത്തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​തു കൊ​ണ്ടാ​ണ് ജീ​ര്‍​ണാ​വ​സ്ഥ​യി​ലാ​യി​രു​ന്ന കോ​ട്ട​യു​ടെ പാ​ര്‍​ശ്വ​ഭി​ത്തി ഇ​പ്പോ​ള്‍ മ​ഴ​യി​ല്‍ ത​ക​ര്‍​ന്ന​തെ​ന്ന് നാ​ട്ടു​കാ​രും പ​രി​സ​ര​വാ​സി​ക​ളും പ​റ​യു​ന്നു.

വ​ലി​യ രീ​തി​യി​ല്‍ വി​ക​സി​പ്പി​ച്ചാ​ല്‍ ടൂ​റി​സം മേ​ഖ​ല​യി​ലും കാ​സ​ര്‍​ഗോ​ഡ് കോ​ട്ട​യ്ക്ക് നി​ര്‍​ണാ​യ​ക​സ്ഥാ​നം ല​ഭി​ക്കും. കാ​സ​ര്‍​ഗോ​ഡ് ന​ഗ​ര​ത്തി​ല്‍ നി​ന്ന് ഫോ​ര്‍​ട്ട് റോ​ഡ് വ​ഴി കോ​ട്ട​യി​ലേ​ക്ക് റോ​ഡു​ണ്ടെ​ങ്കി​ലും കോ​ട്ട​യെ​വി​ടെ​യെ​ന്ന് തൊ​ട്ട​ടു​ത്തു​ള്ള​വ​ര്‍​ക്കു​പോ​ലും അ​റി​യാ​ത്ത അ​വ​സ്ഥ​യാ​ണ്. കാ​ടു​പി​ടി​ച്ചു​കി​ട​ക്കു​ന്ന നി​രീ​ക്ഷ​ണ​ഗോ​പു​ര​വും കൊ​ത്ത​ള​ങ്ങ​ളും കു​ള​വു​മാ​ണ് കോ​ട്ട​യ്ക്കു​ള്ളി​ലു​ള്ള​ത്.

സ​മീ​പം ആ​ഞ്ജ​നേ​യ ക്ഷേ​ത്ര​വു​മു​ണ്ട്. ക്ഷേ​ത്ര​ത്തി​ലെ ച​ട​ങ്ങു​ക​ള്‍​ക്കാ​യി വ​ര്‍​ഷ​ത്തി​ലൊ​രി​ക്ക​ല്‍ കോ​ട്ട​യും പ​രി​സ​ര​വും വൃ​ത്തി​യാ​ക്കു​ന്പോ​ഴാ​ണ് നി​രീ​ക്ഷ​ണ​ഗോ​പു​രം പോ​ലും വ്യ​ക്ത​മാ​യി കാ​ണു​ന്ന​ത്. കാ​സ​ര്‍​ഗോ​ഡ് കോ​ട്ട പു​രാ​വ​സ്തു​വ​കു​പ്പ് ഏ​റ്റെ​ടു​ത്തെ​ങ്കി​ലും കോ​ട്ട​യും അ​തി​നോ​ടു ചേ​ര്‍​ന്ന നാ​ല് ഏ​ക്ക​ര്‍ 80 സെ​ന്‍റ് സ്ഥ​ല​വും ചി​ല​ര്‍ കൈ​ക്ക​ലാ​ക്കാ​ന്‍ ശ്ര​മി​ച്ച​താ​ണ് നേ​ര​ത്തെ വി​വാ​ദ​മാ​യ​ത്.

ന​വീ​ക​ര​ണം ന​ട​ത്തി ഇ​നി​യെ​ങ്കി​ലും കോ​ട്ട സം​ര​ക്ഷ​ണ​ത്തി​നാ​യി സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യം. കാ​ല​വ​ര്‍​ഷ​ത്തി​നി​ട​യി​ല്‍ ര​ണ്ടാ​ഴ്ച മു​ന്പ് ബേ​ക്ക​ല്‍ കോ​ട്ട​യു​ടെ നി​രീ​ക്ഷ​ണ ഗോ​പു​ര​ത്തി​ന്‍റെ പാ​ര്‍​ശ്വ​ഭി​ത്തി​യും സ​മീ​പ​ത്തെ ടൂ​റി​സ്റ്റ് ബം​ഗ്ലാ​വി​ന്‍റെ മേ​ല്‍​ക്കൂ​ര​യും ത​ക​ര്‍​ന്നി​രു​ന്നു.