വി​ശ്വ​ശാ​ന്തി​ക്ക് ആ​ഹ്വാ​നം ചെ​യ്തു ദേ​ശീ​യ​സം​ഗ​മം സ​മാ​പി​ച്ചു
Sunday, August 25, 2019 1:19 AM IST
കാ​സ​ർ​ഗോ​ഡ്: ഗാ​ന്ധി​യ​ന്‍ ആ​ദ​ര്‍​ശ​ങ്ങ​ളി​ല്‍ നി​ന്ന് ഊ​ര്‍​ജം സ്വീ​ക​രി​ച്ച് വി​ശ്വ​ശാ​ന്തി​ക്കു വേ​ണ്ടി​യു​ള്ള സ​മാ​ധാ​ന​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ മു​ഴു​കാ​ന്‍ ആ​ഹ്വാ​നം ചെ​യ്തു​കൊ​ണ്ട് ശാ​ന്തി​സേ​നാ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മ​ഞ്ചേ​ശ്വ​ര​ത്ത് സം​ഘ​ടി​പ്പി​ച്ച ദ്വി​ദി​ന ദേ​ശീ​യ​സം​ഗ​മം സ​മാ​പി​ച്ചു.
നാ​നാ​ത്വ​ത്തി​ല്‍ ഏ​ക​ത്വ​മെ​ന്ന ഇ​ന്ത്യ​ന്‍ ത​ത്വം അ​ക്ഷ​രാ​ര്‍​ത്ഥ​ത്തി​ല്‍ ദൃ​ശ്യ​മാ​വു​ന്ന സ​പ്ത​ഭാ​ഷാ സം​ഗ​മ​ഭൂ​മി​യി​ല്‍ നി​ന്നു​ത​ന്നെ ശാ​ന്തി​സേ​ന​യു​ടെ വീ​ണ്ടെ​ടു​പ്പ് ന​ട​ക്കു​ന്ന​ത് ച​രി​ത്ര​നി​യോ​ഗ​മാ​ണെ​ന്ന് സ​മാ​പ​ന ച​ട​ങ്ങി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ഗാ​ന്ധി പീ​സ് മി​ഷ​ന്‍ ചെ​യ​ര്‍​മാ​ന്‍ ഡോ. ​എ​ന്‍. രാ​ധാ​കൃ​ഷ്ണ​ന്‍ പ​റ​ഞ്ഞു.
ക​ലു​ഷി​ത​മാ​യ സാ​മൂ​ഹി​ക സാ​ഹ​ച​ര്യ​ത്തി​ല്‍ സ​മാ​ധാ​ന​ത്തി​ന്‍റെ സ​ന്ദേ​ശം എ​ല്ലാ ദി​ക്കി​ലേ​ക്കും പ്ര​ച​രി​പ്പി​ക്ക​ണ​മെ​ന്നും സ​മൂ​ഹ​ത്തി​ല്‍ ശാ​ന്തി പ്ര​സ​രി​ക്ക​ണ​മെ​ങ്കി​ല്‍ മ​റ്റു​ള്ള​വ​രെ കാ​ത്തു​നി​ൽ​ക്കാ​തെ നാം ​ഓ​രോ​രു​ത്ത​രും സ​മാ​ധാ​ന​ത്തി​ന്‍റെ പ്രാ​യോ​ഗി​ക വ​ക്താ​ക്ക​ളാ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
വി​ദ്യാ​ഭ്യാ​സ​മേ​ഖ​ല​യി​ൽ മാ​തൃ​കാ​പ​ര​മാ​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തു​ന്ന ഡോ. ​ഇ​ബ്രാ​ഹിം ഹാ​ജി ക​ല്ലൂ​രി​നെ​യും രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ സ​മാ​ധാ​ന​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ലേ​ര്‍​പ്പെ​ടു​ന്ന​വ​രെ​യും ച​ട​ങ്ങി​ല്‍ ആ​ദ​രി​ച്ചു. ശി​വ​പ്ര​കാ​ശ് റാ​വു, ശ്രീ​കാ​ന്ത് ഹൊ​ള്ള, വി.​വി. പ്ര​ഭാ​ക​ര​ന്‍, ഗാ​ന്ധി​ഗ്രാം യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ​യും നെ​യ്യാ​റ്റി​ന്‍​ക​ര ഗാ​ന്ധി​കേ​ന്ദ്ര​ത്തി​ലെ​യും വി​ദ്യാ​ര്‍​ഥി​ക​ള്‍, പാ​ര്‍​ഥ​സാ​ര​ഥി, പ്ര​ഫ. വി. ​വി​ന്‍​സ​ന്‍റ്, കു​മാ​ര്‍​പ്ര​സാ​ദ്, ശി​വ​ന്‍ ചെ​ന്നൈ, പ്ര​ഫ. ആ​ര്‍. പെ​രു​മാ​ള്‍, ര​മേ​ശ് ശ​ര്‍​മ, ഹ​ര്‍​ഷ​ദ് വൊ​ര്‍​ക്കാ​ടി, ര​ഞ്ജി​ത് സ​ര്‍​ക്കാ​ര്‍, എ​സ്.​ജെ. ദി​വാ​ക​ര​ന്‍ എ​ന്നി​വ​ർ ആ​ദ​ര​മേ​റ്റു​വാ​ങ്ങി. ഉ​മ്മ​ര്‍ ബോ​ര്‍​ക്ക​ള, ആ​രി​ഫ് ബോ​ര്‍​ക്ക​ള, ക്യാ​പ്റ്റ​ന്‍ കെ.​എം.​കെ. ന​മ്പ്യാ​ര്‍, ഡി. ​മൂ​സ, ആ​ര്‍.​പി. ര​വീ​ന്ദ്ര​ന്‍, ജീ​ന്‍ ല​വീ​ന മൊ​ന്തേ​രോ തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു.
സം​ഗ​മ​ത്തി​ന്‍റെ ഭാ​ഗ​മാ​യി "ദു​ര​ന്ത​നി​വാ​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ യു​വ​ജ​ന​ത​യു​ടെ പ​ങ്ക്' എ​ന്ന വി​ഷ​യ​ത്തി​ൽ ന​ട​ത്തി​യ ശി​ല്പ​ശാ​ല​യി​ൽ ഗാ​ന്ധി​ഗ്രാം അ​ലും​നി അ​സോ​സി​യേ​ഷ​ന്‍ ചെ​യ​ര്‍​മാ​ന്‍ ഡോ. ​ശി​വ​ന്‍ അ​രു​ണാ​ച​ലം മോ​ഡ​റേ​റ്റ​റാ​യി. അ​സീ​സ് ക​ല്ലൂ​ര്‍, ക​ര​യി​ല്‍ സു​കു​മാ​ര​ന്‍, ഇ​ഖ്ബാ​ല്‍ ക​ലി​യൂ​ര്‍ എ​ന്നി​വ​ർ സം​സാ​രി​ച്ചു.