എ​സ്എ​ഫ്‌​ഐ നേ​താ​ക്ക​ൾ​ക്കെ​തി​രേ ജാ​മ്യ​മി​ല്ലാ വ​കു​പ്പ് പ്ര​കാ​രം കേ​സ്
Monday, September 9, 2019 1:36 AM IST
ഇ​രി​ട്ടി: വീ​ർ​പ്പാ​ട് എ​സ്എ​ൻ കോ​ള​ജ് യൂ​ണി​റ്റ് സെ​ക്ര​ട്ട​റി​യാ​യ മൂ​ന്നാം വ​ർ​ഷ ബി​കോം വി​ദ്യാ​ർ​ഥി അ​മ​ൽ മാ​ത്യു​വി​നെ കോ​ള​ജി​ൽ ക​യ​റി ആ​ക്ര​മി​ച്ച കേ​സി​ൽ എ​സ്എ​ഫ്ഐ ജി​ല്ലാ, ഏ​രി​യാ ഭാ​ര​വാ​ഹി​ക​ളാ​യ നാ​ല് പേ​ർ​ക്കെ​തി​രേ വ​ധ​ശ്ര​മ​ത്തി​ന് ജാ​മ്യ​മി​ല്ലാ വ​കു​പ്പ് പ്ര​കാ​രം ആ​റ​ളം പോ​ലീ​സ് കേ​സെ​ടു​ത്തു. എ​സ്‌​എ​ഫ്ഐ ജി​ല്ലാ ക​മ്മി​റ്റി​യം​ഗം ര​സ​ന്ത്, ഇ​രി​ട്ടി ഏ​രി​യ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ജി​തി​ൻ കെ. ​ബാ​ല​ൻ കീ​ഴ്പ്പ​ള്ളി, നി​ഖി​ൽ എം. ​ജ​യ​രാ​ജ​ൻ, കോ​ള​ജ് വി​ദ്യാ​ർ​ഥി​യും എ​സ്‌​എ​ഫ്ഐ ഏ​രി​യാ ക​മ്മി​റ്റി​യം​ഗ​വു​മാ​യ അ​ശ്വ​ന്ത് ര​മേ​ശ് എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് കേ​സെ​ടു​ത്തി​ട്ടു​ള്ള​ത്.
മൂ​ക്കി​നും ക​ണ്ണി​നും സാ​ര​മാ​യി പ​രി​ക്കേ​റ്റ അ​മ​ൽ മാ​ത്യു​വി​നെ ഓ​പ്പ​റേ​ഷ​ന് വി​ധേ​യ​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്. പ്ര​തി​ക​ളെ ഉ​ട​ൻ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് യൂ​ത്ത് കോ​ൺ​ഗ്ര​സ്, കെ​എ​സ്‌​യു ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലി​ന് ഇ​രി​ട്ടി​യി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും കൂ​ട്ടാ​യ്മ​യും ന​ട​ത്തു​മെ​ന്ന് നേ​താ​ക്ക​ളാ​യ എം.​അ​ജേ​ഷ്, കെ.​സു​മേ​ഷ്കു​മാ​ർ, ഫെ​ബി​ൻ ജോ​സ്, നി​വി​ൽ മാ​നു​വ​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു.
ത​ല​ശേ​രി ഇ​ന്ദി​രാ​ഗാ​ന്ധി സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന അ​മ​ൽ മാ​ത്യു​വി​നെ ഡി​സി​സി പ്ര​സി​ഡ​ന്‍റ് സ​തീ​ശ​ൻ പാ​ച്ചേ​നി, യൂ​ത്ത് കോ​ൺ​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് റി​ജി​ൽ മാ​ക്കു​റ്റി, കെ​എ​സ്‌​യു ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ഷ​മ്മാ​സ്, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം തോ​മ​സ് വ​ർ​ഗീ​സ്, ഡി​സി​സി സെ​ക്ര​ട്ട​റി കെ.​വേ​ലാ​യു​ധ​ൻ, ആ​റ​ളം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷി​ജി ന​ടു​പ​റ​മ്പി​ൽ, വി.​ടി.​തോ​മ​സ്, ആ​റ​ളം മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​ജെ.​തോ​മ​സ്, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജോ​ഷി പാ​ല​മ​റ്റം, കെ​എ​സ്‌​യു ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​പി.​അ​ഭി​ജി​ത്ത്, പി.​എ.​സ​ലാം തു​ട​ങ്ങി​യ​വ​ർ സ​ന്ദ​ർ​ശി​ച്ചു.