ഓ​ണ്‍​ലൈ​ന്‍ വ്യാ​പാ​ര​ത്തി​ന് നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്ത​ണം
Monday, September 9, 2019 1:36 AM IST
ബേ​ക്ക​ല്‍: കേ​ര​ളം പ്ര​ള​യ​ത്തി​ൽ മു​ങ്ങി​യ​പ്പോ​ള്‍ നൗ​ഷാ​ദി​നെ​പ്പോ​ലെ​യു​ള്ള ചെ​റു​കി​ട വ്യാ​പാ​രി​ക​ളാ​ണ് സ​ഹാ​യ​വു​മാ​യി ഓ​ടി​യെ​ത്തി​യ​തെ​ന്ന് ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ തൊ​ട്ട​ടു​ത്തു​ള്ള വ്യാ​പാ​രി​ക​ളെ സ​ഹാ​യി​ക്കു​ന്ന രീ​തി​യി​ല്‍ ഉ​ത്പ​ന്ന​ങ്ങ​ള്‍ വാ​ങ്ങി ഉ​പ​ഭോ​ക്താ​ക്ക​ള്‍ സ​ഹ​ക​രി​ക്ക​ണ​മെ​ന്നും ഓ​ണ്‍​ലൈ​ന്‍ വ്യാ​പാ​ര​ത്തെ കേ​ര​ള​ത്തി​ല്‍ നി​യ​ന്ത്രി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ത​യാ​റാ​ക​ണ​മെ​ന്നും കേ​ര​ള സം​സ്ഥാ​ന വ്യാ​പാ​രി വ്യ​വ​സാ​യി​സ​മി​തി ബേ​ക്ക​ല്‍ യൂ​ണി​റ്റ് വാ​ര്‍​ഷി​ക ക​ണ്‍​വ​ന്‍​ഷ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു.
രാ​ഘ​വ​ന്‍ വെ​ളു​ത്തോ​ളി ഉ​ദ്ഘാ​ട​നം ചെ​യ്തു. ബി​സ്മി​ല്ല അ​ബാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ. ​ലി​ജു, അ​ബൂ​ബ​ക്ക​ര്‍ ബേ​ക്ക​ല്‍, അ​ബ്ദു​ല്ല, ടി.​കെ. സു​രേ​ഷ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. അ​ഷ​റ​ഫ് അ​റ​ഫ സ്വാ​ഗ​തം പ​റ​ഞ്ഞു.