തൃ​ക്ക​രി​പ്പൂ​രി​ൽ ഓ​ണ​ക്കാ​ഴ്ച ഒ​രു​ക്കി ‘പു​ലി​യിറങ്ങി’
Tuesday, September 10, 2019 1:15 AM IST
തൃ​ക്ക​രി​പ്പൂ​ർ: ഓ​ണാ​ഘോ​ഷ​ത്തി​ൽ മ​ധ്യ​കേ​ര​ള​ത്തി​ന്‍റെ സ്വ​ന്ത​മാ​യ പ​ര​മ്പ​രാ​ഗ​ത​രീ​തി​യി​ലു​ള്ള പു​ലിക്ക​ളി​ച്ചു​വ​ടു​ക​ൾ തൃ​ക്ക​രി​പ്പൂ​രി​ന്‍റെ വീ​ഥി​ക​ളെ പു​ള​കം കൊ​ള്ളി​ച്ചു. വ​ര​യ​ൻ പു​ലി​ക​ളും ക​രി​മ്പു​ലി​ക​ളും പു​ള്ളി​പ്പു​ലി​ക​ളും നീ​ല-​വെ​ള​ള വേ​ഷ​ങ്ങ​ളി​ൽ ചാ​യം പൂ​ശി​യി​റ​ങ്ങി​യ​പ്പോ​ൾ കാ​ഴ്ച​ക്കാ​രി​ൽ ആ​വേ​ശ​മാ​യി.
പു​ലി​ക​ൾ​ക്കൊ​പ്പം പു​ലി​ക്ക​ളി കാ​ണാ​നെ​ത്തി​യ ജ​നാ​വ​ലി​യും ന​ഗ​രം​ചു​റ്റി. ചെ​ണ്ട​യു​ടെ താ​ള​ത്തി​നൊ​പ്പം അ​ര​മ​ണി കി​ലു​ക്കി​യും കു​ട​വ​യ​റു​ക​ൾ ഇ​ള​ക്കി​യു​മു​ള്ള പു​ലി​ക്ക​ളി തൃ​ക്ക​രി​പ്പൂ​രു​കാ​ർ​ക്ക് ജ​ന​ങ്ങ​ൾ​ക്ക് പു​തി​യ ഓ​ണ​ക്കാ​ഴ്ച​യാ​യി.
ക​ടു​വ​യു​ടെ ശ​രീ​ര​ത്തി​ലു​ള്ള​തു പോ​ലു​ള്ള വ​ര​ക​ളും, ക​ടു​വ​യു​ടെ മു​ഖ​വും ശ​രീ​ര​ത്തി​ൽ വ​ര​ച്ച് മു​ഖ​ത്തു ക​ടു​വ​യു​ടെ മു​ഖം​മൂ​ടി​യും വ​ച്ച് വാ​ദ്യ​മേ​ള​ങ്ങ​ൾ​ക്ക​നു​സ​രി​ച്ച് നൃ​ത്തം ചെ​യ്തു. തൃ​ക്ക​രി​പ്പൂ​രി​ലെ ക​ന​ൽ സാം​സ്‌​കാ​രി​ക​വേ​ദി​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. തൃ​ശൂ​രി​ലെ പ​ര​മ്പ​രാ​ഗ​ത പു​ലി​ക്ക​ളി സം​ഘ​മാ​യ തൃ​ശ്ശി​വ​യി​ലെ 20 ക​ലാ​കാ​ര​ന്മാ​രാ​ണ് പു​ലി​ക്ക​ളി തൃ​ക്ക​രി​പ്പൂ​രി​ൽ അ​വ​ത​രി​പ്പി​ച്ച​ത്. ത​ങ്ക​യം മു​ക്കി​ൽ ച​ന്തേ​ര എ​സ്ഐ വി​പി​ൻ ച​ന്ദ്ര​ൻ ഫ്‌​ളാ​ഗ് ഓ​ഫ് ചെ​യ്തു.
ന​ഗ​രം പ്ര​ദ​ക്ഷി​ണം ചെ​യ്തു ബ​സ്‌​സ്റ്റാ​ന്‍റി​ൽ സ​മാ​പി​ച്ചു. സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മു​ൾ​പ്പെ​ടെ നൂ​റു​ക​ണ​ക്കി​നാ​ളു​ക​ളാ​ണ് പു​ലി​ക്ക​ളി വീ​ക്ഷി​ക്കാ​നാ​യി ടൗ​ണി​ൽ ത​ടി​ച്ചു​കൂ​ടി​യ​ത്.