നാ​ട​ക​വു​മാ​യി പോ​ലീ​സ്
Tuesday, September 10, 2019 1:17 AM IST
പ​ട​ന്ന: വ​ർ​ധി​ച്ചു​വ​രു​ന്ന ല​ഹ​രി ഉ​പ​യോ​ഗ​ത്തി​നെ​തി​രേ ജി​ല്ല​യി​ൽ ബോ​ധ​വ​ത്ക​ര​ണ നാ​ട​ക​വു​മാ​യി കാ​ക്കി​ക്കു​ള്ളി​ലെ ക​ലാ​കാ​ര​ൻ​മാ​ർ.
ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ജ​യിം​സ് ജോ​സ​ഫി​ന്‍റെ മാ​ർ​ഗ​നി​ർ​ദേ​ശ​ത്തി​ൽ നാ​ർ​ക്കോ​ട്ടി​ക്ക് സെ​ൽ ഡി​വൈ​എ​സ്പി അ​സൈ​നാ​ർ നാ​ട​ക​ത്തി​നു മേ​ൽ​നോ​ട്ടം വ​ഹി​ക്കു​ന്നു. നാ​ട​ക​ര​ച​ന പ്ര​സാ​ദ് ക​ണ്ണോ​ത്തും സം​വി​ധാ​നം സു​ധീ​ർ ഉ​ദി​നൂ​രു​മാ​ണ് നി​ർ​വ​ഹി​ച്ച​ത്.
സ​ജി​ത്ത് സി. ​പ​ട​ന്ന, നി​കേ​ഷ് മാ​നൂ​രി എ​ന്നി​വ​രാ​ണ് അ​ര​ങ്ങി​ലെ​ത്തു​ന്ന​ത്. കു​ണ്ടം​കു​ഴി, ഉ​ദി​നൂ​ർ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളു​ക​ളി​ലെ സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് ഓ​ണം അ​വ​ധി​ക്കാ​ല ക്യാ​മ്പി​ൽ നാ​ട​ക​മ​വ​ത​രി​പ്പി​ച്ചു. വ​രും​ദി​വ​സ​ങ്ങ​ളി​ൽ ജി​ല്ല​യി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ "മ​ര​ണ​ത്തി​ലേ​ക്ക് ഒ​രു ഫ്രീ ​ടി​ക്ക​റ്റ്' എ​ന്ന നാ​ട​കം അ​ര​ങ്ങേ​റും.