പ​ഴ​ന്തു​ണി​യി​ൽ നി​ന്ന് ഗ്രോ​ബാ​ഗു​ക​ൾ നി​ർ​മി​ച്ച് പ​ര​പ്പ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ
Wednesday, September 11, 2019 1:09 AM IST
പ​ര​പ്പ: പ്ലാ​സ്റ്റി​ക്കി​ന് ഗു​ഡ്ബൈ ചൊ​ല്ലാ​ൻ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ പ​ഴ​യ ജീ​ൻ​സ്, ടീ​ഷ​ർ​ട്ടു​ക​ൾ എ​ന്നി​വ​കൊ​ണ്ട് ഗ്രോ​ബാ​ഗു​ക​ൾ നി​ർ​മി​ച്ച് പ​ര​പ്പ ജി​എ​ച്ച്എ​സ്എ​സി​ലെ എ​ൻ​എ​സ്എ​സ് വ​ള​ണ്ടി​യ​ർ​മാ​ർ.
ഗ്രോ​ബാ​ഗു​ക​ൾ നി​ർ​മി​ക്കു​ക മാ​ത്ര​മ​ല്ല അ​തി​ൽ വി​വി​ധ​യി​നം വൃ​ക്ഷ​ത്തെ​ക​ളും പ​ച്ച​ക്ക​റി​തൈ​ക​ളും ന​ട്ടു പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് വി​ത​ര​ണം ചെ​യ്യു​ക​യുംചെ​യ്തു. പ്ലാ​സ്റ്റി​ക്കി​ന് എ​തി​രാ​യു​ള്ള സ​മ​ര​ത്തി​ൽ ജ​ന​ങ്ങ​ളെ ആ​ക​ർ​ഷി​ക്കു​ക​യും ബോ​ധ​വ​ത്ക​രി​ക്കു​ക​യും ചെ​യ്യു​ന്ന "സേ ​നോ ടു ​പ്ലാ​സ്റ്റി​ക്ക്' കാ​ന്പ​യി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പ​ദ്ധ​തി ആ​വി​ഷ്ക​രി​ച്ച​ത്. കോ​ടോം-​ബേ​ളൂ​ർ പ​ഞ്ചാ​യ​ത്ത് വി​ഇ​ഒ ഇ​ക്ബാ​ൽ ആ​ണ് ഈ ​ആ​ശ​യം പ​ര​പ്പ സ്കൂ​ൾ എ​ൻ​എ​സ്എ​സ് ചാ​ർ​ജ് ഓ​ഫീ​സ​ർ ജി​നീ​ഷ് മു​മ്പാ​കെ അ​വ​ത​രി​പ്പി​ച്ച​ത്.
അ​ദ്ദേ​ഹം അ​ത് സ​ന്തോ​ഷ​ത്തോ​ടെ സ്വീ​ക​രി​ക്കു​ക​യും കു​ട്ടി​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ പ​രി​ശീ​ല​ന​ത്തി​ന് വേ​ദി ഒ​രു​ക്കു​ക​യും ചെ​യ്തു. കാ​ന്പ​യി​ന്‍റെ ഭാ​ഗ​മാ​യി ഏ​ഴാം വാ​ർ​ഡി​നെ ദ​ത്തെ​ടു​ക്കു​ക​യും ഒ​രു വീ​ട്ടി​ൽ ഒ​രു ക​റി​വേ​പ്പ് തൈ ​എ​ന്ന പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കാ​നും സ്കൂ​ളി​ന​ടു​ത്തു​ള്ള ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​യു​ടെ മു​ൻ​പി​ൽ ഒ​രു ഔ​ഷ​ധ​ത്തോ​ട്ടം നി​ർ​മി​ക്കാ​ൻ തീ​രു​മാ​നി​ക്കു​ക​യും ചെ​യ്തു.
ആ​ക​ർ​ഷ​ക​മാ​യ ഗ്രോ​ബാ​ഗു​ക​ൾ നി​ർ​മി​ക്കു​ക​യും അ​തി​ൽ മ​ണ്ണും ജൈ​വ​വ​ള​വും നി​റ​ച്ച് നീ​ല അ​മ​രി, ക​റ്റാ​ർ​വാ​ഴ, വി​വി​ധ പ​ച്ച​ക്ക​റി തൈ​ക​ൾ, വേ​പ്പ് തു​ട​ങ്ങി 1500ഓ​ളം തൈ​ക​ൾ ആ​ദ്യ​ഘ​ട്ട​ത്തി​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് വി​ത​ര​ണം ചെ​യ്തു.
വ​രു​ന്ന ര​ണ്ടു​വ​ർ​ഷ​ത്തി​നു​ള്ളി​ൽ ഇ​തു​പോ​ലെ 50,000 തൈ​ക​ൾ പൊ​തു​ജ​ന​ങ്ങ​ൾ​ക്കും ദ​ത്തു​ഗ്രാ​മ​ത്തി​ലേ​ക്കും വി​ത​ര​ണം ചെ​യ്യാ​നാ​ണ് എ​ൻ​എ​സ്എ​സ് യൂ​ണി​റ്റ് ല​ക്ഷ്യ​മി​ടു​ന്ന​ത്.
ഈ ​ക​ാമ്പ​യി​ൻ പൊ​തു​ജ​ന​ങ്ങ​ളി​ലേ​ക്കു എ​ത്തി​ക്കു​ന്ന​തി​നാ​യി കു​ട്ടി​ക​ൾ ക​ഴി​ഞ്ഞ​ദി​വ​സം പ​ര​പ്പ സ്കൂ​ൾ മു​ത​ൽ താ​ഴെ പ​ര​പ്പ വരെ അ​ണി​നി​ര​ക്കു​ക​യും പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് നി​ർ​മാ​ണ​രീ​തി പ്ര​ദ​ർ​ശി​പ്പി​ക്കു​ക​യും ചെ​യ്തു. സ​മീ​പ​ഭാ​വി​യി​ൽ പ്ര​കൃ​തി​ക്കി​ണ​ങ്ങു​ന്ന ചെ​ടി​ച്ച​ട്ടി​ക​ൾ, മാ​ലി​ന്യ​സം​സ്ക​ര​ണ ല​ഘു ഉ​പ​ക​ര​ണ​ങ്ങ​ൾ, മ​ഴ​വെ​ള്ള റീ​ചാ​ർ​ജിം​ഗി​ന് ആ​വ​ശ്യ​മാ​യ ഉ​പ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ നി​ർ​മി​ച്ചു ന​ൽ​കാ​നാ​ണ് കു​ട്ടി​ക​ളു​ടെ ല​ക്ഷ്യം. ഒ​പ്പം അ​വ​ർ ല​ക്ഷ്യം ക​ണ്ട 50,000 തൈ​ക​ളും പൊ​തു​ജ​ന​ങ്ങ​ളെ തേ​ടി​യെ​ത്തും.