ഉ​ത്രാ​ട​പ്പാച്ചിലിൽ തിരക്കിൽ അലിഞ്ഞു നഗരം
Wednesday, September 11, 2019 1:09 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ഉ​ത്രാ​ട​നാ​ളി​ലും മ​ഴ മാ​റി​നി​ന്ന​തോ​ടെ മ​ണ്ണും മ​ന​സ്സും തെ​ളി​ഞ്ഞു പൊ​ന്നോ​ണ​പ്പു​ല​രി​ക്കാ​യി നാ​ടൊ​രു​ങ്ങി. ഓ​ണ​ത്തി​നു​മു​മ്പ് ഇ​ഷ്ടം​പോ​ലെ സ​മ​യം കി​ട്ടി​യെ​ങ്കി​ലും ഉ​ത്രാ​ട​പ്പാ​ച്ചി​ലി​ന്‍റെ തി​ര​ക്കി​ന് കാ​ര്യ​മാ​യ കു​റ​വൊ​ന്നു​മു​ണ്ടാ​യി​ല്ല. പാ​ത​യോ​ര​ത്തെ പൂ​വി​പ​ണി​യും വ​സ്ത്ര​ശാ​ല​ക​ളു​മെ​ല്ലാം ചേ​ര്‍​ന്ന് ന​ഗ​ര​ത്തെ ഉ​ത്സ​വ​പ്പ​റ​മ്പാ​ക്കി.
രാ​വി​ലെ ഒ​രു​മു​ഴം പൂ​വി​ന് അ​മ്പ​തും അ​റു​പ​തും രൂ​പ വ​രെ​യാ​യി തു​ട​ങ്ങി​യ ക​ച്ച​വ​ടം വൈ​കു​ന്നേ​ര​മാ​കു​മ്പോ​ഴേ​ക്കും പ​ത്തും ഇ​രു​പ​തു​മൊ​ക്കെ​യാ​യി കു​റ​ഞ്ഞു. ഏ​റ്റ​വും ജ​ന​പ്രി​യ​മാ​യ മ​ഞ്ഞ ജ​മ​ന്തി​പ്പൂ​വ് മു​ഴ​ത്തി​ന് പ​ത്തു രൂ​പ നി​ര​ക്കി​ലാ​ണ് മി​ക്ക​യി​ട​ത്തും വി​ൽ​പ്പ​ന ന​ട​ത്തി​യ​ത്. രാ​ത്രി ക​ച്ച​വ​ടം അ​വ​സാ​നി​പ്പി​ക്കാ​റാ​കു​മ്പോ​ഴേ​ക്ക് അ​തു​പി​ന്നെ​യും കു​റ​ഞ്ഞ് ഒ​രു വി​റ്റ​ഴി​ക്ക​ല്‍ വി​ല്പ​ന​യു​ടെ സ്വ​ഭാ​വ​ത്തി​ലാ​യി.
കോ​ലാ​റി​ല്‍ നി​ന്നും മൈ​സൂ​രു​വി​ല്‍ നി​ന്നു​മൊ​ക്കെ കൊ​ണ്ടു​വ​ന്ന പൂ​ക്ക​ളാ​ണ്. ഇ​നി ഇ​തെ​ല്ലാം തി​രി​ച്ചു​കൊ​ണ്ടു​പോ​കു​ന്ന​തി​ന്‍റെ ചെ​ല​വും ബു​ദ്ധി​മു​ട്ടും ക​ണ​ക്കി​ലെ​ടു​ക്കു​മ്പോ​ള്‍ ഇ​വി​ടെ ത്ത​ന്നെ വി​റ്റ​ഴി​ക്കു​ന്ന​താ​കും ലാ​ഭ​മെ​ന്ന് ക​ച്ച​വ​ട​ക്കാ​ര്‍ പ​റ​യു​ന്നു. അ​തേ​സ​മ​യം വി​ല​പേ​ശി വാ​ങ്ങാ​നെ​ത്തു​ന്ന നാ​ട്ടു​കാ​ര്‍ പൂ​വി​ന്‍റെ വി​ല​യും ഇ​ത്ര​യും ദൂ​രെ നി​ന്നു വ​രു​ന്ന ത​ങ്ങ​ളു​ടെ ക​ഷ്ട​പ്പാ​ടും പ​രി​ഗ​ണി​ക്കു​ന്നി​ല്ലെ​ന്ന പ​രാ​തി​യും ചി​ല​ര്‍ പ​റ​ഞ്ഞു.
മ​ഞ്ഞ ജ​മ​ന്തി ഒ​ഴി​കെ​യു​ള്ള പൂ​ക്ക​ളി​ല്‍ പ​ല​തും സാ​ധാ​ര​ണ വി​പ​ണി​യി​ല്‍ ത​ന്നെ ഒ​രു മു​ഴ​ത്തി​ന് ഇ​രു​പ​തും മു​പ്പ​തും രൂ​പ വി​ല​യു​ള്ള​താ​ണ്.
ഓ​ണം സീ​സ​ണ്‍ ക​ഴി​ഞ്ഞാ​ല്‍ ഇ​വ​യു​ടെ പ്ര​ധാ​ന വി​പ​ണി പെ​യി​ന്‍റ് നി​ര്‍​മാ​ണ​ശാ​ല​ക​ളാ​ണ്. ലോ​ഡ് ക​ണ​ക്കാ​യാ​ണ് ജ​മ​ന്തി​യും ചെ​ണ്ടു​മ​ല്ലി​യു​മൊ​ക്കെ അ​വ​ര്‍ കൊ​ണ്ടു​പോ​വു​ക.
എ​ന്നാ​ല്‍ ഓ​ണ​പ്പൂ​ക്ക​ളം തീ​ര്‍​ക്കാ​നാ​യി പൂ​ക്ക​ള്‍ കൊ​ടു​ക്കു​ന്ന​തി​ന്‍റെ സു​ഖ​വും സ​ന്തോ​ഷ​വും സം​തൃ​പ്തി​യു​മൊ​ന്നും അ​തി​ല്‍ കി​ട്ടി​ല്ല. അ​തു​കൊ​ണ്ടാ​ണ് ലാ​ഭം ചെ​റു​താ​യാ​ലും വ​ര്‍​ഷാ​വ​ര്‍​ഷം കേ​ര​ള​ത്തി​ലേ​ക്ക് വ​ണ്ടി​ക​യ​റു​ന്ന​തെ​ന്ന് ബം​ഗ​ളൂ​രു​വി​ല്‍ നി​ന്നെ​ത്തി​യ അ​ഫ്‌​സ​ല്‍ പ​റ​ഞ്ഞു.
വ​ര്‍​ണാ​ഭ​മാ​യ കു​ഞ്ഞു​ടു​പ്പു​ക​ളും വി​വി​ധ പ്രാ​യ​ക്കാ​ര്‍​ക്കാ​യു​ള്ള റെ​ഡി​മെ​യ്ഡ് വ​സ്ത്ര​ങ്ങ​ളും പാ​ത​യോ​ര​ത്ത് നി​ര​ന്ന​പ്പോ​ള്‍ തു​ണി​ക്ക​ട​ക​ള്‍ ത​ന്നെ റോ​ഡി​ലേ​ക്ക് ഇ​റ​ങ്ങി​വ​ന്ന പ്ര​തീ​തി​യാ​യി. തു​ണി​ക്ക​ട​ക​ളി​ല്‍ നി​ന്ന് ബ്രാ​ന്‍​ഡ​ഡ് തു​ണി​ത്ത​ര​ങ്ങ​ള്‍ വാ​ങ്ങു​ന്ന​തി​നൊ​പ്പം വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​രെ​യും പു​തു​ത​ല​മു​റ കാ​ര്യ​മാ​യി​ത്ത​ന്നെ പ​രി​ഗ​ണി​ക്കു​ന്നു​ണ്ട്. വി​ല​കു​റ​ഞ്ഞ വ​സ്ത്ര​ങ്ങ​ള്‍ എ​ണ്ണ​ത്തി​നു കി​ട്ടു​മ്പോ​ള്‍ ദി​വ​സ​വും മാ​റി​മാ​റി ധ​രി​ക്കാ​മെ​ന്ന​താ​ണ് ഇ​തി​ല്‍ കാ​ണു​ന്ന നേ​ട്ടം.
ഓ​ണ​ത്തി​ര​ക്കി​നി​ട​യി​ലും അ​ധി​ക​മാ​ര്‍​ക്കും പ​രാ​തി​യി​ല്ലാ​തെ ന​ഗ​ര​ത്തി​ലെ തി​ര​ക്കു നി​യ​ന്ത്രി​ക്കാ​ന്‍ ന​ഗ​ര​സ​ഭ​യും പോ​ലീ​സും കാ​ണി​ച്ച ശ്ര​ദ്ധ​യും പ്ര​ശം​സ നേ​ടി.
എ​ല്ലാ തി​ര​ക്കു​ക​ളും പ​ഴ​യ ബ​സ്‌​സ്റ്റാ​ന്‍​ഡ് പ​രി​സ​ര​ത്തു​മാ​ത്രം കേ​ന്ദ്രീ​ക​രി​ച്ച് വാ​ഹ​ന​ഗ​താ​ഗ​ത​വും കാ​ല്‍​ന​ട​യാ​ത്ര പോ​ലും സ്തം​ഭി​ച്ചി​രു​ന്ന മു​ന്‍​കാ​ല​ങ്ങ​ളി​ലെ അ​വ​സ്ഥ ഇ​ത്ത​വ​ണ​യു​ണ്ടാ​യി​ല്ല.
ന​ഗ​ര​കേ​ന്ദ്ര​ത്തി​ല്‍ നി​ന്ന് മാ​റി​നി​ന്നാ​ല്‍ ആ​ളു​ക​ള്‍ എ​ത്തി​ല്ലെ​ന്ന ആ​ശ​ങ്ക തു​ട​ക്ക​ത്തി​ല്‍ ക​ച്ച​വ​ട​ക്കാ​ര്‍​ക്ക് ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ചു​രു​ങ്ങി​യ ദി​വ​സ​ങ്ങ​ള്‍ കൊ​ണ്ട് അ​തു മാ​റി​ക്കി​ട്ടു​ക​യും ചെ​യ്തു.