ടെ​സി​യു​ടെ മ​ര​ണം നാ​ടി​നെ ക​ണ്ണീ​രി​ലാ​ഴ്ത്തി
Wednesday, September 11, 2019 1:10 AM IST
കൊ​ന്ന​ക്കാ​ട്: മ​ക​ന്‍റെ ആ​ദ്യ​കു​ർ​ബാ​ന ദി​വ​സം അ​മ്മ പു​ഴ​യി​ൽ വീ​ണു മ​രിച്ച​ത് നാ​ടി​നെ ക​ണ്ണീ​രി​ലാ​ഴ്ത്തി.
കാ​ണാ​താ​യ വീ​ട്ട​മ്മ മേ​ലേ​മു​റി​യി​ൽ ടെ​സി സി​ബി​യു​ടെ മൃ​ത​ദേ​ഹം അ​ശോ​ക​ചാ​ൽ പാ​ല​ത്തി​നു സ​മീ​പം പു​ഴ​യി​ൽ നി​ന്ന് ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.
ടെസിയുടെ മ​ക​ൻ ഫെ​മി​ന്‍റെ ആ​ദ്യ​കു​ർ​ബാ​ന തി​ങ്ക​ളാ​ഴ്ച ന​ട​ത്താ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​യി​രു​ന്നു എ​ല്ലാ​വ​രും.
രാവിലെ നാ​ലി​ന് ഉ​ണ​ർ​ന്നു നോ​ക്കു​മ്പോ​ൾ ടെ​സി​യെ കാ​ണാ​നി​ല്ലാ​യി​രു​ന്നു. ഉ​ട​ൻ പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും അ​യ​ൽ​പക്ക​ത്തും അ​ന്വേ​ഷി​ച്ചെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല.
മ​ഞ്ചു​ചാ​ൽ പു​ഴ​യോ​ടു ചേ​ർ​ന്നാ​ണ് ഇ​വ​രു​ടെ വീ​ട്. നാ​ട്ടു​കാ​രും അ​ഗ്നി​ശ​മ​ന​സേ​ന​യും ചേ​ർ​ന്നു ദി​വ​സം മു​ഴു​വ​ൻ ന​ട​ത്തി​യ തി​ര​ച്ചി​ലി​നൊ​ടു​വി​ൽ ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.