കാ​രു​ണ്യ​സം​ഗീ​ത​യാ​ത്ര സ​മാ​പി​ച്ചു
Wednesday, September 11, 2019 1:10 AM IST
ശ്രീ​ക​ണ്ഠ​പു​രം: വൃ​ക്ക മാ​റ്റി​വ​യ്ക്ക​ൽ ശ​സ്ത്ര​ക്രി​യ നി​ർ​ദേ​ശി​ക്ക​പ്പെ​ട്ട ചെ​ന്പേ​രി നി​ർ​മ​ല ഹൈ​സ്കൂ​ൾ വി​ദ്യാ​ർ​ഥി​യും കാ​വു​ന്പാ​യി​യി​ലെ നി​ർ​ധ​ന കു​ടും​ബാം​ഗ​വു​മാ​യ ആ​ഷ്‌​വി​ൻ മ​രി​യ ജോ​സി​ന്‍റെ ചി​കി​ത്സാ​സ​ഹാ​യ നി​ധി​യി​ലേ​ക്ക് ധ​ന​സ​മാ​ഹ​ര​ണ​ത്തി​നാ​യി ന​ട​ത്തി​വ​ന്നി​രു​ന്ന കാ​രു​ണ്യ സം​ഗീ​ത​യാ​ത്ര ശ്രീ​ക​ണ്ഠ​പു​രം ടൗ​ണി​ൽ സ​മാ​പി​ച്ചു.
സെ​പ്റ്റം​ബ​ർ ര​ണ്ടി​ന് ആ​ല​ക്കോ​ട് നി​ന്നാ​രം​ഭി​ച്ച സം​ഗീ​ത​യാ​ത്ര ക​ഴി​ഞ്ഞ ഒ​ൻ​പ​ത് ദി​വ​സ​ങ്ങ​ളി​ലാ​യി വി​വി​ധ ടൗ​ണു​ക​ളി​ലൂ​ടെ സ​ഞ്ച​രി​ച്ച് സം​ഗീ​ത പ​രി​പാ​ടി അ​വ​ത​രി​പ്പി​ച്ചാ​ണ് ധ​ന​സ​മാ​ഹ​ര​ണം ന​ട​ത്തി​യ​ത്. സ​മാ​പ​ന​ദി​ന​മാ​യ ഇ​ന്ന​ലെ രാ​വി​ലെ മു​ത​ൽ ശ്രീ​ക​ണ്ഠ​പു​രം ടൗ​ണി​ലാ​യി​രു​ന്നു സം​ഗീ​ത പ​രി​പാ​ടി. വൈ​കു​ന്നേ​രം ന​ട​ന്ന സ​മാ​പ​ന ച​ട​ങ്ങി​ൽ യാ​ത്ര​യി​ൽ ആ​കെ ല​ഭ്യ​മാ​യ 1,59,680 രൂ​പ​യി​ൽ​നി​ന്ന് വാ​ഹ​നം, സൗ​ണ്ട് സി​സ്റ്റം എ​ന്നി​വ ഉ​ൾ​പ്പെ​ടെ​യു​ള്ള ചെ​ല​വു​ക​ൾ ക​ഴി​ച്ച് 1,35,905 രൂ​പ ചി​കി​ത്സാ​സ​ഹാ​യ ക​മ്മി​റ്റി​ക്ക് കൈ​മാ​റി. ക​മ്മി​റ്റി ര​ക്ഷാ​ധി​കാ​രി ശ്രീ​ക​ണ്ഠ​പു​രം ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ പി.​പി. രാ​ഘ​വ​ൻ തു​ക ഏ​റ്റു​വാ​ങ്ങി. ഗാ​യ​ക​ൻ സ​ന്തോ​ഷ് കാ​വു​ന്പാ​യി നേ​തൃ​ത്വം ന​ൽ​കി​യ സം​ഗീ​ത​യാ​ത്ര​യി​ൽ വി​വി​ധ ദി​വ​സ​ങ്ങ​ളി​ലാ​യി മോ​ഹ​ന​ൻ ചൂ​ളി​യാ​ട്, ദി​ലേ​ഷ് മ​ല​പ്പ​ട്ടം, രാ​ഗേ​ഷ് ലൂ​ക്ക, അ​ജി​ത്ത് , ജ​യിം​സ് പ​ന്ന്യാം​മാ​ക്ക​ൽ, അ​മ​ൽ​ജി​ത്ത്, ക​ണ്ണൂ​ർ വാ​ണി, ബാ​ബു​രാ​ജ് എ​ന്നി​വ​ർ ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചു.