മാ​വു​ങ്കാ​ലി​ൽ സം​ഘ​ർ​ഷം: ര​ണ്ടു​പേ​ർ​ക്ക് കു​ത്തേ​റ്റു
Saturday, September 14, 2019 1:04 AM IST
കാ​ഞ്ഞ​ങ്ങാ​ട്: മാ​വു​ങ്കാ​ൽ കാ​ട്ടു​കു​ള​ങ്ങ​ര​യി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ ര​ണ്ടു​പേ​ർ​ക്ക് കു​ത്തേ​റ്റു. ബി​എം​എ​സ് പ്ര​വ​ർ​ത്ത​ക​നും മാ​വു​ങ്കാ​ലി​ലെ ചു​മ​ട്ടു​തൊ​ഴി​ലാ​ളി​യു​മാ​യ കാ​ട്ടു​കു​ള​ങ്ങ​ര​യി​ലെ ഉ​മേ​ശ​ൻ (37), മു​ഖാ​രി മു​വാ​രി സ​മു​ദാ​യ സം​ഘം സം​സ്ഥാ​ന ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യും പൂ​ര​ക്ക​ളി അ​ക്കാ​ദ​മി ജി​ല്ലാ ക​മ്മി​റ്റി​യം​ഗ​വു​മാ​യ സി.​വി.​വ​സ​ന്ത​കു​മാ​ർ (40) എ​ന്നി​വ​ർ​ക്കാ​ണ് കു​ത്തേ​റ്റ​ത്. ഉ​മേ​ശ​ന്‍റെ മു​തു​കി​ലും വ​സ​ന്ത​കു​മാ​റി​ന്‍റെ ചു​ണ്ടി​ലു​മാ​ണ് പ​രി​ക്ക്. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം ആ​റോ​ടെ ഉ​മേ​ശ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ത​ന്നെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് വ​സ​ന്ത​കു​മാ​ർ പ​റ​ഞ്ഞു. ഇ​തേ​ത്തു​ട​ർ​ന്ന് രാ​ത്രി​യോ​ടെ വീ​ട്ടി​ലേ​യ്ക്ക് ന​ട​ന്നു​പോ​ക​വെ ഒ​രു​സ​ഘം ആ​ൾ​ക്കാ​ർ ഉ​മേ​ശ​നെ ത​ട​ഞ്ഞു​നി​ർ​ത്തി മ​ർ​ദി​ച്ച​തി​നു​ശേ​ഷം കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു.