ലൈ​ഫ് ഗാ​ർ​ഡ്, സ്വി​മ്മിം​ഗ് ഇ​ൻ​സ്ട്ര​ക്ട​ർ കോ​ഴ്സു​ക​ൾ
Saturday, September 14, 2019 1:04 AM IST
പാ​ലാ​വ​യ​ൽ: പാ​ലാ​വ​യ​ൽ സ്പോ​ർ​ട്സ് ക്ല​ബും ജി​ല്ലാ അ​ക്വാ​റ്റി​ക് അ​സോ​സി​യേ​ഷ​നും സം​യു​ക്ത​മാ​യി ലൈ​ഫ് ഗാ​ർ​ഡ്, സ്വി​മ്മിം​ഗ് ഇ​ൻ​സ്ട്ര​ക്ട​ർ, ഫ​സ്റ്റ് എ​യ്ഡ്, സി​പി​ആ​ർ കോ​ഴ്സു​ക​ൾ സം​ഘ​ടി​പ്പി​ക്കും. പാ​ലാ​വ​യ​ൽ സെ​ന്‍റ് ജോ​ൺ​സ് സ്വി​മ്മിം​ഗ് പൂ​ളി​ൽ ഇ​ന്നും നാ​ളെ​യും മ​റ്റ​ന്നാ​ളു​മാ​യി ന​ട​ക്കു​ന്ന പ​രി​ശീ​ല​ന​ത്തി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള 25 പേ​ർ പ​ങ്കെ​ടു​ക്കും. സ്വ​ദേ​ശ​ത്തും വി​ദേ​ശ​ത്തും നി​ര​വ​ധി ജോ​ലി സാ​ധ്യ​ത​ക​ൾ ഉ​ള്ള​താ​ണ് ഈ ​കോ​ഴ്സു​ക​ൾ.​ ഭാ​ര​തീ​യ ലൈ​ഫ് സേ​വിം​ഗ് സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ദ​ഗ്ധ പ​രി​ശീ​ല​ക​രാ​യ ഡോ.​സാ​നു, ഡോ.​ശ​ങ്ക​ർ റാം ​എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും.