ക​ൾ​വ​ർ​ട്ട് അ​ട​ച്ച​ത് വെ​ള്ള​പ്പാ​ച്ചി​ൽ ഭീ​ഷ​ണി​മൂ​ല​മെ​ന്ന് വീ​ട്ടു​ട​മ
Saturday, September 14, 2019 1:06 AM IST
കോ​ളി​ച്ചാ​ൽ: കോ​ളി​ച്ചാ​ൽ-​കൊ​ള​പ്പു​റം റോ​ഡി​ൽ നി​ർ​മി​ച്ച ക​ൾ​വ​ർ​ട്ട് അ​ട​ച്ച​ത് ത​ന്‍റെ വീ​ടി​നും കൃ​ഷി​യി​ട​ത്തി​നും വെ​ള്ള​പ്പാ​ച്ചി​ൽ മൂ​ലം ഉ​ണ്ടാ​കു​ന്ന ഭീ​ഷ​ണി​മൂ​ല​മെ​ന്ന് ജ​യ്സ​ൺ ജോ​ൺ പ​റ​ഞ്ഞു.
റോ​ഡ് നി​ർ​മാ​ണ സ​മ​യ​ത്ത് മ​ല​മു​ക​ളി​ൽനി​ന്ന് കു​ത്തി​യൊ​ലി​ച്ചു വ​രു​ന്ന വെ​ള്ളം ഒ​ഴു​ക്കി​വി​ടാ​ൻ റോ​ഡി​ൽ ക​ൾ​വർ​ട്ട് നി​ർ​മി​ക്കാ​തെ തോ​ട്ടി​ലേ​ക്ക് ഒ​ഴു​ക്കിവി​ടാ​നു​ള്ള സൗ​ക​ര്യം ഉ​ണ്ടാ​ക്കാമാ​യി​രു​ന്നി​ട്ടും അ​ധി​കൃ​ത​ർ അ​തി​നു ശ്ര​മി​ക്കാ​തെ ത​ന്‍റെ വീ​ടി​നും സ്വ​ത്തി​നും അ​പ​ക​ട​മു​ണ്ടാ​ക്കു​ന്ന രീ​തി​യി​ൽ ക​ൾ​വ​ർട്ട് നി​ർ​മി​ച്ചുവെന്നും ഇ​യാ​ൾ അ​ധി​കൃ​ത​ർ​ക്ക് പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട് .
താ​ൻ ക​ൾ​വ​ർട്ട് അ​ട​ച്ചി​ട്ട​തു​കൊ​ണ്ടാ​ണ് റോ​ഡ് ത​ക​രാ​ൻ കാ​ര​ണം എന്നു നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത് അ​ടി​സ്ഥാ​ന ര​ഹി​ത​മാ​ണെ​ന്നും ഇ​ദ്ദേ​ഹം പ​റ​ഞ്ഞു. റോ​ഡി​ൽ മ​തി​യാ​യ ഓ​ട നി​ർ​മി​ക്കാ​ത്ത​തി​നാ​ലും അ​തി​ശ​ക്ത​മാ​യ മ​ഴ​യും ആ​വാം റോ​ഡ് ത​ക​രാ​ൻ കാ​ര​ണ​മാ​യ​ത് എ​ന്നും അ​ദ്ദേ​ഹം പ​റ​യു​ന്നു.
വി​ദ്യാ​ർ​ഥിക​ളാ​യ ത​ന്‍റെ മ​ക്ക​ൾ​ക്ക് വെ​ള്ള​പ്പാ​ച്ചി​ലി​ന്‍റെ ഇ​ര​മ്പ​ൽ കാ​ര​ണം പ​ഠി​ക്കാ​ൻ സാ​ധി​ക്കു​ന്നി​ല്ലെ​ന്നും കു​ത്തി​യൊ​ലി​ക്കു​ന്ന വെ​ള്ള​പ്പാ​ച്ചി​ൽ ഇ​വ​ർ​ക്ക് പേ​ടിയു​ണ്ടാ​ക്കു​ന്നു എ​ന്നും കാ​ണി​ച്ച് ജി​ല്ലാ ക​ള​ക്ട​ർ​ക്കും മ​റ്റും പ​രാ​തി ന​ൽ​കി​യി​ട്ടു​ള്ള​താ​യും ജ​യ്സ​ൺ പ​റ​ഞ്ഞു.
പ​ന​ത്ത​ടി പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്ക് പ​രാ​തി കൊ​ടു​ത്ത​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പ​രി​ശോ​ധി​ച്ച് ആ​ദ്യം ത​നി​ക്ക​നു​കൂ​ല​മാ​യി തീ​രു​മാ​ന​മെ​ടു​ത്തെ​ങ്കി​ലും പി​ന്നീ​ട് പ​ല സ​മ്മ​ർ​ദങ്ങ​ൾ കാ​ര​ണം ഈ ​തീ​രു​മാ​നം അ​ദ്ദേ​ഹ​ത്തി​ന് മാ​റ്റേ​ണ്ടിവ​ന്നുവെന്നും ഇ​ദ്ദേ​ഹം പ​റ​യു​ന്നു.​
ത​നി​ക്കെ​തി​രേ അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​യ ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ക്കു​ന്ന​വ​ർ​ക്ക് എ​തി​രേ നി​യ​മ​ന​ട​പ​ടി​ക്ക് ഒ​രു​ങ്ങു​ക​യാ​ണ് ജ​യ്സ​ൺ.