കാ​ര്യ​ങ്കോ​ട് പു​ഴ​യി​ൽ ഇ​ന്ന് ജലമാമാങ്കം
Sunday, September 15, 2019 1:34 AM IST
ചെ​റു​വ​ത്തൂ​ർ: മ​യ്യി​ച്ച ന്യൂ ​ബ്ര​ദേ​ഴ്സ് ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കാ​ര്യ​ങ്കോ​ട് പു​ഴ​യി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ജ​ലോ​ത്സ​വം ഇ​ന്ന് ഉ​ച്ചക​ഴി​ഞ്ഞു ര​ണ്ടി​ന് തു​റ​മു​ഖ​വ​കു​പ്പ് മ​ന്ത്രി രാ​മ​ച​ന്ദ്ര​ൻ ക​ട​ന്ന​പ്പ​ള്ളി ഉ​ദ്ഘാ​ട​നം ചെ​യ്യും.

ജി​ല്ലാ ക​ള​ക്ട​ർ ഡി. ​സ​ജി​ത്ബാ​ബു, ദ​ക്ഷി​ണ​മേ​ഖ​ലാ ജ​യി​ൽ ഐ​ജി എ​സ്. സ​ന്തോ​ഷ് കു​മാ​ർ എ​ന്നി​വ​ർ ഫ്‌​ളാ​ഗ്ഓ​ഫ് ചെ​യ്യും. പു​രു​ഷ​ന്മാ​ർ​ക്കും വ​നി​ത​ക​ൾ​ക്കു​മാ​യി 15 ആ​ൾ തു​ഴ​യു​ന്ന വ​ള്ള​ങ്ങ​ളു​ടെ വി​ഭാ​ഗ​ത്തി​ലും പു​രു​ഷ​ന്മാ​ർ​ക്കാ​യി 25 ആ​ൾ തു​ഴ​യു​ന്ന വി​ഭാ​ഗ​ത്തി​ലു​മാ​ണ് മ​ത്സ​രം.

13 പു​രു​ഷ ടീ​മു​ക​ളും ആ​റു വ​നി​താ ടീ​മു​ക​ളു​മാ​ണ് മ​ത്സ​ര​ത്തി​നാ​യി തു​ഴ​യെ​റി​യു​ക. പു​രു​ഷ​ൻ​മാ​രു​ടെ 25 ആ​ൾ തു​ഴ​യു​ന്ന മ​ത്സ​ര​ത്തി​ലെ ജേ​താ​ക്ക​ൾ​ക്ക് 50031 രൂ​പ​യും ട്രോ​ഫി​യു​മാ​ണ് ല​ഭി​ക്കു​ക. ര​ണ്ടും മൂ​ന്നും സ്ഥാ​നം നേ​ടു​ന്ന​വ​ർ​ക്ക് യ​ഥാ​ക്ര​മം 30031, 20031 രൂ​പ വീ​തം ല​ഭി​ക്കും. 15 ആ​ൾ തു​ഴ​യു​ന്ന മ​ത്സ​ര​ത്തി​ലെ ആ​ദ്യ മൂ​ന്നു​സ്ഥാ​ന​ക്കാ​ർ​ക്ക് യ​ഥാ​ക്ര​മം 25031, 15031, 10031 എ​ന്നി​ങ്ങ​നെ​യാ​ണ് സ​മ്മാ​ന​ത്തു​ക. വ​നി​താ വി​ഭാ​ഗ​ത്തി​ലെ ഒ​ന്നാം​സ്ഥാ​ന​ക്കാ​ർ​ക്ക് 20031 രൂ​പ​യും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ത്തെ​ത്തു​ന്ന​വ​ർ​ക്ക് 15031,10031 രൂ​പ വീ​ത​വും ല​ഭി​ക്കും. വ​ള്ളം​ക​ളി​യോ​ട​നു​ബ​ന്ധി​ച്ച് സ്പീ​ഡ്ബോ​ട്ട് ഡി​സ്‌​പ്ലേ​യും അ​ര​ങ്ങേ​റും.

പ​രി​പാ​ടി ന​ട​ക്കു​ന്പോ​ൾ പാ​ല​ത്തി​നു മു​ക​ളി​ൽ വാ​ഹ​ന പാ​ർ​ക്കിം​ഗ് അ​നു​വ​ദി​ക്കി​ല്ല. പാ​ർ​ക്കിം​ഗി​നാ​യി പ്ര​ത്യേ​ക സൗ​ക​ര്യ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്ന് സം​ഘാ​ട​ക​ർ പ​റ​ഞ്ഞു. വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ കെ.​സി. ഗി​രീ​ഷ്, കെ.​വി. ഹ​രീ​ഷ് കു​മാ​ർ, ഇ.​വി. രാ​ജേ​ഷ്, ടി. ​അ​ര​വി​ന്ദ​ൻ, മാ​മു​നി മ​നോ​ജ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.