കൗ​തു​ക​വും ആ​ഹ്ളാ​ദ​വും സ​മ്മാ​നി​ച്ചു ശ​ല​ഭ​നി​രീ​ക്ഷ​ണം
Monday, September 16, 2019 12:52 AM IST
തൃ​ക്ക​രി​പ്പൂ​ർ: പ​ശ്ചി​മ​ഘ​ട്ട​മേ​ഖ​ല​യി​ലെ ജൈ​വ​സ​മ്പ​ന്ന​ത​യു​ടെ സാ​ന്നി​ധ്യ​മു​റ​പ്പി​ച്ച് ഇ​ട​യി​ലെ​ക്കാ​ട്ടി​ൽ നി​ന്ന് ഗ​രു​ഡ​ശ​ല​ഭം പ​റ​ന്നു​യ​ർ​ന്ന​പ്പോ​ൾ കു​രു​ന്നു​ക​ൾ​ക്ക് അ​തി​രി​ല്ലാ ആ​ഹ്ലാ​ദം.
മ​ഞ്ഞ​യും ക​റു​പ്പും നി​റ​ത്തി​ൽ ചു​വ​ന്ന കു​ത്തു​ക​ളോ​ടെ പ​ക്ഷി​യെ​പ്പോ​ലെ ശ​ല​ഭം പ​റ​ന്ന​ക​ന്ന​ത് അ​പൂ​ർ​വ ദൃ​ശ്യ​വി​രു​ന്നാ​യി. ഇ​ട​യി​ലെ​ക്കാ​ട് ന​വോ​ദ​യ ഗ്ര​ന്ഥാ​ല​യം ബാ​ല​വേ​ദി​യാ​ണ് ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും വ​ലി​പ്പ​മു​ള്ള പൂ​മ്പാ​റ്റ​യാ​യ ഗ​രു​ഡ​ശ​ല​ഭ​ത്തെ​പ്പ​റ്റി കൗ​തു​ക​വും പു​തി​യ അ​റി​വു​ക​ളും നി​റ​ഞ്ഞു​തു​ളു​മ്പി​യ നി​രീ​ക്ഷ​ണ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ച​ത്. ഇ​ട​യി​ലെ​ക്കാ​ട് കാ​വും പ​രി​സ​ര​വും കേ​ന്ദ്രീ​ക​രി​ച്ചാ​യി​രു​ന്നു നി​രീ​ക്ഷ​ണം.
19 സെ​ന്‍റി​മീ​റ്റ​ർ വ​രെ വ​ലി​പ്പ​മു​ള്ള​താ​ണ് പ​ക്ഷി​ച്ചി​റ​ക​ൻ അ​ഥ​വാ സ​തേ​ൺ ബേ​ഡ് വിം​ഗ്. ഈ ​കൂ​റ്റ​ൻ ചി​ത്ര​ശ​ല​ഭ​ത്തി​ന്‍റെ ലാ​ർ​വ​യു​ടെ പ്ര​ധാ​ന ആ​ഹാ​രം വി​ഷ​ഹാ​രി​യാ​യ ഉ​റി​തൂ​ക്കി എ​ന്ന ഔ​ഷ​ധ സ​സ്യ​ത്തി​ന്‍റെ ഇ​ല​ക​ളാ​ണ്. ഒ​ട്ടേ​റെ ഔ​ഷ​ധ​ങ്ങ​ൾ​ക്കു ഉ​പ​യോ​ഗി​ക്കു​ന്ന ഉ​റി​തൂ​ക്കി​യു​ടെ സാ​ന്നി​ധ്യം വ്യാ​പ​ക​മാ​യ​തി​നാ​ൽ ഇ​ട​യി​ലെ​ക്കാ​ട് പ്ര​ദേ​ശ​ത്ത് ഗ​രു​ഡ​ശ​ല​ഭ​ത്തി​ന്‍റെ എ​ണ്ണ​വും കൂ​ടു​ത​ലാ​ണ്.
സാ​ധാ​ര​ണ പൂ​മ്പാ​റ്റ​ക​ളേ​ക്കാ​ൾ ഉ​യ​ർ​ന്നു​പ​റ​ക്കു​ന്ന ഈ ​സു​ന്ദ​ര​ശ​ല​ഭ​ത്തെ ഇ​ന്ത്യ​യി​ൽ കേ​ര​ളം, ക​ർ​ണാ​ട​ക, ത​മി​ഴ്നാ​ട്, മ​ഹാ​രാ​ഷ്ട്ര, ഗോ​വ, ഗു​ജ​റാ​ത്ത് എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ് കാ​ണ​പ്പെ​ടു​ന്ന​തെ​ന്ന് പ​ക്ഷി​നി​രീ​ക്ഷ​ക​ർ പ​റ​ഞ്ഞു.
ഗ​രു​ഡ​ശ​ല​ഭ​ത്തി​നു പു​റ​മെ നി​രീ​ക്ഷ​ണ​ത്തി​നി​ട​യി​ൽ വ​ങ്ക​ണ നീ​ലി, വി​റ​വാ​ല​ൻ, ത​ക​ര​മു​ത്തി, ച​ക്ക​ര ശ​ല​ഭം, നാ​ര​ക​ക്കാ​ളി, പൊ​ട്ടു​വാ​ലാ​ട്ടി, ക​രി​യി​ല ശ​ല​ഭം തു​ട​ങ്ങി​യ ഇ​രു​പ​തോ​ളം ഇ​ന​ത്തി​ൽ​പ്പെ​ട്ട പൂ​മ്പാ​റ്റ​ക​ളെ​യും കു​രു​ന്നു​ക​ൾ തി​രി​ച്ച​റി​ഞ്ഞു.
ശ​ത്രു​ക്ക​ളി​ൽ നി​ന്ന് ര​ക്ഷ​നേ​ടാ​ൻ അ​നു​ക​ര​ണ നി​റ​ങ്ങ​ൾ സ്വീ​ക​രി​ച്ച മി​മി​ക്രി ശ​ല​ഭ​ങ്ങ​ളെ​യും കു​ട്ടി​ക​ൾ പ​രി​ച​യ​പ്പെ​ട്ടു.
ഇ​ട​യി​ലെ​ക്കാ​ട് എ​എ​ൽ​പി സ്കൂ​ൾ മു​ഖ്യാ​ധ്യാ​പ​ക​ൻ എ. ​അ​നി​ൽ​കു​മാ​ർ, കൊ​ട​ക്കാ​ട് നാ​രാ​യ​ണ​ൻ, പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ൻ ആ​ന​ന്ദ് പേ​ക്ക​ടം, പി. ​വേ​ണു​ഗോ​പാ​ല​ൻ, പി.​വി. പ്ര​ഭാ​ക​ര​ൻ, കെ. ​സ​ത്യ​ൻ, സി. ​പൃ​ഥ്വി​രാ​ജ്, കെ.​വി. ആ​ര​തി, വൈ​ഗ സ​തീ​ശ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.