പ്ര​വാ​സി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ സംഭവം​: മു​ഖ്യ​പ്ര​തി അ​റ​സ്റ്റി​ൽ
Monday, September 16, 2019 12:52 AM IST
കു​മ്പ​ള: പ്ര​വാ​സി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ കേ​സി​ലെ പ്ര​തി​യാ​യ കു​പ്ര​സി​ദ്ധ ക്രി​മി​ന​ൽ അ​റ​സ്റ്റി​ൽ. കേ​ര​ള​ത്തി​ലും ക​ർ​ണാ​ട​ക​യി​ലു​മാ​യി നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​യ ഉ​പ്പ​ള കു​ക്കാ​റി​ലെ അ​മീ​റി (ഡി​ക്കി അ​മ്മി-30)​നെ​യെ​യാ​ണ്‌ കൈ​ക്ക​മ്പ ക​ണ്ണാ​ടി​പ്പാ​റ​യി​ൽ വ​ച്ച്‌ കു​മ്പ​ള സി​ഐ രാ​ജീ​വ​ൻ വ​ലി​യ​വ​ള​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം പി​ടി​കൂ​ടി​യ​ത്‌.
ബ​ന്തി​യോ​ട്‌ വ​ച്ചു മു​ട്ട​ത്തെ സി​ദ്ദി​ഖി​നെ (34) ത​ട്ടി​ക്കൊ​ണ്ടു​പോ​യ കേ​സി​ലെ പ്ര​തി​യാ​ണ് അ​മ്മി. കേ​സി​ൽ ബാ​യാ​ർ മു​ളി​ഗ​ദെ​യി​ലെ സൈ​നു​ൽ ആ​ബി​ദ് (25) ഉ​ൾ​പ്പെ​ടെ ര​ണ്ടു പേ​ർ നേ​ര​ത്തെ അ​റ​സ്റ്റി​ലാ​യി​രു​ന്നു. മ​റ്റു​ള്ള​വ​ർ​ക്കാ​യി അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രു​ന്ന​തി​നി​ടെ​യാ​ണ് അ​മ്മി പി​ടി​യി​ലാ​യ​ത്.
മോ​ഷ​ണം, വീ​ടാ​ക്ര​മ​ണം, ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ൽ, തോ​ക്കു​കാ​ട്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ത​ട്ട​ൽ, മ​യ​ക്കു​മ​രു​ന്നു​ക്ക​ട​ത്ത്, മ​ദ്യ​ക്ക​ട​ത്ത്, വ​ധ​ശ്ര​മം ഉ​ൾ​പ്പെ​ടെ കു​മ്പ​ള​യി​ൽ 10 കേ​സു​ക​ളി​ലും മ​ഞ്ചേ​ശ്വ​ര​ത്ത് നാ​ലും കാ​സ​ർ​കോ​ട് ര​ണ്ടും കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ് ക്വ​ട്ടേ​ഷ​ൻ സം​ഘാം​ഗ​മാ​യ അ​മീ​ർ.
ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റ് ഒ​ന്നി​നാ​ണ്‌ ബ​ന്തി​യോ​ട്‌ പ​ള്ളി​യി​ൽ നി​ന്ന് നി​സ്‌​ക​രി​ച്ച് കാ​റി​ന​ടു​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന സി​ദ്ദീ​ഖി​നെ ര​ണ്ടു കാ​റു​ക​ളി​ലാ​യെ​ത്തി​യ സം​ഘം ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്‌. ദു​ബാ​യി​ലു​ള്ള സ​ഹോ​ദ​ര​ൻ സ​ത്താ​റു​മാ​യി മ​റ്റൊ​രാ​ൾ​ക്കു​ള്ള 12 ല​ക്ഷം രൂ​പ​യു​ടെ ഇ​ട​പാ​ടി​ന്‍റെ പേ​രി​ലാ​ണ്‌ ക്വ​ട്ടേ​ഷ​ൻ സം​ഘം സി​ദ്ദീ​ഖി​നെ ത​ട്ടി​ക്കൊ​ണ്ടുപോ​യ​ത്‌. പോ​ലീ​സ്‌ പി​ന്തു​ട​രു​ന്ന​ത​റി​ഞ്ഞ സം​ഘം ഇ​യാ​ളെ കേ​ര​ള ക​ർ​ണാ​ട​ക അ​തി​ർ​ത്തി​യി​ൽ ഉ​പേ​ക്ഷി​ച്ചു. ക്രൈം ​എ​സ്ഐ ര​ത്നാ​ക​ര​ൻ പെ​രു​മ്പ​ള, സി​വി​ൽ പൊ​ലീ​സ്‌ ഓ​ഫീ​സ​ർ​മാ​രാ​യ പ്ര​തീ​ഷ് ഗോ​പാ​ൽ, ലി​നീ​ഷ്‌ എ​ന്നി​വ​ർ അ​മീ​റി​നെ പി​ടി​കൂ​ടി​യ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.