പാ​തി​വ​ഴി​യി​ൽ ഓ​ട്ടംനി​ർ​ത്തി ബ​സു​ക​ൾ; ഏ​ത്ത​ടു​ക്ക​യി​ൽ യാ​ത്ര ദു​രി​ത​മാ​കു​ന്നു
Tuesday, September 17, 2019 1:21 AM IST
ബ​ദി​യ​ഡു​ക്ക: റോ​ഡ് ത​ക​ര്‍​ച്ച​യെ തു​ട​ര്‍​ന്ന് ബ​സു​ക​ള്‍ പാ​തി​വ​ഴി​യി​ല്‍ ഓ​ട്ടംനി​ര്‍​ത്തു​ന്ന​ത് യാ​ത്ര​ക്കാ​ര്‍​ക്ക് ദു​രി​ത​മാ​കു​ന്നു.

ബ​ദി​യ​ഡു​ക്ക-​ഏ​ത്ത​ടു​ക്ക റൂ​ട്ടി​ല്‍ സ​ര്‍​വീ​സ് ന​ട​ത്തു​ന്ന ര​ണ്ടു സ്വ​കാ​ര്യ ബ​സു​ക​ളാ​ണ് ഏ​ത്ത​ടു​ക്ക​യി​ല്‍ റോ​ഡ് പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്നു പാ​താ​ള​ക്കു​ഴി​ക​ൾ രൂ​പ​പ്പെ​ട്ട​തി​നാ​ല്‍ നേ​ര​പ്പാ​ടി​യി​ല്‍ സ​ര്‍​വീ​സ് നി​ര്‍​ത്തി​വ​യ്ക്കു​ന്ന​ത്.

നേ​ര​പ്പാ​ടി​യി​ല്‍ നി​ന്ന് ഏ​ത്ത​ടു​ക്ക​ക്ക് ഒ​ന്ന​ര കി​ലോ​മീ​റ്റ​ര്‍ ദൂ​ര​മു​ണ്ട്. റോ​ഡ് കു​ഴി​ക​ള്‍ നി​റ​ഞ്ഞ​തി​നാ​ല്‍ ബ​സു​ക​ളും, സ്കൂ​ള്‍ ബ​സു​ക​ളും ചെ​റു​വാ​ഹ​ന​ങ്ങ​ളും ഓ​ടു​ന്നി​ല്ല.

അ​ത്യാ​വ​ശ്യ​ഘ​ട്ട​ത്തി​ല്‍ ജീ​വ​ന്‍ പ​ണ​യം​വ​ച്ചാ​ണ് യാ​ത്ര. ബ​സ് സ​ര്‍​വ്വീ​സ് പാ​തി​വ​ഴി​യി​ല്‍ നി​ര്‍​ത്തി​യ​തോ​ടെ സ്ത്രീ​ക​ളും കു​ട്ടി​ക​ളും വ​യോ​ധി​ക​രും അ​ട​ക്ക​മു​ള്ള യാ​ത്ര​ക്കാ​ര്‍ അ​നു​ഭ​വി​ക്കു​ന്ന ബു​ദ്ധി​മു​ട്ടു​ക​ള്‍ ചി​ല്ല​റ​യ​ല്ല.

നാ​ട്ടു​കാ​രി​ല്‍ ചി​ല​ര്‍ കു​ഴി​യ​ട​യ്ക്കാ​ന്‍ സ​ന്ന​ദ്ധ​രാ​യി മു​ന്നോ​ട്ടു​വ​ന്നെ​ങ്കി​ലും ചി​ല ഓ​ട്ടോ ഡ്രൈ​വ​ര്‍​മാ​ര്‍ ഇ​തി​ന് ത​ട​സം നി​ല്‍​ക്കു​ക​യാ​ണ്.

യാ​ത്ര​ക്കാ​രി​ല്‍ നി​ന്ന് അ​മി​ത​വാ​ട​ക റോ​ഡി​ലെ കു​ഴി​ക​ളു​ടെ പേ​രി​ല്‍ ഈ​ടാ​ക്കാ​ന്‍ ക​ഴി​യു​മെ​ന്ന​തി​നാ​ലാ​ണ് ഇ​ത്ത​രം ഓ​ട്ടോ ഡ്രൈ​വ​ര്‍​മാ​ര്‍ കു​ഴി​യ​ട​ക്ക​ലി​ന് എ​തി​രേ നി​ല്‍​ക്കു​ന്ന​തെ​ന്ന് നാ​ട്ടു​കാ​ര്‍ ആ​രോ​പി​ച്ചു.

അ​ടി​യ​ന്ത​ര​മാ​യും ബ​ദി​യ​ഡു​ക്ക-​ഏ​ത്ത​ടു​ക്ക റോ​ഡി​ല്‍ അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ ന​ട​ത്തി ഗ​താ​ഗ​ത​സം​വി​ധാ​നം മെ​ച്ച​പ്പെ​ടു​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് മ​ന്ത്രി​ക്കും ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​ര്‍​ക്കും നി​വേ​ദ​നം ന​ല്‍​കു​മെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു.

അ​തേസ​മ​യം കി​ഫ്ബി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി ബ​ദി​യ​ഡു​ക്ക- എ​ത്ത​ടു​ക്ക-​കി​ന്നിം​ഗാ​ര്‍ റോ​ഡ് പ്ര​വൃ​ത്തി പൂ​ര്‍​ത്തീ​ക​രി​ക്കു​ന്ന​തി​ന് 39 കോ​ടി രൂ​പ സ​ര്‍​ക്കാ​ര്‍ അ​നു​വ​ദി​ച്ച് ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ പൂ​ര്‍​ത്തീ​ക​രി​ച്ച് 19ന് ​ക​രാ​ര്‍ ന​ല്‍​കു​മെ​ന്നും പ്ര​വൃ​ത്തി ഏ​റ്റെ​ടു​ക്കു​ന്ന​തോ​ടെ എ​ത്ര​യും പെ​ട്ടെ​ന്ന് റോ​ഡി​ന്‍റെ അ​റ്റ​കു​റ്റ പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി ടാ​റിം​ഗ് ന​ട​ത്താ​ന്‍ സാ​ധി​ക്കു​മെ​ന്ന് വ​കു​പ്പ് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.