ഡി​ടി​പി​സി​യു​ടെ ഓ​ണ​നി​ലാ​വ് നാ​ളെ
Wednesday, September 18, 2019 1:25 AM IST
കാ​സ​ര്‍​ഗോ​ഡ്: ജി​ല്ലാ ടൂ​റി​സം പ്ര​മോ​ഷ​ന്‍ കൗ​ണ്‍​സി​ല്‍ കാ​സ​ര്‍​ഗോ​ഡ് തി​യേ​റ്റ​റി​ക്‌​സ് സൊ​സൈ​റ്റി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ സം​ഘ​ടി​പ്പി​ക്കു​ന്ന ഓ​ണ​നി​ലാ​വ് പ​രി​പാ​ടി നാ​ളെമു​ത​ല്‍ 21 വ​രെ കാ​സ​ര്‍​ഗോ​ഡ് ന​ട​ക്കു​മെ​ന്ന് എ​ന്‍.​എ. നെ​ല്ലി​ക്കു​ന്ന് എം​എ​ല്‍​എ, ജി​ല്ലാ ക​ള​ക്ട​ര്‍ ഡി. ​സ​ജി​ത്ബാ​ബു, ന​ഗ​ര​സ​ഭാ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ബീ​ഫാ​ത്തി​മ ഇ​ബ്രാ​ഹിം, ഡി​ടി​പി​സി സെ​ക്ര​ട്ട​റി ബി​ജു രാ​ഘ​വ​ന്‍, കാ​സ​ര്‍​ഗോ​ഡ് തിയേ​റ്റ​റി​ക്‌​സ് സൊ​സൈ​റ്റി സെ​ക്ര​ട്ട​റി ടി.​എ. ഷാ​ഫി എ​ന്നി​വ​ര്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.
നാ​ളെ വൈ​കു​ന്നേ​രം 4.30ന് ​ത​ള​ങ്ക​ര ഗ​വ. മു​സ്‌​ലിം സ്‌​കൂ​ള്‍ മൈ​താ​ന​ത്ത് സൗ​ഹൃ​ദ ഫു​ട്‌​ബോ​ള്‍ മ​ത്സ​രം ന​ട​ത്തും. എം​എ​ല്‍​എ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ജ​ന​പ്ര​തി​നി​ധി​ക​ളും ജി​ല്ലാ ക​ള​ക്ട​ര്‍, അ​ഡീ​ഷ​ണ​ല്‍ എ​സ്പി, എ​ഡി​എം എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​രും ക​ളി​ക്കാ​നി​റ​ങ്ങും.
20ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​നു താ​ളി​പ്പ​ട​പ്പ് മൈ​താ​നി​യി​ല്‍ വ​ടം​വ​ലി മ​ത്സ​രം. 21നു ​വൈ​കു​ന്നേ​രം 6.30 ന് ​ന​ഗ​ര​സ​ഭ കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ഷ​ക്കീ​ല്‍ ഗോ​വ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള റാ​ഫി-​കി​ഷോ​ര്‍ നൈ​റ്റ് എ​ന്നി​വ അ​ര​ങ്ങേ​റും.