അ​ഭി​രാം സി​ബി​യെ ഐ​എ​ൻ​ടി​യു​സി അ​നു​മോ​ദിച്ചു
Wednesday, September 18, 2019 1:25 AM IST
ചി​റ്റാ​രി​ക്കാ​ൽ: കൊ​ല്ല​ത്ത് ന​ട​ന്ന സം​സ്ഥാ​ന ബോ​ക്സിം​ഗ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ജൂ​ണി​യ​ർ വി​ഭാ​ഗ​ത്തി​ൽ സ്വ​ർ​ണ​മെ​ഡ​ൽ ക​ര​സ്ഥ​മാ​ക്കി​യ ചി​റ്റാ​രി​ക്കാ​ൽ സ്വ​ദേ​ശി അ​ഭി​രാം സി​ബി​യെ ഈ​സ്റ്റ് എ​ളേ​രി മ​ണ്ഡ​ലം ഐ​എ​ൻ​ടി​യു​സി ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​നു​മോ​ദി​ച്ചു.
അ​ണ്ട​ർ-60 വി​ഭാ​ഗ​ത്തി​ലാ​ണ് അ​ഭി​രാം മ​ത്സ​രി​ച്ച​ത്. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശാ​ന്ത​മ്മ ഫി​ലി​പ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഐ​എ​ൻ​ടി​യു​സി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​സ് കു​ത്തി​യ​തോ​ട്ടി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.കോ​ൺഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മാ​ത്യു പ​ടി​ഞ്ഞാ​റേ​ൽ, ജോ​ർ​ജ് ക​രി​മ​ഠം, ജോ​സ​ഫ് മു​ത്തോ​ലി, അ​ഗ​സ്റ്റി​ൻ ന​ടു​വി​ലേ​ക്കൂ​റ്റ്, സ​ണ്ണി തോ​ട്ട​ത്തി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.