ഫു​ട്ബോ​ൾ അ​ക്കാ​ദ​മി സെ​ല​ക്‌​ഷ​ൻ 21ന്
Wednesday, September 18, 2019 1:25 AM IST
ചി​റ്റാ​രി​ക്കാ​ൽ: സി​ഡി​എ സെ​പ്റ്റ് ഫു​ട്ബോ​ൾ അ​ക്കാ​ദ​മി​യു​ടെ പു​തി​യ ബാ​ച്ചി​ലേ​ക്കു​ള്ള വി​ദ്യാ​ർ​ഥി​ക​ളെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​നു​ള്ള സെ​ല​ക്‌​ഷ​ൻ ട്ര​യ​ൽ​സ് 21നു ​രാ​വി​ലെ ഒ​ന്പ​തി​നു മു​ത​ൽ തോ​മാ​പു​രം സെ​ന്‍റ് തോ​മ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ ന​ട​ത്തും. 2008-09 വ​ർ​ഷ​ങ്ങ​ളി​ൽ ജ​നി​ച്ച താ​ത്പ​ര്യ​മു​ള്ള കു​ട്ടി​ക​ൾ ജ​ന​ന​സ​ർ​ട്ടി​ഫി​ക്ക​റ്റി​ന്‍റെ കോ​പ്പി സ​ഹി​തം ര​ജി​സ്റ്റ​ർ ചെ​യ്ത് സെ​ല​ക‌്ഷ​നു ഹാ​ജ​രാ​വ​ണ​മെ​ന്ന് അ​റി​യി​ക്കു​ന്നു. ഫോ​ൺ: 9446961326, 9447782301.

അ​ഭ​യ​കി​ര​ണം
പ​ദ്ധ​തി: അ​പേ​ക്ഷ ക്ഷ​ണി​ച്ചു

കാ​സ​ർ​ഗോ​ഡ്: അ​ഗ​തി​ക​ളാ​യ വി​ധ​വ​ക​ളെ സം​ര​ക്ഷി​ക്കു​ന്ന​വ​ര്‍​ക്ക് ധ​ന​സ​ഹാ​യം ന​ല്‍​കു​ന്ന​തി​ന് അ​ഭ​യ​കി​ര​ണം പ​ദ്ധ​തി പ്ര​കാ​രം അ​പേ​ക്ഷ ക്ഷ​ണി​ച്ചു. 50 വ​യ​സ്സി​നു മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള വാ​ര്‍​ഷി​ക​വ​രു​മാ​നം ഒ​രു ല​ക്ഷം രൂ​പ​യി​ല്‍ ക​വി​യാ​ത്ത അ​ശ​ര​ണ​രാ​യ വി​ധ​വ​ക​ളു​ടെ സം​ര​ക്ഷ​ക​ര്‍​ക്ക് അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കാം. അ​പേ​ക്ഷാ ഫോ​മു​ക​ളും വി​ശ​ദവി​വ​ര​ങ്ങ​ളും wcd.kerala.gov.in എ​ന്ന വെ​ബ്‌​സൈ​റ്റി​ലും, എ​ല്ലാ ശി​ശു​വി​ക​സ​ന​പ​ദ്ധ​തി ഓ​ഫീ​സു​ക​ളി​ലും ല​ഭ്യ​മാ​ണ്. അ​പേ​ക്ഷ 25 ന​കം ബ​ന്ധ​പ്പെ​ട്ട ശി​ശു​വി​ക​സ​ന​പ​ദ്ധ​തി ഓ​ഫീ​സു​ക​ളി​ല്‍ സ​മ​ര്‍​പ്പി​ക്ക​ണം.