ഓർമിക്കാൻ
Thursday, September 19, 2019 1:15 AM IST
ആ​യു​ര്‍​വേ​ദ
മെ​ഡി​ക്ക​ല്‍
ഓ​ഫീ​സ​ര്‍ ഒ​ഴി​വ്
കാ​ഞ്ഞ​ങ്ങാ​ട്: ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സി​നു (ഭാ​ര​തീ​യ ചി​കി​ത്സാ വ​കു​പ്പ്) കീ​ഴി​ലു​ള​ള വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ (ആ​യു​ര്‍​വേ​ദ) ത​സ്തി​ക​യി​ല്‍ ദി​വ​സ​വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ല്‍ നി​യ​മ​നം ന​ട​ത്തും. ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍ 18 നും 40 ​നും മ​ധ്യേ പ്രാ​യ​മു​ള​ള​വ​രും ബി​എ​എം​എ​സും നി​യ​മാ​നു​സൃ​ത ര​ജി​സ്‌​ട്രേ​ഷ​നും ഉ​ള്ള​വ​രാ​യി​രി​ക്ക​ണം.
താ​ത്പ​ര്യ​മു​ള്ള​വ​ര്‍ ഒ​ക്‌​ടോ​ബ​ര്‍ മൂ​ന്നി​ന് രാ​വി​ലെ 10.30 ന് ​കാ​ഞ്ഞ​ങ്ങാ​ട് മി​നി സി​വി​ല്‍ സ്റ്റേ​ഷ​നി​ലു​ള​ള പ​ഴ​യ താ​ലൂ​ക്ക് ഓ​ഫീ​സ് കെ​ട്ടി​ട​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സി​ല്‍ (ഭാ​ര​തീ​യ ചി​കി​ത്സാ വ​കു​പ്പ്) അ​ഭി​മു​ഖ​ത്തി​ന് ഹാ​ജ​രാ​ക​ണം.
കു​ടും​ബ​ശ്രീ​യി​ല്‍ 400 പേ​ര്‍​ക്ക്
തൊ​ഴി​ല്‍
കാ​സ​ർ​ഗോ​ഡ്: കു​ടും​ബ​ശ്രീ ജി​ല്ലാ​മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ കാ​സ​ര്‍​ഗോ​ഡ്, കാ​റ​ഡു​ക്ക, മ​ഞ്ചേ​ശ്വ​രം ബ്ലോ​ക്കു​ക​ളി​ല്‍ സെ​യി​ല്‍​സ് എ​ക്‌​സി​ക്യൂ​ട്ടീ​വു​ക​ളെ തെ​ര​ഞ്ഞെ​ടു​ക്കു​ന്നു. കു​ടും​ബ​ശ്രീ​യി​ലൂ​ടെ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന വി​വി​ധ ഉ​ത്പ​ന്ന​ങ്ങ​ള്‍ മാ​ര്‍​ക്ക​റ്റി​ലും ആ​വ​ശ്യ​ക്കാ​ര്‍​ക്കും എ​ത്തി​ക്കു​ക​യാ​ണ് ല​ക്ഷ്യം. ഒ​രു വാ​ര്‍​ഡി​ല്‍ നി​ന്ന് ഒ​രാ​ള്‍ എ​ന്ന നി​ല​യി​ലാ​ണ് നി​യ​മ​നം. കു​ടും​ബ​ശ്രീ കു​ടും​ബാം​ഗ​വും ആ​ശ​യ​വി​നി​മ​യം ന​ട​ത്താ​നു​ള​ള ക​ഴി​വു​ള​ള​വ​രു​മാ​യ യു​വ​തീ-​യു​വാ​ക്ക​ള്‍​ക്ക് ആ​ണ് അ​വ​സ​രം. താ​ത്പ​ര്യ​മു​ള​ള​വ​ര്‍ ഒ​ക്‌​ടോ​ബ​ര്‍ നാ​ലി​ന് രാ​വി​ലെ 10 ന് ​അ​ത​ത് കു​ടും​ബ​ശ്രീ സി​ഡി​എ​സ് ഓ​ഫീ​സി​ല്‍ ന​ട​ക്കു​ന്ന അ​ഭി​മു​ഖ​ത്തി​ന് ഹാ​ജ​രാ​ക​ണം.
ഗ​താ​ഗ​തം നി​രോ​ധി​ച്ചു
മ​ധൂ​ര്‍: പ​ഞ്ചാ​യ​ത്തി​ന്‍റെ അ​ധീ​ന​ത​യി​ലു​ള്ള പെ​രി​യ​ടു​ക്ക-​ചാ​ത്ത​ടു​ക്ക റോ​ഡി​ല്‍ നി​ര്‍​മാ​ണ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ക്കു​ന്ന​തി​നാ​ല്‍ ഇ​ന്നു​മു​ത​ല്‍ 20 ദി​വ​സ​ത്തേ​ക്ക് ഈ ​റോ​ഡി​ല്‍ കൂ​ടി ഗ​താ​ഗ​തം അ​നു​വ​ദി​ക്കു​ന്ന​ത​ല്ലെ​ന്ന് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.
ഓ​ര്‍​ഗാ​നി​ക്
റി​സോ​ഴ്‌​സ്
പേ​ഴ്‌​സ​ണ്‍ ഒ​ഴി​വ്
കാ​സ​ർ​ഗോ​ഡ്: കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ന്‍റെ കീ​ഴി​ല്‍ മ​ടി​ക്കൈ പ​ഞ്ചാ​യ​ത്തി​ല്‍ സ്മാ​ര്‍​ട്ട് അ​ഗ്രി വി​ല്ലേ​ജ് പ്രോ​ഗ്രാ​മി​ന്‍റെ ഭാ​ഗ​മാ​യി ഒ​രു റി​സോ​ഴ്‌​സ് പേ​ഴ്‌​സ​ണെ​യും കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​നി​ലേ​ക്ക് ഒ​രു ഓ​ര്‍​ഗാ​നി​ക്ക് റി​സോ​ഴ്‌​സ് പേ​ഴ്‌​സ​ണെ​യും നി​യ​മി​ക്കും. കേ​ര​ള അ​ഗ്രി​ക​ള്‍​ച്ച​ര്‍ യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ല്‍ നി​ന്ന് ഡി​പ്ലോ​മ ഇ​ന്‍ അ​ഗ്രി​ക​ള്‍​ച്ച​ര്‍/ ഡി​പ്ലോ​മ ഇ​ന്‍ ഓ​ര്‍​ഗാ​നി​ക് അ​ഗ്രി​ക​ള്‍​ച്ച​ര്‍/​വി​എ​ച്ച്എ​സ്‌​സി ഫി​നി​ഷിം​ഗ് സ്‌​കൂ​ള്‍ പ്രോ​ഗ്രാം എ​ന്നീ യോ​ഗ്യ​ത​യു​ള​ള​വ​ര്‍​ക്കും ജൈ​വ​കൃ​ഷി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട സ​മാ​ന​രീ​തി​യി​ലു​ള്ള പ്രോ​ജ​ക്ടു​ക​ളി​ല്‍ മൂ​ന്നു​വ​ര്‍​ഷ​ത്തി​ല്‍ കൂ​ടു​ത​ല്‍ പ്ര​വൃ​ത്തി​പ​രി​ച​യ​വു​മു​ള്ള​വ​ര്‍​ക്കും അ​ഭി​മു​ഖ​ത്തി​ല്‍ പ​ങ്കെ​ടു​ക്കാം. താ​ത്പ​ര്യ​മു​ള്ളവ​ര്‍ 25നു ​രാ​വി​ലെ പ​ത്തി​ന് സി​വി​ല്‍ സ്റ്റേ​ഷ​നി​ലെ കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ന്‍ ഓ​ഫീ​സി​ല്‍ ന​ട​ക്കു​ന്ന അ​ഭി​മു​ഖ​ത്തി​ല്‍ അ​സ​ല്‍ രേ​ഖ​ക​ള്‍ സ​ഹി​തം ഹാ​ജ​രാ​ക​ണം. ഫോ​ൺ:7356952455, 04994256111.
തൊ​ഴി​ൽ​മേ​ള 21ന്
​കാ​ഞ്ഞ​ങ്ങാ​ട്: ജി-​ടെ​ക് ക​മ്പ്യൂ​ട്ട​ർ എ​ഡ്യുക്കേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 21 ന് ​സൗ​ജ​ന്യതൊ​ഴി​ൽ​മേ​ള ന​ട​ത്തും. കാ​ഞ്ഞ​ങ്ങാ​ട് ജി-​ടെ​ക് കോ​ള​ജി​ൽ രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ വൈകു​ന്നേ​രം നാ​ലു വ​രെ​യാ​ണ് പ​രി​പാ​ടി. ജി-​ടെ​കി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പു​റ​മെ പൊ​തു​ജ​ന​ങ്ങ​ൾ​ക്കും തി​ക​ച്ചും സൗ​ജ​ന്യ​മാ​യി തൊ​ഴി​ൽ​മേ​ള​യി​ൽ പ​ങ്കെ​ടു​ക്കാം. തൊ​ഴി​ൽ​മേ​ള​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് പ്ര​സ്തു​തദി​വ​സം തൊ​ഴി​ൽ ക​ണ്ടെ​ത്താ​ൻ സാ​ധി​ക്കാ​തെ വ​ന്നാ​ൽ ജി-​ടെ​ക് ജോ​ബ് പോ​ർ​ട്ട​ൽ ആ​യ ജോ​ബ്സ് ബാ​ങ്ക് സൗ​ജ​ന്യ​മാ​യി​ത്ത​ന്നെ ഭാ​വി​യി​ൽ തൊ​ഴി​ൽ ക​ണ്ടെ​ത്താ​ൻ ഉ​ദ്യോ​ഗാ​ർ​ഥി​യെ സ​ഹാ​യി​ക്കും. ഫോ​ൺ: 9497669922, 99469911 22. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ മാ​ർ​ക്ക​റ്റിം​ഗ് മാ​നേ​ജ​ർ അ​ൻ​വ​ർ സാ​ദി​ഖ്, ഡ​യ​റ​ക്ട​ർ​മാ​രാ​യ കെ.​വി.​കെ. റാം, ​ഡി. ര​മേ​ശ്, ദീ​പ​ക്, മാ​നേ​ജ​ർ എ​സ്. സു​രേ​ഷ് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.