അ​ധി​കൃ​ത​രു​ടെ വാ​ഗ്ദാ​ന​ങ്ങ​ൾ ജ​ല​രേ​ഖ​യാ​യി ; മാ​ട​ക്കാ​ൽ-​തൃ​ക്ക​രി​പ്പൂ​ർ ക​ട​പ്പു​റം ക​ട​വി​ൽ നാ​ട്ടു​കാ​ർ പ​ണം സ്വ​രൂ​പി​ച്ച് തോ​ണി വാ​ങ്ങി
Thursday, September 19, 2019 1:17 AM IST
വ​ലി​യ​പ​റ​മ്പ്: ക​ട​ലോ​ര​വാ​സി​ക​ളു​ടെ ജീ​വ​ൻ പ​ന്താ​ടാ​ൻ ഇ​നി​യും അ​നു​വ​ദി​ക്കി​ല്ലെ​ന്ന് പ്ര​ഖ്യാ​പി​ച്ചു തൃ​ക്ക​രി​പ്പൂ​ർ ക​ട​പ്പു​റ​ത്തെ നാ​ട്ടു​കാ​ർ ക​വ്വാ​യി​ക്കാ​യ​ൽ ക​ട​ക്കാ​ൻ സ്വ​ന്ത​മാ​യി തോ​ണി വാ​ങ്ങി. ഏ​റെ പ്ര​തീ​ക്ഷ​യോ​ടെ നി​ർ​മി​ച്ച മാ​ട​ക്കാ​ല്‍ തൂ​ക്കു​പാ​ലം അ​ഞ്ചു​വ​ർ​ഷം മു​മ്പ് ത​ക​ർ​ന്നു​വീ​ണ​തോ​ടെ വീ​ണ്ടും തീ​ര​ദേ​ശ​വാ​സി​ക​ളു​ടെ ആ​ശ്ര​യം ക​ട​ത്തു​തോ​ണി മാ​ത്ര​മാ​യി. ‌

തൃ​ക്ക​രി​പ്പൂ​ർ ക​ട​പ്പു​റം വ​ട​ക്കേ​വ​ള​പ്പ്, ക​ന്നു​വീ​ട് ക​ട​പ്പു​റം ഭാ​ഗ​ത്തെ വി​ദ്യാ​ർ​ഥി​ക​ള​ട​ക്കം നൂ​റു​ക്ക​ണ​ക്കി​നാ​ളു​ക​ളു​ടെ യാ​ത്രാ​ത​ട​സ​മൊ​ഴി​വാ​ക്കാ​ൻ അ​ന്ന​ത്തെ വ​ലി​യ​പ​റ​മ്പ് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ മു​ൻ​കൈ​യെ​ടു​ത്തു തീ​ര​ദേ​ശ വി​ക​സ​ന കോ​ർ​പ്പ​റേ​ഷ​നി​ൽ നി​ന്ന് ആ​ദ്യ​ഘ​ട്ട​ത്തി​ൽ ഫൈ​ബ​ർ തോ​ണി നേ​ടി​യെ​ടു​ത്തു ന​ൽ​കി​യി​രു​ന്നു.

പി​ന്നീ​ട് ഈ ​തോ​ണി​യും പൊ​ട്ടി​പ്പൊ​ളി​ഞ്ഞ നി​ല​യി​ലാ​യ​തോ​ടെ ക​ട​ത്ത് പ​ല​ദി​വ​സ​ങ്ങ​ളി​ലും മു​ട​ങ്ങി. ഇ​തോ​ടെ നാ​ട്ടു​കാ​ർ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു മു​ന്നി​ലും മാ​ട​ക്കാ​ൽ ക​ട​വി​ലും കാ​യ​ലി​ലും ക​ര​യി​ലും നി​ര​ന്ത​രം പ്ര​ക്ഷോ​ഭ​വു​മാ​യി ഇ​റ​ങ്ങു​ക​യാ​യി​രു​ന്നു.

പൊ​ട്ടി​പ്പൊ​ളി​ഞ്ഞ ഫൈ​ബ​ർ തോ​ണി​യി​ൽ വ​ർ​ഷ​ങ്ങ​ളാ​യി ഭീ​തി​യോ​ടെ കാ​യ​ൽ ക​ട​ക്കു​ന്ന ക​ട​ലോ​ര​ജ​ന​തയ്​ക്ക് ഇ​പ്പോ​ൾ വാ​ങ്ങി​യ തോ​ണി താ​ത്കാ​ലി​ക ആ​ശ്വാ​സ​മാ​കും. ക​ട​വ് സം​ര​ക്ഷ​ണ​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നാ​ട്ടു​കാ​ർ ആ​ഴ്ച​ക​ളോ​ളം സ്വ​രൂ​പി​ച്ച ഒ​രു ല​ക്ഷ​ത്തോ​ളം രൂ​പ ഉ​പ​യോ​ഗി​ച്ച് മാ​ഹി​യി​ൽ നി​ന്നു​മാ​ണ് 30 പേ​ർ​ക്ക് സ​ഞ്ച​രി​ക്കാ​ൻ ക​ഴി​യു​ന്ന ഫൈ​ബ​ർ തോ​ണി തൃ​ക്ക​രി​പ്പൂ​ർ ക​ട​പ്പു​റ​ത്ത് എ​ത്തി​ച്ച​ത്. ഇ​തി​നൊ​പ്പം മാ​ട​ക്കാ​ൽ ഭാ​ഗ​ത്തെ ക​ട​വി​ൽ പു​തു​താ​യി ജെ​ട്ടി​യും നാ​ട്ടു​കാ​ർ നി​ർ​മി​ച്ചു. എ​ന്നാ​ൽ

തൃ​ക്ക​രി​പ്പൂ​ർ ക​ട​പ്പു​റം ഭാ​ഗ​ത്തു മൂ​ന്ന് ല​ക്ഷ​ത്തോ​ളം രൂ​പ ചെ​ല​വി​ട്ട് അ​ധി​കൃ​ത​ർ നി​ർ​മി​ച്ച ജെ​ട്ടി ക​ട​ത്തുതോ​ണി അ​ടു​പ്പി​ക്കാ​നാ​വാ​തെ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി​രി​ക്കു​ക​യാ​ണ്. ഇ​വി​ടെ​യു​ള്ള പ​ഴ​യ ജെ​ട്ടി പൊ​ട്ടി​ത്ത​ക​ർ​ന്നു യാ​ത്ര​ക്കാ​ർ​ക്ക് അ​പ​ക​ട​ഭീ​ഷ​ണി ഉ​യ​ർ​ത്തു​ക​യാ​ണ്.

മ​ഴ​ക്കാ​ല​ത്ത് സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളു​ൾ​പ്പെ​ടെ ജീ​വ​ൻ കൈ​യി​ൽ പി​ടി​ച്ചാ​ണ് ആ​ഴ​മേ​റി​യ ക​വ്വാ​യി കാ​യ​ൽ ക​ട​ക്കു​ന്ന​ത്. ഒ​ന്ന​ര​വ​ർ​ഷം മു​മ്പു വ​ലി​യ​പ​റ​മ്പ് പ​ഞ്ചാ​യ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ മാ​ട​ക്കാ​ൽ-​തൃ​ക്ക​രി​പ്പൂ​ർ ക​ട​പ്പു​റം ക​ട​ത്തി​നാ​യി പു​തി​യ തോ​ണി അ​നു​വ​ദി​ച്ച​താ​യി അ​ന്ന​ത്തെ ജി​ല്ലാ ക​ള​ക്ട​ർ പ്ര​ഖ്യാ​പി​ക്കു​ക​യും എം. ​രാ​ജ​ഗോ​പാ​ല​ൻ എം​എ​ൽ​എ ആ​വ​ശ്യ​മാ​യ തു​ക അ​നു​വ​ദി​ക്കു​മെ​ന്നും പ​റ​ഞ്ഞി​രു​ന്നു. കാ​ത്തി​രു​ന്നു​മ​ടു​ത്ത പ്ര​ദേ​ശ​വാ​സി​ക​ൾ ക​ട​വ് സം​ര​ക്ഷ​ണ​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ലും മ​റ്റു സം​ഘ​ട​ന​ക​ളും നി​ര​വ​ധി പ്ര​തി​ഷേ​ധ​പ​രി​പാ​ടി​ക​ൾ ന​ട​ത്തി​യി​രു​ന്നു.

ഒ​ടു​വി​ൽ കു​സാ​റ്റി​ൽ നി​ന്ന് വി​ദ​ഗ്ദ​നെ​ത്തി 35 പേ​ർ​ക്ക് സ​ഞ്ച​രി​ക്കാ​ൻ ക​ഴി​യു​ന്ന തോ​ണി രൂ​പ​ക​ൽ​പ്പന ചെ​യ്യു​മെ​ന്ന് അ​റി​യി​ച്ചു തി​രി​ച്ചു​പോ​യ​ത​ല്ലാ​തെ മ​റ്റൊ​ന്നും ന​ട​ന്നി​ല്ല. നാ​ട്ടു​കാ​ർ ക​ട​വ് സം​ര​ക്ഷ​ണ​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വാ​ങ്ങി​യ ക​ട​ത്തു​തോ​ണി 22 ന് ​ഞാ​യ​റാ​ഴ്ച രാ​വി​ലെ മു​ത​ൽ ക​ട​ത്ത്തു​ട​ങ്ങും. ഉ​ദ്‌​ഘാ​ട​ന ച​ട​ങ്ങ് ന​ട​ത്താ​നും നാ​ട്ടു​കാ​ർ ഒ​രു​ക്ക​ങ്ങ​ൾ തു​ട​ങ്ങി.