എം​ആ​ർ​എ​സ് സ്പോ​ർ​ട്സ് സ്കൂ​ൾ ജി​ല്ല​യ്ക്ക് ന​ഷ്ട​മാ​യി
Friday, September 20, 2019 1:25 AM IST
കാ​ഞ്ഞ​ങ്ങാ​ട്: കാ​സ​ർ​ഗോ​ഡ് ജി​ല്ല​യ്ക്ക് പ​രി​ഗ​ണി​ക്ക​പ്പെ​ട്ട സം​സ്ഥാ​ന​ത്തെ ആ​ദി​വാ​സി കു​ട്ടി​ക​ൾ​ക്കു​ള്ള മോ​ഡ​ൽ റ​സി​ഡ​ൻ​ഷ്യ​ൽ സ്പോ​ർ​ട്സ് സ്കൂ​ൾ ന​ഷ്ട​മാ​യി.​ സ്കൂ​ൾ പ​ട്ടി​ക​ജാ​തി-​വ​ർ​ഗ വി​ക​സ​ന വ​കു​പ്പ് മ​ന്ത്രി എ.​കെ.​ബാ​ല​ന്‍റെ മ​ണ്ഡ​ല​മാ​യ പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ ത​രൂ​രി​ൽ സ്ഥാ​പി​ക്കാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​ന​മാ​യി.
പ​ട്ടി​ക​വ​ർ​ഗ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി കി​നാ​നൂ​ർ-​ക​രി​ന്ത​ള​ത്ത് നി​ർ​ദേ​ശി​ക്ക​പ്പെ​ട്ട മാ​തൃ​കാ റ​സി​ഡ​ൻ​ഷ്യ​ൽ സ്പോ​ർ​ട്സ് സ്കൂ​ൾ പാ​ല​ക്കാ​ട്ടേ​ക്കു കൊ​ണ്ടു​പോ​കാ​ൻ നീ​ക്ക​മെ​ന്ന് ആ​ക്ഷേ​പം.
കി​നാ​നൂ​ർ-​ക​രി​ന്ത​ളം​പ​ഞ്ചാ​യ​ത്തി​ലെ കോ​യി​ത്ത​ട്ട​യി​ൽ സ്കൂ​ളി​ന് ആ​വ​ശ്യ​മാ​യ 15 ഏ​ക്ക​ർ ഭൂ​മി ക​ണ്ടെ​ത്തി സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ അ​നു​മ​തി മാ​ത്രം ബാ​ക്കി നി​ൽ​ക്കെ​യാ​ണ് സ്കൂ​ൾ ന​ഷ്ട​മാ​യ​ത്. വ​യ​നാ​ട് ക​ഴി​ഞ്ഞാ​ൽ പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ങ്ങ​ൾ ഏ​റ്റ​വു​മ​ധി​കമു​ള്ള ജി​ല്ല​യാ​ണ് കാ​സ​ർ​ഗോ​ഡ്.
പ​ട്ടി​ക​വ​ർ​ഗ​ക്കാ​ർ കൂ​ട്ട​മാ​യി താ​മ​സി​ക്കു​ന്ന മ​ല​യോ​രം കേ​ന്ദ്രീ​ക​രി​ച്ചാ​ണ് സ്കൂ​ൾ തു​ട​ങ്ങാ​ൻ നി​ശ്ച​യി​ച്ച​തും.​ ആ​യി​ര​ക്ക​ണ​ക്കി​നു പ​ട്ടി​ക​വ​ർ​ഗ കു​ടും​ബ​ങ്ങ​ൾ​ക്ക് ഉ​പ​കാ​ര​പ്പെ​ടു​ന്ന പ​ദ്ധ​തി​യാ​ണ് മ​ന്ത്രി​യു​ടെ സ്വാ​ർ​ത്ഥതാ​ത്പ​ര്യം കൊ​ണ്ട് കാ​സ​ർ​ഗോ​ഡി​ന് ന​ഷ്ട​മാ​യ​തെ​ന്ന് പ​ര​ക്കെ ആ​ക്ഷേ​പ​മു​ണ്ട്.
നി​സം​ഗ​ത മൂ​ലം പ​ദ്ധ​തി ആ​വി​ഷ്ക്ക​രി​ച്ച​പ്പോ​ൾ സം​സ്ഥാ​ന​ത്തുനി​ന്ന് ത​ന്നെ ജി​ല്ല​യു​ടെ ശി​പാ​ർ​ശ മാ​ത്ര​മാ​ണ് ഉ​ണ്ടാ​യി​രു​ന്നത്. ഇ​തു സം​ബ​ന്ധി​ച്ച് ജി​ല്ലാ ഭ​ര​ണ​കൂ​ട​വും കി​നാ​നൂ​ർ-ക​രി​ന്ത​ളം പ​ഞ്ചാ​യ​ത്തും എ​ല്ലാ സ​ഹാ​യ​ങ്ങ​ളും വാ​ഗ്ദാ​നം ചെ​യ്തി​രു​ന്നു.​ വ​യ​നാ​ട്ടി​ൽ സ്ഥ​ലം ക​ണ്ടെ​ത്താ​ൻ സാ​ധി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണു ജി​ല്ല​യ്ക്കു ന​റു​ക്കു വീ​ണ​ത്.
ഇ​തേ​ത്തുട​ർ​ന്ന് പ​ട്ടി​ക​വ​ർ​ഗ വി​ക​സ​ന ഓ​ഫീ​സ​ർ സ്ഥ​ല​ത്തി​നാ​യി പ്ര​പ്പോ​സ​ൽ വ​ച്ചു. സ​ർ​വേ ന​മ്പ​ർ 85 /1 ൽ ​പെ​ട്ട സ്ഥ​ലം ഇ​തി​നാ​യി ക​ണ്ടെ​ത്തി ലാ​ൻ​ഡ് റ​വ​ന്യൂ ക​മ്മീഷ​ണ​റേ​റ്റി​ലേ​ക്കു ന​ൽ​കി. ഇ​വി​ടെ നി​ന്ന് അം​ഗീ​ക​രി​ച്ച​തോ​ടെ റ​വ​ന്യൂ വ​കു​പ്പ് ഫ​യ​ൽ ആ​ക്കി വീ​ണ്ടും പ​ട്ടി​ക​വ​ർ​ഗ വി​ക​സ​ന വ​കു​പ്പി​ലേ​ക്ക് അ​യ​ച്ചു. ഇ​വി​ടെ ഫ​യ​ൽ നീ​ക്ക​ത്തി​ൽ സ്തം​ഭ​ന​മു​ണ്ടാ​യ​പ്പോ​ൾ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ​ദ്ധ​തി പാ​ല​ക്കാ​ട്ടേ​ക്കു കൊ​ണ്ടു​പോ​കാ​ൻ ശ്ര​മം ന​ട​ക്കു​ന്ന​താ​യി അ​റി​ഞ്ഞ​ത്. പാ​ല​ക്കാ​ട്ട് മെ​ഡി​ക്ക​ൽ കോ​ള​ജി​നാ​യി ക​ണ്ടെ​ത്തി​യ സ്ഥ​ല​ത്തി​ൽനി​ന്ന് 15 ഏ​ക്ക​ർ കൊ​ടു​ക്കാ​മെ​ന്ന ധാ​ര​ണ​യി​ലാ​ണ് ഈ ​നീ​ക്കം. എ​ന്നാ​ൽ കേ​ന്ദ്ര ഗ​വ. സ്കീം ​അ​നു​സ​രി​ച്ചു സ്ഥ​ലം ലീ​സി​നു കൈ​മാ​റ​ണ​മെ​ന്നി​രി​ക്കെ ഈ ​നീ​ക്കം ജി​ല്ല​യ്ക്കു ല​ഭി​ക്കേ​ണ്ട പ​ദ്ധ​തി അ​ട്ടി​മ​റി​ക്കാ​ൻ മാ​ത്ര​മാ​ണെ​ന്ന് ആ​രോ​പ​ണ​മു​ണ്ട്.
തി​രു​വ​ന​ന്ത​പു​ര​ത്ത് പ​ട്ടി​ക​ജാ​തി-​വ​ർ​ഗ വി​ക​സ​ന വ​കു​പ്പി​നു കീ​ഴി​ൽ സ്പോ​ർ​ട്സി​ന് എം​ആ​ർ​എ​സ് സ്കൂ​ൾ ഉ​ണ്ടെ​ങ്കി​ലും ഷെ​ഡ്യൂ​ൾ​ഡ് ട്രൈ​ബ് വി​ഭാ​ഗ​ത്തി​നു മാ​ത്ര​മാ​യി സ്പോ​ർ​ട്സ് സ്കൂ​ളി​ല്ല. ഇ​തു പ​രി​ഹ​രി​ക്കാ​നാ​ണ് കേ​ന്ദ്ര സ​ഹാ​യ​ത്തോ​ടെ​യു​ള്ള പ​ദ്ധ​തി​ക്കു ജീ​വ​ൻ വ​ച്ച​ത്. സി​ന്ത​റ്റി​ക്ക് ട്രാ​ക്കു​ള്ള ഗ്രൗ​ണ്ട്, ഫു​ട്ബോ​ൾ ഗ്രൗ​ണ്ട്, വോ​ളി​ബോ​ൾ കോ​ർ​ട്ട്, പ​വ​ിലി​യ​ൻ ഉ​ൾ​പ്പെ​ടെ അ​നു​ബ​ന്ധ സൗ​ക​ര്യ​ങ്ങ​ൾ എ​ന്നി​വ സ്കൂളി​നുവേ​ണ്ടി ഒ​രു​ക്കേ​ണ്ട​തു​ണ്ട്.