കാ​സ​ര്‍​ഗോ​ഡ് ഗ​വ.​കോ​ള​ജി​ല്‍ വി​ദ്യാ​ര്‍​ഥി സം​ഘ​ട്ട​നം: ആ​റു​പേ​ര്‍​ക്ക് പ​രി​ക്ക്
Friday, September 20, 2019 1:25 AM IST
കാ​സ​ര്‍​ഗോ​ഡ്: ഗ​വ.​കോ​ള​ജി​ലു​ണ്ടാ​യ വി​ദ്യാ​ര്‍​ഥി സം​ഘ​ട്ട​ന​ത്തി​ല്‍ എ​സ്എ​ഫ്‌​ഐ പ്ര​വ​ര്‍​ത്ത​ക​രാ​യ ആ​റു​പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. എ​സ്എ​ഫ്‌​ഐ കോ​ള​ജ് യൂ​ണി​യ​ന്‍ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ക​ണ്‍​വീ​ന​ര്‍ എ​സ്. വി​ഘ്‌​ന​രാ​ജ്(19), കെ. ​വി. സി​ദ്ധാ​ര്‍​ഥ് (18), കെ. ​വി. ശ്രീ​രൂ​പ് (18), ഇ​മ്മാ​നു​വ​ല്‍(18), ജി​ബി​ന്‍(18), ലി​ജോ (18)എ​ന്നി​വ​രെ ചെ​ങ്ക​ള ഇ. ​കെ. നാ​യ​നാ​ര്‍ സ്മാ​ര​ക സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.​കോ​ള​ജി​ല്‍​നി​ന്ന് പു​റ​ത്താ​ക്ക​പ്പെ​ട്ട ഒ​രു വി​ദ്യാ​ര്‍​ഥി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വ്യാ​ഴാ​ഴ്ച ഉ​ച്ച​യോ​ടെ മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി ക്യാ​മ്പ​സി​ലെ​ത്തി​യ എം​എ​സ്എ​ഫ് പ്ര​വ​ര്‍​ത്ത​ക​ര്‍ ഫി​സി​ക്‌​സ് ഡി​പ്പാ​ര്‍​ട്ടു​മെ​ന്‍റി​ന് മു​ന്നി​ല്‍​വ​ച്ച് എ​സ്എ​ഫ്ഐ പ്ര​വ​ര്‍​ത്ത​ക​രെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് എ​സ്എ​ഫ്‌​ഐ നേ​താ​ക്ക​ള്‍ ആ​രോ​പി​ച്ചു.
ആ​ക്ര​മ​ത്തി​ല്‍ സാ​ര​മാ​യി പ​രി​ക്കേ​റ്റ സി​ദ്ധാ​ര്‍​ഥി​ന്‍റെ ത​ല​യി​ല്‍ 14 തു​ന്നി​ക്കെ​ട്ടു​ക​ള്‍ വേ​ണ്ടി​വ​ന്നു. വി​ഘ്‌​ന​രാ​ജി​ന്‍റെ ത​ല​യി​ല്‍ ആ​റ് തു​ന്നി​ക്കെ​ട്ടും കൈ​യ്ക്കും തോ​ളെ​ല്ലി​നും പ​രി​ക്കു​മു​ണ്ട്.
കോ​ള​ജ് യൂ​ണി​യ​ന്‍ തെ​ര​ഞ്ഞെ​ടു​പ്പി​ലെ എ​സ്എ​ഫ്‌​ഐ സ്ഥാ​നാ​ര്‍​ഥി​ക്ക് റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ര്‍ അ​ന​ര്‍​ഹ​മാ​യ സ​ഹാ​യം ചെ​യ്തു​ കൊ​ടു​ത്ത​താ​യി ആ​രോ​പി​ച്ച് യു​ഡി​എ​ഫ് അ​നു​കൂ​ല വി​ദ്യാ​ര്‍​ഥി സം​ഘ​ട​ന​ക​ള്‍ തെ​ര​ഞ്ഞെ​ടു​പ്പ് ബ​ഹി​ഷ്‌​ക​രി​ക്കു​ക​യും തു​ട​ര്‍​ന്ന് എ​സ്എ​ഫ്‌​ഐ ഏ​ക​പ​ക്ഷീ​യ​മാ​യ വി​ജ​യം നേ​ടു​ക​യും ചെ​യ്ത​തി​ന്‍റെ തു​ട​ര്‍​ച്ച​യാ​യി ഏ​താ​നും നാ​ളു​ക​ളാ​യി കോ​ള​ജി​ല്‍ സം​ഘ​ര്‍​ഷാ​വ​സ്ഥ നി​ല​നി​ല്‍​ക്കു​ക​യാ​ണ്.