മ​ണ്ണി​ടി​ച്ചി​ൽ ഭീ​ഷ​ണി​യി​ൽ പ്ലാ​ച്ചി​ക്ക​ര റോ​ഡ്
Friday, September 20, 2019 1:27 AM IST
വെ​ള്ള​രി​ക്കു​ണ്ട്: മ​ണ്ണി​ടി​ച്ചി​ൽ ഭീ​ഷ​ണി​യി​ൽ ചെ​റു​പു​ഴ-ഒ​ട​യം​ചാ​ൽ മേ​ജ​ർ ജി​ല്ലാ റോ​ഡ്. പ്ലാ​ച്ചി​ക്ക​ര വ​ന​ത്തി​ന് സ​മീ​പം ക​ഴി​ഞ്ഞ മ​ഴ​ക്കാ​ല​ത്ത് മ​ണ്ണി​ടി​ഞ്ഞു വീ​ണി​രു​ന്നു. അ​ന്നു ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ക്കാ​ൻ ത​ഹ​സി​ൽ​ദാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഭാ​ഗി​ക​മാ​യി മ​ണ്ണ് നീ​ക്കം ചെ​യ്തു. എ​ന്നാ​ൽ അ​തി​നു ശേ​ഷം യാ​തൊ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ല്ല. ടാ​റിം​ഗ് റോ​ഡി​ലേ​യ്ക്ക് ക​യ​റി ഇ​പ്പോ​ഴും മ​ൺ​തി​ട്ട നി​ൽ​ക്കു​ന്ന​ത് അ​പ​ക​ട​ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്നു. നൂ​റു​ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു പോ​കു​ന്ന റോ​ഡി​ലേ​ക്ക് വീ​ണ മ​ണ്ണ് ര​ണ്ടു​മാ​സം ക​ഴി​ഞ്ഞി​ട്ടം നീ​ക്കം ചെ​യ്യാ​ത്ത​തി​നെ​തി​രേ പ്ര​തി​ഷേ​ധം ശ​ക്ത​മാ​യി​ട്ടു​ണ്ട്. പ​ല​പ്പോ​ഴും ഇ​വി​ടെ അ​പ​ക​ടം ഒ​ഴി​വാ​കു​ന്ന​ത് ഭാ​ഗ്യം കൊ​ണ്ടു മാ​ത്ര​മാ​ണ്.