ചെ​റു​പു​ഷ്പ മി​ഷ​ന്‍​ലീ​ഗ് വാ​ര്‍​ഷി​ക​വും പ്രേ​ഷി​ത​റാ​ലി​യും നാ​ളെ ക​രു​ണാ​പു​ര​ത്ത്
Friday, September 20, 2019 1:27 AM IST
ത​ളി​പ്പ​റ​മ്പ്: ചെ​റു​പു​ഷ്പ മി​ഷ​ന്‍​ലീ​ഗ് ത​ല​ശേ​രി അ​തി​രൂ​പ​ത സ​മി​തി​യു​ടെ 60-ാം വാ​ര്‍​ഷി​ക​വും കൗ​ണ്‍​സി​ൽ സ​മ്മേ​ള​ന​വും പ്രേ​ഷി​ത​റാ​ലി​യും നാ​ളെ വാ​യാ​ട്ടു​പ​റ​മ്പ് ഫൊ​റോ​ന​യി​ലെ ക​രു​ണാ​പു​രം സെ​ന്‍റ് ജൂ​ഡ് ദേ​വാ​ല​യ​ത്തി​ല്‍ ന​ട​ക്കും. രാ​വി​ലെ 9.15 ന് ​ദി​വ്യ​ബ​ലി​യെ തു​ട​ര്‍​ന്ന് ന​ട​ക്കു​ന്ന കൗ​ണ്‍​സി​ല്‍ സ​മ്മേ​ള​നം അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ള്‍ മോ​ൺ. അ​ല​ക്‌​സ് താ​രാ​മം​ഗ​ലം ഉ​ദ്ഘാ​ട​നം ചെ​യ്യും.
അ​തി​രൂ​പ​ത പ​രി​ധി​യി​ലെ 210 ശാ​ഖ​ക​ളി​ല്‍​നി​ന്നും 16 മേ​ഖ​ല​ക​ളി​ല്‍​നി​ന്നു​മു​ള്ള ജൂ​ണി​യ​ര്‍, സീ​നി​യ​ര്‍ ഭാ​ര​വാ​ഹി​ക​ള്‍ കൗ​ണ്‍​സി​ല്‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്കും. ഉ​ച്ച​യ്ക്ക് 1.30 ന് ​വാ​യാ​ട്ടു​പ​റ​മ്പ് ക​വ​ല​യി​ല്‍​നി​ന്ന് ആ​രം​ഭി​ക്കു​ന്ന പ്രേ​ഷി​ത​റാ​ലി ഫൊ​റോ​ന വി​കാ​രി ഫാ. ​കു​ര്യാ​ക്കോ​സ് ക​ള​രി​ക്ക​ല്‍ ഫ്‌​ളാ​ഗ് ഓ​ഫ് ചെ​യ്യും. ആ​യി​ര​ങ്ങ​ള്‍ പ​ങ്കെ​ടു​ക്കു​ന്ന റാ​ലി​യി​ല്‍ ചെ​മ്മ​ഞ്ഞ കൊ​ടി​ക​ളും നി​ശ്ച​ല-​ച​ല​ന ദൃ​ശ്യ​ങ്ങ​ളും ചെ​ണ്ട-​ബാ​ൻ​ഡ് മേ​ള​ങ്ങ​ളും അ​ണി​നി​ര​ക്കും. മി​ക​ച്ച റാ​ലി​ക്കും ഫ്ളോ​ട്ടി​നും സ​മ്മാ​ന​ങ്ങ​ള്‍ ന​ല്‍​കും.
തു​ട​ർ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് 2.30 ന് ​സെ​ന്‍റ് ജൂ​ഡ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ക്കു​ന്ന വാ​ര്‍​ഷി​ക സ​മ്മേ​ള​നം അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ന്‍ മാ​ര്‍ ജോ​സ​ഫ് പാം​പ്ലാ​നി ഉ​ദ്ഘാ​ട​നം ചെ​യ്യും. മി​ഷ​ന്‍​ജ്യോ​തി പ്ര​കാ​ശ​നം, മാ​ര്‍ ജോ​ര്‍​ജ് വ​ലി​യ​മ​റ്റം പ്രേ​ഷി​ത അ​വാ​ര്‍​ഡ് വി​ത​ര​ണം, യു​വ​പ്ര​തി​ഭാ അ​വാ​ര്‍​ഡ്, അ​സാ​ധാ​ര​ണ മി​ഷ​ന്‍​മാ​സ ഉ​ദ്ഘാ​ട​നം, മി​ക​ച്ച വി​ജ​യി​ക​ളെ ആ​ദ​രി​ക്ക​ല്‍, 2018-19 വ​ര്‍​ഷ​ത്തെ മി​ക​ച്ച ശാ​ഖാ-​മേ​ഖ​ല പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കു​ള്ള പു​ര​സ്‌​കാ​ര വി​ത​ര​ണം തു​ട​ങ്ങി​യ​വ ന​ട​ക്കും. ദേ​ശീ​യ-​സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ൾ, ശാ​ഖ-​മേ​ഖ​ല ഡ​യ​റ​ക്‌​ട​ർ​മാ​ർ, വൈ​സ് ഡ​യ​റ​ക്‌​ട​ർ​മാ​ർ, വി​ശ്വാ​സ പ​രി​ശീ​ല​ന മു​ഖ്യാ​ധ്യാ​പ​ക​ർ, വി​ശ്വാ​സ പ​രി​ശീ​ല​ക​ർ, അ​തി​രൂ​പ​ത മു​ന്‍​കാ​ല ഭാ​ര​വാ​ഹി​ക​ള്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ക്കും. റാ​ലി കൃ​ത്യം 1.30 ന് ​ത​ന്നെ ആ​രം​ഭി​ക്കേ​ണ്ട​തി​നാ​ല്‍ പ്ര​വ​ര്‍​ത്ത​ക​ര്‍ 1.15 ന് ​മു​മ്പാ​യി എ​ത്തി​ച്ചേ​ര​ണ​മെ​ന്ന് മി​ഷ​ന്‍​ലീ​ഗ് അ​തി​രൂ​പ​ത ഡ​യ​റ​ക്‌​ട​ര്‍ ഫാ.​ജോ​സ​ഫ് വേ​ങ്ങ​ക്കു​ന്നേ​ല്‍ അ​റി​യി​ച്ചു.