കു​ടും​ബൂ​രി​ൽ വാ​ഴ​ക്കു​ല​ക​ൾ ക​വ​ർ​ന്ന പ്ര​തി​ക​ൾ അ​റ​സ്റ്റി​ൽ
Friday, September 20, 2019 1:27 AM IST
രാ​ജ​പു​രം: ക​ള്ളാ​ർ പ​ഞ്ചാ​യ​ത്തി​ലെ കു​ടും​ബൂ​രി​ലെ വാ​ഴ കൃ​ഷി​യി​ട​ങ്ങ​ളി​ൽ​നി​ന്ന് വാ​ഴ​ക്കു​ല​ക​ൾ ക​വ​ർ​ന്ന പ്ര​തി​ക​ൾ അ​റ​സ്റ്റി​ൽ. ഈ ​മാ​സം എ​ട്ട് ,ഒ​ന്പ​ത് തീ​യ​തി​ക​ളി​ലാ​ണ് വാ​ഴ​ക്കു​ല​ക​ൾ ക​ള​വ് പോ​യ​ത്. കു​ടും​ബൂ​രി​ലെ കെ.​കൃ​ഷ്ണ​നും, ബാ​ബു​വു​മാ​ണ് വാ​ഴ​ക്കു​ല ക​ള​വു പോ​യ​താ​യി രാ​ജ​പു​രം പോ​ലീ​സി​ൽ പ​രാ​തി​പ്പെ​ട്ട​ത്. രാ​ജ​പു​രം സി​ഐ ബാ​ബു പെ​രി​ങ്ങോ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്‌​ഐ മാ​രാ​യ രാ​ജീ​വ​ൻ, കൃ​ഷ്ണ​ൻ, എ​എ​സ്‌​ഐ മു​ഹ​മ്മ​ദ്, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ര​തീ​ഷ്, ജ​യേ​ഷ്, സു​രേ​ഷ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.
ഒ​ന്നാം പ്ര​തി കെ.​ര​ഞ്ജി​ത്ത് (കു​ട്ട​ൻ-25), ര​ണ്ടാം പ്ര​തി ക​രി​വേ​ട​ക​ത്തെ ധ​നേ​ഷ് കു​മാ​ർ എ​ന്നി​വ​രെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു. മെ​ക്കാ​ഡം മ​യി​ൽ​പ്പാ​റ​യി​ലെ 17 വ​യ​സു​കാ​ര​നും ഇ​വ​രോ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു. മു​മ്പ് ഒ​ന്നോ ര​ണ്ടോ വാ​ഴ​ക്കു​ല​ക​ൾ മോ​ഷ്ടി​ച്ചു വി​റ്റി​രു​ന്നു. ഇ​തി​ന്മേ​ൽ പ​രാ​തി​യോ അ​ന്വേ​ഷ​ണ​മോ ഇ​ല്ലാ​ത്ത​തി​നാ​ലാ​ണ് പി​ന്നീ​ട് 62 കു​ല​ക​ൾ ഒ​ന്നി​ച്ച് മോ​ഷ്ടി​ച്ച​ത്. കു​ടും​ബൂ​ർ പു​ഴ​യി​ൽ മീ​ൻ പി​ടി​ക്കാ​ൻ വ​രു​മ്പോ​ഴാ​ണ് ഇ​വ​ർ വാ​ഴ​ത്തോ​ട്ടം ക​ണ്ടു​വ​ച്ച​ത്. രാ​ത്രി​യി​ൽ മോ​ഷ്ടി​ച്ച വാ​ഴ​ക്കു​ല​ക​ൾ മേ​ക്കോ​ട​ത്ത് കു​റ്റി​ക്കാ​ട്ടി​ൽ ഒ​ളി​പ്പി​ച്ച ശേ​ഷം മാ​വു​ങ്കാ​ലി​ൽ കൊ​ണ്ടു​പോ​യി വി​ൽ​ക്കു​ക​യാ​യി​രു​ന്നു. വാ​ഴ​ക്കു​ല​ക​ൾ ക​ട​ത്താ​ൻ ഉ​പ​യോ​ഗി​ച്ച കെ​എ​ൽ14 ആ​ർ 3892 കാ​റും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. വി​റ്റു​കി​ട്ടി​യ പ​ണം ധൂ​ർ​ത്ത​ടി​ക്കാ​ന​ണ് ഇ​വ​ർ ഉ​പ​യോ​ഗി​ച്ച​ത്.