ആ​രോ​ഗ്യ​സു​ര​ക്ഷാ സ​ന്ദേ​ശം പ​ക​ര്‍​ന്നു ‘പോ​ഷ​ന്‍ മാ​ഹ്’
Saturday, September 21, 2019 1:35 AM IST
കാ​സ​ർ​ഗോ​ഡ്: വ​നി​ത​ക​ള്‍, കൗ​മാ​ര പ്രാ​യ​ക്കാ​ര്‍, ശി​ശു​ക്ക​ള്‍ എ​ന്നി​വ​രി​ല്‍ പോ​ഷ​കാ​ഹാ​ര​ക്കു​റ​വ് പ​രി​ഹ​രി​ക്കു​ന്ന​തി​നു വേ​ണ്ടി വി​വി​ധ വ​കു​പ്പു​ക​ളെ ഏ​കോ​പി​പ്പി​ച്ച് നാ​ഷ​ണ​ല്‍ ന്യൂ​ട്രീ​ഷ​ന്‍ മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ആ​ച​രി​ക്കു​ന്ന പോ​ഷ​ന്‍ മാ​സാ​ച​ര​ണ​ത്തി​ന് ജി​ല്ല​യി​ല്‍ തു​ട​ക്ക​മാ​യി.
ജി​ല്ല​യി​ല്‍ പോ​ഷാ​കാച​ര​ണ​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കു​ന്ന​ത് ഐ​സി​ഡി​എ​സ് ആ​ണ്. കൃ​ഷി​വ​കു​പ്പ്, കു​ടും​ബ​ശ്രീ, ശു​ചി​ത്വ​മി​ഷ​ന്‍, വി​ദ്യാ​ഭ്യാ​സം, ആ​രോ​ഗ്യം തു​ട​ങ്ങി​യ വ​കു​പ്പു​ക​ളു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് പ​രി​പാ​ടി​ക​ളും ന​ട​ത്തു​ന്ന​ത്.
ക ു​ട്ടി​ക​ളു​ടെ​യും വ​നി​ത​ക​ളു​ടെ​യും കൗ​മാ​ര​പ്രാ​യ​ക്കാ​രു​ടെ​യും പോ​ഷ​കാ​ഹാ​ര​വ​ള​ര്‍​ച്ച​യാ​ണ് പോ​ഷ​ന്‍ മാ​ഹി​ന്‍റെ ല​ക്ഷ്യം.
പോ​ഷ​ന്‍ മാ​സാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കു​ട്ടി​ക​ള്‍​ക്ക് മി​ക​ച്ച പോ​ഷ​ണ​ത്തി​നാ​യി ശ്ര​ദ്ധി​ക്കേ​ണ്ട ആ​ദ്യ​ത്തെ ആ​യി​രം​ദി​വ​സ​ങ്ങ​ളു​ടെ പ്രാ​ധാ​ന്യം, പോ​ഷ​കാ​ഹാ​രം, വി​ള​ര്‍​ച്ച ത​ട​യ​ല്‍, വ​യ​റി​ള​ക്ക നി​യ​ന്ത്ര​ണം, കൈ ​ക​ഴു​ക​ല്‍ കാ​മ്പ​യി​ന്‍ എ​ന്നി​വ​യു​ടെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ചു​ള്ള ച​ര്‍​ച്ച​ക​ള്‍, പ്ര​ദ​ര്‍​ശ​ന​ങ്ങ​ള്‍, സെ​മി​നാ​റു​ക​ള്‍, റാ​ലി തു​ട​ങ്ങി​യ​വ​യാ​ണ് സം​സ്ഥാ​ന​വ്യാ​പ​ക​മാ​യി ന​ട​പ്പി​ലാ​ക്കു​ന്ന പ്ര​ധാ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍.
കൂ​ടാ​തെ പോ​ഷ​ന്‍ റാ​ലി, സെ​മി​നാ​ര്‍, ക്വി​സ്, പോ​ഷ​കാ​ഹാ​ര കൗ​ണ്‍​സ​ലി​ംഗ്, മു​ല​യൂ​ട്ട​ലി​ന്‍റെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ചു​ള്ള സെ​മി​നാ​ര്‍, ന്യൂ​ട്രീ​ഷ​ന്‍ സ​ര്‍​വേ, തു​ട​ങ്ങി​യ വി​വി​ധ ബോ​ധ​വ​ത്ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും ഐ​സി​ഡി​എ​സ് അ​ങ്ക​ണ​വാ​ടി​ക​ള്‍ വ​ഴി ന​ട​പ്പി​ലാ​ക്കു​ന്നു​ണ്ട്.
ഒ​ക്ടോ​ബ​ര്‍ ഒ​ന്നി​ന് മ​ഞ്ചേ​ശ്വ​ര​ത്ത് ഗോ​വി​ന്ദ പൈ ​മെ​മ്മോ​റി​യ​ല്‍ കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ക​ന്ന​ട ഇ​സി​സി​ഇ (ഏ​ര്‍​ലി ചൈ​ല്‍​ഡ്ഹു​ഡ് കെ​യ​ര്‍ എ​ജു​ക്കേ​ഷ​ന്‍) പു​സ്ത​ക​ത്തി​ന്‍റെ പ്ര​കാ​ശ​ന​വും വി​വി​ധ പ​രി​പാ​ടി​ക​ളും ന​ട​ക്കും.
സ​മ്പു​ഷ്ട കേ​ര​ള​ത്തി​നാ​യി ശ്ര​ദ്ധി​ക്കേ​ണ്ട വി​ഷ​യ​ങ്ങ​ള്‍ ഉ​ള്‍​ക്കൊ​ള്ളി​ച്ചു പോ​ഷ​ന്‍ എ​ക്സ്പ്ര​സ് എ​ന്ന പേ​രി​ല്‍ സ​ഞ്ച​രി​ക്കു​ന്ന വാ​ഹ​നം വ​നി​താ-​ശി​ശു​വി​ക​സ​ന വ​കു​പ്പ് ഒ​രു​ക്കി​യി​ട്ടു​ണ്ട്. കേ​ര​ള​ത്തി​ലെ എ​ല്ലാ ജി​ല്ല​ക​ളി​ലൂ​ടെ​യും ഈ ​വാ​ഹ​നം സ​ഞ്ച​രി​ക്കു​ക​യും വി​വി​ധ പ​രി​പാ​ടി​ക​ള്‍ ഇ​തോ​ടൊ​പ്പം ന​ട​പ്പി​ലാ​ക്കു​ക​യും ചെ​യ്യും.
ഒ​ക്ടോ​ബ​ര്‍ അ​ഞ്ചി​ന് ഹാ​ൻ​ഡ് വാ​ഷിം​ഗ് കാ​മ്പ​യി​ന് തു​ട​ക്ക​മാ​വും. കൈ ​ക​ഴു​കേ​ണ്ട രീ​തി​യെ​ക്കു​റി​ച്ചും അ​തി​ന്‍റെ ആ​വ​ശ്യ​ക​ത​യെ​ക്കു​റി​ച്ചും കു​ട്ടി​ക​ള്‍​ക്കും മു​തി​ര്‍​ന്നവർക്കും വ്യ​ക്ത​മാ​യ അ​വ​ബോ​ധം ഉ​ണ്ടാ​ക്കാ​നാ​ണ് ഈ ​കാ​മ്പ​യി​ന്‍ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.
ഒ​ക്ടോ​ബ​ര്‍ 16 ന് ​പോ​ഷ​ന്‍ മാ​ഹി​ന്‍റെ ജി​ല്ലാ​ത​ല സ​മാ​പ​ന​സ​മ്മേ​ള​നം കാ​ഞ്ഞ​ങ്ങാ​ട് പു​തി​യ ബ​സ്‌​സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് ന​ട​ക്കും.