മ​ഹാ​ത്മാ​ഗാ​ന്ധി ജ​ന്മ​വാ​ർ​ഷി​കം: ഏ​ക​ദി​ന സെ​മി​നാ​ർ ന​ട​ത്തി
Sunday, September 22, 2019 1:21 AM IST
പി​ലി​ക്കോ​ട്: കു​പ്പി​വെ​ള്ള സം​സ്കാ​ര​ത്തി​നു പി​ന്നാ​ലെ പ​ല രാ​ഷ്ട്ര​ങ്ങ​ളി​ലും ഓ​ക്സി​ജ​ൻ പാ​ർ​ല​റു​ക​ൾ വ​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്ന് കേ​ര​ള സ​ർ​വോ​ദ​യ മ​ണ്ഡ​ലം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഡോ. ​ജോ​സ് മാ​ത്യു അ​ഭി​പ്രാ​യ​പ്പെ​ട്ടു. രാ​ഷ്ട്ര​പി​താ​വ് മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ​യും ക​സ്തൂ​ർ​ബ​യു​ടെ​യും ജ​ന്മ​വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പി​ലി​ക്കോ​ട് ഫൈ​ൻ ആ​ർ​ട്സ് സൊ​സൈ​റ്റി​യു​ടെ​യും ഗാ​ന്ധി-​ക​സ്തൂ​ർ​ബ ജ​ന്മ​വാ​ർ​ഷി​കാ​ഘോ​ഷ ജി​ല്ലാ സം​ഘാ​ട​ക​സ​മി​തി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഏ​ക​ദി​ന സെ​മി​നാ​ർ ഉ​ദ്‌​ഘാ​ട​നം ചെ​യ്‌​തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഭൗ​തി​ക-​ശാ​സ്ത്രരം​ഗ​ങ്ങ​ളി​ൽ വ​ലി​യ ഉ​യ​ർ​ച്ച ഉ​ണ്ടാ​കു​മ്പോ​ൾ ന​ല്ല വെ​ള്ള​വും​ന​ല്ല വാ​യു​വും ന​ൽ​കാ​നാ​വേ​ണ്ട​തു​ണ്ടെ​ന്നും കേ​ര​ളീ​യ സാ​ഹ​ച​ര്യം മാ​ര​ക​മാ​യ രോ​ഗാ​തു​ര​ത​യു​ള്ള​താ​യി മാ​റി​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
സം​ഘാ​ട​ക​സ​മി​തി ചെ​യ​ർ​മാ​ൻ ഡോ. ​ടി.​എം. സു​രേ​ന്ദ്ര​നാ​ഥ്‌ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടി.​കെ. സു​ധാ​ക​ര​ൻ, എ.​കെ.​പി. നാ​രാ​യ​ണ​ൻ, എം. ​കൃ​ഷ്ണ​ൻ, വൈ.​എം.​സി. ച​ന്ദ്ര​ശേ​ഖ​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സെ​മി​നാ​റി​ന്‍റെ ആ​ദ്യ സെ​ഷ​നി​ൽ "എ​ന്ത് കൊ​ണ്ട് ഗാ​ന്ധി​ജി' എ​ന്ന വി​ഷ​യ​ത്തി​ൽ മ​ഹാ​ത്മാ​ഗാ​ന്ധി സ​ർ​വ​ക​ലാ​ശാ​ല ഗാ​ന്ധി​യ​ൻ പ​ഠ​ന​വി​ഭാ​ഗം മു​ൻ മേ​ധാ​വി​യും പ്ര​ശ​സ്ത പ്ര​ഭാ​ഷ​ക​നു​മാ​യ ഡോ. ​എം.​പി. മ​ത്താ​യി ക്ലാ​സെ​ടു​ത്തു. പി. ​നാ​രാ​യ​ണ​ൻ അ​ടി​യോ​ടി മോ​ഡ​റേ​റ്റ​റാ​യി​രു​ന്നു.
എ.​വി. ബാ​ബു, ബി.​എം. അ​ബ്ദു​ൾ ഹ​മീ​ദ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ഉ​ച്ചക​ഴി​ഞ്ഞു ന​ട​ന്ന ര​ണ്ടാം സെ​ഷ​നി​ൽ "ഗാ​ന്ധി​ജി​യും മ​ദ്യ​നി​രോ​ധ​ന​വും, ഗാ​ന്ധി​ജി​യും നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും, ക​സ്തൂ​ർ​ബയും സ്വാ​ത​ന്ത്ര്യ സ​മ​ര​വും ഗാ​ന്ധി​ജി​യും പ​രി​സ്ഥി​തി​യും എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ ഇ​യ്യ​ച്ചേ​രി കു​ഞ്ഞി​കൃ​ഷ്ണ​ൻ, കെ.​വി. രാ​ഘ​വ​ൻ, ഡോ. ​പ്രി​യ പി​ലി​ക്കോ​ട്, രാ​മ​കൃ​ഷ്ണ​ൻ മോ​നാ​ച്ച എ​ന്നി​വ​ർ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. കാ​ല​ടി സം​സ്കൃ​ത സ​ർ​വ​ക​ലാ​ശാ​ല പ​യ്യ​ന്നൂ​ർ കേ​ന്ദ്രം മേ​ധാ​വി ഡോ. ​പി.​ഐ. ദേ​വ​രാ​ജ​ൻ മോ​ഡ​റേ​റ്റ​റാ​യി​രു​ന്നു. സ​മാ​പ​ന​ച്ച​ട​ങ്ങി​ൽ മ​ധു​രൈ കാ​മ​രാ​ജ് യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ നി​ന്ന് "ഗാ​ന്ധി​ജി​യു​ടെ ചി​ന്ത​ക​ൾ' എ​ന്ന വി​ഷ​യ​ത്തി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദം നേ​ടി​യ സി. ​കൃ​ഷ്ണ​ൻ നാ​യ​രെ ആ​ദ​രി​ച്ചു.
വി​നോ​ദ് എ​ര​വി​ൽ, സി. ​കൃ​ഷ്ണ​ൻ നാ​യ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സി. ​ഭാ​സ്‌​ക​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഗാ​യ​ക​സം​ഘം പ്രാ​ർ​ത്ഥ​നാ​ഗീ​ത​വും ദേ​ശീ​യ ഗാ​ന​വും ആ​ല​പി​ച്ചു.