വി​ല്ലേ​ജ് ഓ​ഫീ​സ​ർ വാ​ഴാ​തെ മു​ളി​യാ​ർ; അ​ല​ച്ചി​ലൊ​ടു​ങ്ങാ​തെ പൊ​തു​ജ​ന​ങ്ങ​ൾ
Sunday, September 22, 2019 1:23 AM IST
മു​ള്ളേ​രി​യ: മു​ളി​യാ​ര്‍ വി​ല്ലേ​ജ് ഓ​ഫി​സി​ല്‍ സ്ഥി​ര​മാ​യി വി​ല്ലേ​ജ് ഓ​ഫി​സ​റി​ല്ലാ​ത്ത​ത് ജ​ന​ങ്ങ​ളെ ദു​രി​ത​ത്തി​ലാ​ക്കു​ന്നു. നീ​ണ്ട കാ​ത്തി​രി​പ്പി​നൊ​ടു​വി​ല്‍ വ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ൻ ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ വീ​ണ്ടും പ​രി​ശീ​ല​ന​ത്തി​നാ​യി പോ​വു​ക​യാ​യി​രു​ന്നു. ഇ​തി​നു​ശേ​ഷം വ​ന്ന ഓ​ഫി​സ​ർ ചാ​ർ​ജെ​ടു​ത്ത ദി​വ​സം​ത​ന്നെ അ​വ​ധി​യെ​ടു​ത്ത് പോ​വു​ക​യും ചെ​യ്തു. ഇ​പ്പോ​ൾ സ്പെ​ഷ​ൽ വി​ല്ലേ​ജ് ഓ​ഫീ​സ​ർ​ക്ക് അ​ധി​ക​ചു​മ​ത​ല ന​ൽ​കി​യി​രി​ക്കു​ക​യാ​ണ്.

ഒ​രാ​ൾ​ക്ക് ത​ന്നെ ര​ണ്ടു ചു​മ​ത​ല ന​ൽ​കി​യ​തോ​ടെ വി​ദ്യാ​ഭ്യാ​സ ആ​വ​ശ്യ​ത്തി​നു​ള്‍​പ്പെ​ടെ നി​ശ്ചി​ത സ​മ​യ​ത്തി​ന​കം സ​മ​ര്‍​പ്പി​ക്കേ​ണ്ട വി​വി​ധ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ ല​ഭി​ക്കാ​ൻ കാ​ല​താ​മ​സം നേ​രി​ടു​ന്ന അ​വ​സ്ഥ​യാ​ണ്. ഒ​രേ ആ​വ​ശ്യ​ത്തി​നാ​യി പൊ​തു​ജ​ന​ങ്ങ​ൾ നി​ര​വ​ധി ത​വ​ണ വി​ല്ലേ​ജ് ഓ​ഫീ​സ് ക​യ​റി​യി​റ​ങ്ങേ​ണ്ടി​വ​രു​ന്നു. മു​ളി​യാ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​ദേ​ശം പൂ​ർ​ണ​മാ​യും ഈ ​വി​ല്ലേ​ജ് ഓ​ഫി​സി​ന്‍റെ പ​രി​ധി​യി​ലാ​ണ്. വി​വി​ധ ആ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യി ദി​വ​സേ​ന നൂ​റു​ക​ണ​ക്കി​നാ​ളു​ക​ളാ​ണ് വി​ല്ലേ​ജ് ഓ​ഫി​സി​ലെ​ത്തു​ന്ന​ത്. സ്ഥി​രം വി​ല്ലേ​ജ് ഓ​ഫീ​സ​റെ അ​ടി​യ​ന്ത​ര​മാ​യി നി​യ​മി​ച്ച് ജ​ന​ങ്ങ​ൾ അ​നു​ഭ​വി​ക്കു​ന്ന ബു​ദ്ധി​മു​ട്ടു​ക​ൾ​ക്ക് പ​രി​ഹാ​രം കാ​ണാ​നു​ള്ള ന​ട​പ​ടി​യു​ണ്ടാ​ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.