ചരിത്രം തിരുത്തി സ്വ​പ്ന​ഭൂ​മി​യി​യി​ൽ താ​മ​ര വി​രി​യി​ക്കാ​ൻ ര​വീ​ശ​ത​ന്ത്രി
Sunday, October 13, 2019 1:09 AM IST
മ​ഞ്ചേ​ശ്വ​രം: പാ​താ​ള​ക്കു​ഴി​ക​ൾ നി​റ​ഞ്ഞ കാ​സ​ർ​ഗോ​ഡ്‌-​ത​ല​പ്പാ​ടി ദേ​ശീ​യ​പാ​ത​യി​ൽ യാ​ത്ര​ചെ​യ്തു ന​ടു​വൊ​ടി​ഞ്ഞ​വ​ർ മ​ഞ്ചേ​ശ്വ​രം മ​ണ്ഡ​ല​ത്തി​ലെ ഗ്രാ​മീ​ണ റോ​ഡു​ക​ളി​ലേ​യ്ക്ക് പ്ര​വേ​ശി​ച്ചാ​ൽ അ​ത്ഭു​ത​പ്പെ​ടും. നി​ര​വ​ധി ക​യ​റ്റി​റ​ക്ക​ങ്ങ​ളും വ​ള​വു​ക​ളു​മൊ​ക്കെ നി​റ​ഞ്ഞ​താ​ണെ​ങ്കി​ലും റോ​ഡു​ക​ളു​ടെ ഗു​ണ​നി​ല​വാ​രം യാ​ത്ര സു​ഖ​ക​ര​മാ​ക്കും.

കു​മ്പ​ള​യി​ൽ നി​ന്ന് 15 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള പൈ​വെ​ളി​ഗെ പ​ഞ്ചാ​യ​ത്തി​ലെ ചേ​രോ​ൽ എ​ന്ന സ്ഥ​ല​ത്ത് ബി​ജെ​പി സ്ഥാ​നാ​ർ​ഥി ര​വീ​ശ​ത​ന്ത്രി കു​ണ്ടാ​റി​നെ വ​ര​വേ​ൽ​ക്കാ​ൻ കാ​ത്തു​നി​ൽ​ക്കു​ക​യാ​ണ് സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മ​ട​ങ്ങു​ന്ന 30 ഓ​ളം പേ​രു​ടെ സം​ഘം.

ചെ​റി​യ ര​ണ്ടു​ക​ട​ക​ളും ഒ​രു വെ​യി​റ്റിം​ഗ് ഷെ​ഡും മാ​ത്ര​മു​ള്ള ഈ ​ഗ്രാ​മം കേ​ര​ള​ത്തി​ലാ​ണെ​ന്ന് പ​റ​ഞ്ഞാ​ൽ വി​ശ്വ​സി​ക്കാ​ൻ പ്ര​യാ​സ​മാ​യി​രി​ക്കും.​ സം​സാ​ര​ഭാ​ഷ​യും ക​ട​യു​ടെ ബോ​ർ​ഡു​ക​ളു​മെ​ല്ലാം ക​ന്ന​ട​യി​ൽ ത​ന്നെ. നി​ശ്ച​യി​ച്ച​തി​ലും ര​ണ്ടു മ​ണി​ക്കൂ​റോ​ളം വൈ​കി​യാ​ണ് തു​റ​ന്ന വാ​ഹ​ന​ത്തി​ൽ സ്ഥാ​നാ​ർ​ഥി​യെ​ത്തു​ന്ന​ത്. അ​ക​മ്പ​ടി​യാ​യി നാ​സി​ക്ക് ബാ​ൻ​ഡ് മേ​ള​വും മു​ദ്രാ​വാ​ക്യം വി​ളി​ക​ളും. വാ​ഹ​ന​ത്തി​ൽ നി​ന്നി​റ​ങ്ങി​യ സ്ഥാ​നാ​ർ​ഥി​യെ ഷാ​ൾ അ​ണി​യി​ച്ച് സ്വീ​ക​രി​ക്കു​ന്ന പ്ര​വ​ർ​ത്ത​ക​ർ.

ത​ന്ത്രി​യു​ടെ പ്ര​സം​ഗ​വും ക​ന്ന​ട​യി​ൽ ത​ന്നെ. ബി​ജെ​പി​യെ എ​ന്നും മോ​ഹി​പ്പി​ച്ചി​ട്ടു​ള്ള മ​ണ്ഡ​ല​മാ​ണ് മ​ഞ്ചേ​ശ്വ​രം. ക​ഴി​ഞ്ഞ​ത​വ​ണ വെ​റും 89 വോ​ട്ടി​നാ​ണ് അ​വ​ർ പ​രാ​ജ​യ​പ്പെ​ട്ട​ത്. എ​ണ്ണ​യി​ട്ട യ​ന്ത്രം പോ​ലെ പ്ര​വ​ർ​ത്തി​ക്കു​ന്ന സം​ഘ​പ​രി​വാ​റി​ന്‍റെ സം​ഘ​ട​നാ​സം​വി​ധാ​ന​ത്തി​ന്‍റെ ക​രു​ത്തി​ലാ​ണ് പ്ര​ചാ​ര​ണം മു​ന്നേ​റു​ന്ന​ത്. "തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്ത് മോ​ഹ​ന​വാ​ഗ്ദാ​ന​ങ്ങ​ളു​മാ​യി വ​രു​ന്ന യു​ഡി​എ​ഫും എ​ൽ​ഡി​എ​ഫും ജ​യി​ച്ചു​ക​ഴി​ഞ്ഞശേ​ഷം ഈ ​മ​ണ്ഡ​ല​ത്തി​നുവേ​ണ്ടി എ​ന്താ​ണ് ചെ​യ്തി​ട്ടു​ള്ള​ത്. ഭാ​ഷാ​ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ങ്ങ​ളെ ഇ​വ​ർ പ​റ​ഞ്ഞുപ​റ്റി​ക്കു​ക​യാ​ണ്.

60 വ​ർ​ഷം മു​മ്പ​ത്തെ എ​റ​ണാ​കു​ള​വും ഇ​ന്ന​ത്തെ എ​റ​ണാ​കു​ള​വും ന​മു​ക്ക് താ​ര​ത​മ്യ​പ്പെ​ടു​ത്താ​ൻ പോ​ലും ക​ഴി​യി​ല്ല. അ​ത്ര​ത്തോ​ള​മാ​ണ് അ​വി​ടെ വ​ന്ന മാ​റ്റ​ങ്ങ​ൾ. എ​ന്നാ​ൽ 60 വ​ർ​ഷം മു​മ്പ​ത്തേ​തി​ൽ നി​ന്ന് മ​ഞ്ചേ​ശ്വ​ര​ത്തി​ന് എ​ന്തെ​ങ്കി​ലും മാ​റ്റംവ​ന്നി​ട്ടു​ണ്ടോ? മ​ഞ്ചേ​ശ്വ​ര​ത്തി​ന് വി​ക​സ​നം വേ​ണ​മെ​ങ്കി​ൽ ഇ​വി​ടെ ബി​ജെ​പി വി​ജ​യി​ച്ചേ പ​റ്റൂ."​പ്ര​സം​ഗം അ​വ​സാ​നി​ക്കു​ന്ന​തി​നു മു​മ്പേ നി​ല​യ്ക്കാ​ത്ത കൈ​യ​ടി. ആ​രോ​ഗ്യ-​വി​ദ്യാ​ഭ്യാ​സരം​ഗ​ത്ത് മ​ണ്ഡ​ലം ഏ​റെ പി​ന്നി​ലാ​ണെ​ന്ന് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം പ്ര​സാ​ദ് റൈ ​പ​റ​യു​ന്നു.

"​വൈ​കു​ന്നേ​രം അ​ഞ്ചു മ​ണി ക​ഴി​ഞ്ഞാ​ൽ ഉ​പ്പ​ള താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ഡോ​ക്ട​ർ​മാ​രി​ല്ല. സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളി​ൽ ഉ​ദ്യോ​ഗ​സ്ഥ​ക്ഷാ​മം രൂ​ക്ഷ​മാ​ണ്. ഉ​ള്ള​വ​ർ മ​റ്റു ജി​ല്ല​ക​ളി​ൽ നി​ന്നു​ള്ള​വ​രാ​യ​തി​നാ​ൽ ട്രെ​യി​ൻ സ​മ​യം അ​നു​സ​രി​ച്ചാ​ണ് അ​വ​രു​ടെ ജോ​ലി​സ​മ​യം. അ​തി​നാ​ൽത്ത​ന്നെ ഇ​വ​രു​ടെ സേ​വ​നം ജ​ന​ങ്ങ​ൾ​ക്ക് പൂ​ർ​ണ​മാ​യും ല​ഭി​ക്കു​ന്നി​ല്ല. ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​ത്തി​നാ​യി ഇ​വി​ടു​ത്തെ കു​ട്ടി​ക​ൾ​ക്ക് ഇ​പ്പോ​ഴും ക​ർ​ണാ​ട​ക​യെ ആ​ശ്ര​യി​ക്കേ​ണ്ട സ്ഥി​തി​യാ​ണു​ള്ള​ത്." പ്ര​സാ​ദ് പ​റ​ഞ്ഞു. ബി​ജെ​പി​യെ തോ​ൽ​പ്പി​ക്കാ​ൻ യു​ഡി​എ​ഫും എ​ൽ​ഡി​എ​ഫും ത​മ്മി​ൽ ര​ഹ​സ്യ​ധാ​ര​ണ​യു​ണ്ടെ​ന്ന് മു​ൻ പൈ​വെ​ളി​ഗെ പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പ്ര​വീ​ൺ ച​ന്ദ്ര ആ​രോ​പി​ക്കു​ന്നു. ഇ​ക്കു​റി സി​പി​എം ക​ന്ന​ട വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട സ്ഥാ​നാ​ർ​ഥി​യെ മ​ത്സ​രി​പ്പി​ക്കു​ന്ന​ത് ലീ​ഗു​മാ​യു​ള്ള ര​ഹ​സ്യ​ധാ​ര​ണ പ്ര​കാ​ര​മാ​ണെ​ന്നും പ്ര​വീ​ൺ ആ​രോ​പി​ക്കു​ന്നു.

വി​വി​ധ ജാ​തി-​മ​ത വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​വ​ർ എ​ല്ലാ​വ​രും പ​ര​സ്പ​രസ്നേ​ഹ​ത്തോ​ടും സൗ​ഹൃ​ദ​ത്തോ​ടും കൂ​ടി​യാ​ണ് ക​ഴി​യു​ന്ന​തെ​ന്ന് ചേ​രോ​ലി​ൽ വീ​ടി​നോ​ടു ചേ​ർ​ന്ന് ചെ​റി​യൊ​രു ക​ട ന​ട​ത്തു​ന്ന ബ​സ് ഡ്രൈ​വ​ർ കൂ​ടി​യാ​യ ഹു​സൈ​ൻ പ​റ​യു​ന്നു. ബി​ജെ​പി​യു​ടെ കേ​ഡ​ർ സം​വി​ധാ​ന​വും ഇ​വി​ടെ കാ​ണാ​ൻ ക​ഴി​ഞ്ഞു. പ​രി​പാ​ടി ക​ഴി​ഞ്ഞ​യു​ട​ൻ ത​ന്നെ കൊ​ടി​തോ​ര​ണ​ങ്ങ​ളും മ​റ്റും ക്യ​ത്യ​മാ​യി അ​വ​ർ അ​ഴി​ച്ചു​മാ​റ്റി. ഏ​ഴു വാ​ഹ​ന​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യോ​ടെ ത​ന്ത്രി​യും സം​ഘ​വും അ​ടു​ത്ത സ്വീ​ക​ര​ണസ്ഥ​ല​ത്തേ​ക്ക് യാ​ത്ര​യാ​യി.