ജാ​ന​കി വ​ധ​ക്കേ​സ്: വിചാരണ അവസാനഘട്ടത്തിൽ
Monday, October 14, 2019 1:49 AM IST
കാ​സ​ര്‍​ഗോ​ഡ്: എ​റെ കോ​ളി​ള​ക്ക​മു​ണ്ടാ​ക്കി​യ റി​ട്ട. മു​ഖ്യാ​ധ്യാ​പി​ക ചീ​മേ​നി പു​ലി​യ​ന്നൂ​രി​ലെ പി.​വി. ജാ​ന​കി(65)​യെ ക​ഴു​ത്ത​റു​ത്ത് കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍ ക​വ​ര്‍​ന്ന കേ​സി​ന്‍റെ വി​ചാ​ര​ണ അ​വ​സാ​ന​ഘ​ട്ട​ത്തി​ലെ​ത്തി​യ​തോ​ടെ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നെ വി​സ്ത​രി​ച്ചു​ത്തു​ട​ങ്ങി.
ഈ ​കേ​സി​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ച മു​ന്‍ നീ​ലേ​ശ്വ​രം സി​ഐ വി. ​ഉ​ണ്ണി​കൃ​ഷ്ണ​നെ​യാ​ണ് ജി​ല്ലാ പ്രി​ന്‍​സി​പ്പ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി വി​സ്ത​രി​ച്ചു​ത്തു​ട​ങ്ങി​യ​ത്. ശ​നി​യാ​ഴ്ച മു​ത​ലാ​ണ് സി​ഐ​യു​ടെ വി​സ്താ​രം ആ​രം​ഭി​ച്ച​ത്. ഞാ​യ​റാ​ഴ്ച കോ​ട​തി അ​വ​ധി​യാ​യ​തി​നാ​ല്‍ വി​സ്താ​രം ഇ​ന്നും തു​ട​രും. ജാ​ന​കി​യു​ടെ ഭ​ര്‍​ത്താ​വ് കൃ​ഷ്ണ​ന്‍ മാ​സ്റ്റ​ര്‍, മ​ക്ക​ള്‍, മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ര്‍​ട്ടം ചെ​യ്ത പ​രി​യാ​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ പോ​ലീ​സ് സ​ര്‍​ജ​ന്‍, മ​റ്റു ഡോ​ക്ട​ര്‍​മാ​ര്‍, ഫോ​റ​ന്‍​സി​ക് വി​ദ​ഗ്ധ​ര്‍, ജാ​ന​കി​യെ കൊ​ല​പ്പെ​ടു​ത്താ​നു​പ​യോ​ഗി​ച്ച ക​ത്തി പു​ഴ​യി​ല്‍ നി​ന്ന് ക​ണ്ടെ​ടു​ത്ത പോ​ലീ​സു​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​ര​ട​ക്കം 90 ലേ​റെ സാ​ക്ഷി​ക​ളെ ഇ​തി​ന​കം വി​സ്ത​രി​ച്ചു​ക​ഴി​ഞ്ഞു.
അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നെ വി​സ്ത​രി​ച്ചു ക​ഴി​ഞ്ഞാ​ല്‍ കേ​സി​ന്‍റെ വി​ചാ​ര​ണ പൂ​ര്‍​ത്തി​യാ​കും. ജാ​ന​കി വ​ധ​ക്കേ​സി​ല്‍ പ്ര​തി​ക​ളാ​യ അ​രു​ണ്‍, വി​ശാ​ഖ്, റ​നീ​ഷ് എ​ന്നി​വ​ര്‍ ജാ​മ്യം പോ​ലും ല​ഭി​ക്കാ​തെ ഇ​പ്പോ​ഴും റി​മാ​ന്‍​ഡി​ല്‍ ത​ന്നെ​യാ​ണ്.