സം​സ്ഥാ​ന ജൂ​ണി​യ​ർ ടെ​ന്നി​ക്കോ​യ്: ആ​ല​പ്പു​ഴ​ ജേതാക്കൾ
Monday, October 14, 2019 1:49 AM IST
രാ​ജ​പു​രം: 34-ാമ​ത് സം​സ്ഥാ​ന ജൂ​ണി​യ​ർ ടെ​ന്നി​ക്കോ​യ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ 17 പോ​യി​ന്‍റോ​ടെ ആ​ല​പ്പു​ഴ ഓ​വ​റോ​ൾ ചാ​ന്പ്യ​ന്മാ​രാ​യി. ഒ​മ്പ​ത് പോ​യി​ന്‍റു​മാ​യി കാ​സ​ർ​ഗോ​ഡ് ര​ണ്ടാം​സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി.
ഗ്രൂ​പ്പ് മ​ത്സ​ര​ത്തി​ൽ ആ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ ആ​ല​പ്പു​ഴ ഒ​ന്നാം സ്ഥാ​ന​വും കോ​ഴി​ക്കോ​ട് ര​ണ്ടാം സ്ഥാ​ന​വും പെ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ കാ​സ​ർ​ഗോ​ഡ് ഒ​ന്നാം സ്ഥാ​ന​വും ആ​ല​പ്പു​ഴ ര​ണ്ടാം സ്ഥാ​ന​വും നേ​ടി. ആ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗം സിം​ഗി​ൾ​സി​ൽ ആ​ല​പ്പു​ഴ​യു​ടെ അ​ജ​യ് അ​ർ​ജു​ൻ ഒ​ന്നാം സ്ഥാ​ന​വും ക​ണ്ണൂ​രി​ന്‍റെ ജി​ഷ്ണു പ്ര​സാ​ദ് ര​ണ്ടാം സ്ഥാ​ന​വും നേ​ടി.
മി​ക്സ​ഡ് ഡ​ബി​ൾ​സി​ൽ ആ​ല​പ്പു​ഴ​യു​ടെ എം. ​പ്ര​വീ​ൺ കു​മാ​ർ-​എ​സ്. ശ്വേ​ത സ​ഖ്യം ഒ​ന്നാം സ്ഥാ​ന​വും എ​റ​ണാ​കു​ള​ത്തി​ന്‍റെ അ​മി​ത് രാ​ജു-​ടാ​നി​യ കെ. ​റോ​ബ​ർ​ട്ട് സ​ഖ്യം ര​ണ്ടാം സ്ഥാ​ന​വും നേ​ടി.
മ​ഴ കാ​ര​ണം പെ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗം സിം​ഗി​ൾ​സ് മ​ത്സ​രം പി​ന്നീ​ട് ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചു.
ബ​ളാം​തോ​ട് ജി​എ​ച്ച്എ​സ്എ​സി​ൽ ന​ട​ന്ന ചാ​ന്പ്യ​ൻ​ഷി​പ്പി​ന്‍റെ സ​മാ​പ​ന​സ​മ്മേ​ള​നം സം​ഘാ​ട​ക​സ​മി​തി ചെ​യ​ർ​മാ​ൻ പി. ​രാ​ജ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
പി​ടി​എ പ്ര​സി​ഡ​ന്‍റ് പി.​എം. കു​ര്യാ​ക്കോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടെ​ന്നി​ക്കോ​യ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. ബാ​ബു, സെ​ക്ര​ട്ട​റി ശ്യാ​മ സ്വാ​മി​നാ​ഥ​ൻ, ഫെ​ഡ​റേ​ഷ​ൻ ട്ര​ഷ​റ​ർ ആ​ർ. രാ​മ​നാ​ഥ​ൻ, സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് റോ​യി പി. ​ജോ​ർ​ജ്, കേ​ര​ള സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ ഒ​ബ്സ​ർ​വ​ർ ടി.​വി. ബാ​ല​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ജ​ന​റ​ൽ ക​ൺ​വീ​ന​ർ എം. ​ഗോ​വി​ന്ദ​ൻ സ്വാ​ഗ​ത​വും ശം​ഭു​ദാ​സ് ന​ന്ദി​യും പ​റ​ഞ്ഞു.