മ​ഞ്ചേ​ശ്വ​ര​ത്തി​ന്‍റെ​യും മ​ന​സു​ക​വ​ർ​ന്ന് ര​മ്യ ഹ​രി​ദാ​സ്
Tuesday, October 15, 2019 1:29 AM IST
കു​ന്പ​ള: വാ​ക്കു​കൊ​ണ്ടും പാ​ട്ടു​കൊ​ണ്ടും സ​പ്ത​ഭാ​ഷാ​സം​ഗ​മ​ഭൂ​മി​യാ​യ മ​ഞ്ചേ​ശ്വ​ര​ത്തി​ന്‍റെ​യും മ​ന​സു​ക​വ​ർ​ന്ന് ആ​ല​ത്തൂ​രി​ന്‍റെ അ​നി​യ​ത്തി​ക്കു​ട്ടി ര​മ്യ ഹ​രി​ദാ​സ് എം​പി. പാ​ട്ടു​കാ​ര​ൻ കൂ​ടി​യാ​യ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി എം.​സി. ഖ​മ​റു​ദ്ദീ​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പു​യോ​ഗ​ങ്ങ​ളി​ൽ നാ​ട​ൻ​പാ​ട്ടു​ക​ളു​മാ​യെ​ത്തി​യ ര​മ്യ​യെ നി​റ​ഞ്ഞ കൈ​യ​ടി​യോ​ടെ​യാ​ണ് സ​ദ​സ് സ്വീ​ക​രി​ച്ച​ത്.
ഇ​നി​യൊ​രു അ​മ്മ​യു​ടെ ക​ണ്ണീ​ർ ഇ​വി​ടെ വീ​ഴാ​തി​രി​ക്കാ​ന്‍ ഓ​രോ​രു​ത്ത​രും യു​ഡി​എ​ഫി​ന് വോ​ട്ട് ന​ല്‍​കി വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന് കു​ന്പ​ള തി​ല​ക് ന​ഗ​റി​ല്‍ സം​ഘ​ടി​പ്പി​ച്ച കു​ടും​ബ​സം​ഗ​മ​ത്തി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി​യ ര​മ്യ അ​ഭ്യ​ര്‍​ഥി​ച്ചു.
മ​ക്ക​ളു​ടെ കാ​ലി​ന് ചെ​റി​യൊ​രു വേ​ദ​ന പ​റ്റി​യാ​ല്‍ പോ​ലും വേ​ദ​നി​ക്കു​ന്ന​താ​ണ് അ​മ്മ​മാ​രു​ടെ മ​ന​സ്. അ​പ്പോ​ൾ ക​ല്ല്യോ​ട്ടെ ശ​ര​ത്‌​ലാ​ലി​ന്‍റെ​യും, കൃ​പേ​ഷി​ന്‍റെ​യും അ​മ്മ​മാ​രു​ടെ മ​ന​സ് എ​ങ്ങി​നെ ആ​യി​രി​ക്കു​മെ​ന്നും ക​ണ്ണൂ​രി​ലെ ഷു​ഹൈ​ബി​ന്‍റെ​യും അ​രി​യി​ല്‍ ശു​ക്കൂ​റി​ന്‍റെ​യും ഉ​മ്മ​മാ​രു​ടെ മ​ന​സി​ന്‍റെ വേ​ദ​ന എ​ന്താ​യി​രി​ക്കു​മെ​ന്നും മ​ന​സി​ലോ​ർ​ക്ക​ണ​മെ​ന്ന് അ​വ​ർ പ​റ​ഞ്ഞു.
യു​ഡി​എ​ഫ് ഭ​ര​ണ​കാ​ല​ത്ത് കൊ​ണ്ടു​വ​ന്ന പ​ദ്ധ​തി​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന ജോ​ലി മാ​ത്ര​മാ​ണ് ഇ​ട​തു സ​ർ​ക്കാ​ർ ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന​തെ​ന്ന് കു​ടും​ബ​സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്ത യു​ഡി​എ​ഫ് ക​ൺ​വീ​ന​ർ ബെ​ന്നി ബ​ഹ​നാ​ൻ എം​പി പ​റ​ഞ്ഞു.
സി​പി​എം ഭ​ര​ണ​ത്തി​ൽ പാ​വ​പ്പെ​ട്ട ജ​ന​ങ്ങ​ൾ​ക്കു വേ​ണ്ടി ഒ​ന്നും ചെ​യ്യു​ന്നി​ല്ല. പ്ര​ള​യ​ത്തി​നു​ശേ​ഷം ന​വകേ​ര​ളം സൃ​ഷ്ടി​ക്കു​മെ​ന്ന് പ​റ​ഞ്ഞെ​ങ്കി​ലും വീ​ട് ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്ക് ഒ​രു വീ​ട് പോ​ലും വ​ച്ചു​കൊ​ടു​ക്കാ​ൻ സ​ർ​ക്കാ​രി​ന് സാ​ധി​ച്ചി​ട്ടി​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. യു​ഡി​എ​ഫ് നേ​താ​ക്ക​ളാ​യ അ​ഡ്വ. എ. ​ഗോ​വി​ന്ദ​ൻ നാ​യ​ർ, ബാ​ല​കൃ​ഷ്ണ​ൻ പെ​രി​യ, പി.​വി. സു​രേ​ഷ്, ധ​ന്യ സു​രേ​ഷ്, സാ​ജി​ദ് മൗ​വ്വ​ൽ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ ഫ​രീ​ദ സ​ക്കീ​ർ, കു​മ്പ​ള പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എ​ൽ. പു​ണ്ഡ​രി​കാ​ക്ഷ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.