കാ​റ്റി​ലും ഇ​ടി​മി​ന്ന​ലി​ലും കനത്ത നാ​ശ​ന​ഷ്ടം
Wednesday, October 16, 2019 1:03 AM IST
ബ​ദി​യ​ഡു​ക്ക:​ തി​ങ്ക​ളാ​ഴ്ച രാ​ത്രി​യു​ണ്ടാ​യ ശ​ക്ത​മാ​യ കാ​റ്റി​ലും ഇ​ടി​മി​ന്ന​ലി​ലും മു​ള്ളേ​രി​യ​യി​ൽ പ​ര​ക്കെ നാ​ശം. നി​ര​വ​ധി വീ​ടു​ക​ളും വാ​ഹ​ന​ങ്ങ​ളും ത​ക​ര്‍​ന്നു. മു​ള്ളേ​രി​യ കൃ​ഷ്ണ ക്ലി​നി​ക്കി​നു സ​മീ​പം നി​ര്‍​ത്തി​യി​ട്ടി​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍ മ​രം വീ​ണു​ത​ക​ര്‍​ന്നു. ഹ​രീ​ഷ് മു​ള്ളേ​രി​യ​യു​ടെ ഓ​ട് മേ​ഞ്ഞ വീ​ടും മ​രം വീ​ണു ത​ക​ര്‍​ന്നു.

പു​രു​ഷോ​ത്ത​മ മു​ള്ളേ​രി​യ, ച​ന്ദ്ര​ശേ​ഖ​ര ചോ​ദ​മൂ​ല, ഇ​ന്ദി​ര മു​ള്ളേ​രി​യ, മ​ണി നെ​ച്ചി​പ്പ​ടു​പ്പ്, മു​ള്ളേ​രി​യ ഗാ​ഡി​ഗു​ഡ്ഡെ മൈ​ന്തം​പാ​റ​യി​ലെ ബാ​ല​കൃ​ഷ്ണ​ന്‍ എ​ന്നി​വ​രു​ടെ വീ​ടു​ക​ളും ഭാ​ഗി​ക​മാ​യി ത​ക​ര്‍​ന്നി​ട്ടു​ണ്ട്. ബാ​ല​കൃ​ഷ്ണ​ന്‍റെ വീ​ടി​ലെ വൈ​ദ്യു​തി ഉ​പ​ക​ര​ണ​ങ്ങ​ള്‍ ക​ത്തി​ന​ശി​ക്കു​ക​യും ഭി​ത്തി​യി​ല്‍ വി​ള്ള​ല്‍ വീ​ണ നി​ല​യി​ലു​മാ​ണ്. മു​ള്ളേ​രി​യ പ്രാ​ഥ​മി​ക ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ന് സ​മീ​പ​ത്തെ ഭാ​സ്ക​ര​ന്‍റെ വീ​ട് മ​രം വീ​ണു ഭാ​ഗി​ക​മാ​യി ത​ക​ര്‍​ന്നു.

അ​ഡൂ​ര്‍ പ​ട്ട​മൂ​ല​യി​ലെ രാ​ജ​ന്‍റെ വീ​ടും, ക​ര്‍​മ​ന്തോ​ടി​യി​ലെ ഉ​ണ്ണി​കൃ​ഷ്ണ​ന്‍റെ ഓ​ട് മേ​ഞ്ഞ വീ​ടും ഭാ​ഗി​ക​മാ​യി ത​ക​ര്‍​ന്നി​ട്ടു​ണ്ട്. നി​ര​വ​ധി വൈ​ദ്യു​ത​തൂ​ണു​ക​ള്‍ ക​ട​പു​ഴ​കി വീ​ണു. നാ​രം​പാ​ടി കു​ണ്ടാ​ര്‍ പ​ടു​പ്പു​വി​ലെ മൊ​യ്തീ​ന്‍​കു​ഞ്ഞി​യു​ടെ വീ​ടി​ന്‍റെ ഭി​ത്തി ഇ​ടി​മി​ന്ന​ലേ​റ്റ് പി​ള​ര്‍​ന്നു. തൊ​ഴു​ത്തി​ല്‍ കെ​ട്ടി​യി​രു​ന്ന പ​ശു​ക്ക​ള്‍ ച​ത്തു.

മു​ള്ളേ​രി​യ ക​രി​മ്പ് വ​ള​പ്പി​ലെ മൈ​ന്ത​ന്‍റെ വീ​ടി​ന് മു​ക​ളി​ലും മ​രം ക​ട​പു​ഴ​കി വീ​ണു. മു​ള്ളേ​രി​യ പാ​ണൂ​രി​ലെ കു​ഞ്ഞി​കൃ​ഷ്ണ​ന്‍ നാ​യ​രു​ടെ കൃ​ഷി​യി​ട​ത്തി​ലെ 75ഓ​ളം ക​വു​ങ്ങു​ക​ള്‍, തെ​ങ്ങ്, പ​ച്ച​ക്ക​റി, വാ​ഴ തു​ട​ങ്ങി​യ​വ കാ​റ്റ് പി​ഴു​തെ​റി​ഞ്ഞു.