എ​ൻ​ജി​ൻ ത​ക​രാ​ർ; എ​ഗ്‌​മോ​ർ എ​ക്സ്പ്ര​സ് വൈ​കി
Wednesday, October 16, 2019 1:03 AM IST
കാ​ഞ്ഞ​ങ്ങാ​ട്: എ​ൻ​ജി​ൻ ത​ക​രാ​റി​നെ തു​ട​ർ​ന്ന് മം​ഗ​ളൂ​രു-​എ​ഗ്‌​മോ​ർ എ​ക്സ്പ്ര​സ് ട്രെ​യി​ൻ കാ​ഞ്ഞ​ങ്ങാ​ട്ട് ര​ണ്ടു മ​ണി​ക്കൂ​ർ നി​ർ​ത്തി​യി​ട്ടു. മം​ഗ​ളൂരു​വി​ൽ നി​ന്ന് 8.15ന് ​എ​ത്തി​യ ട്രെ​യി​ൻ യാ​ത്ര തു​ട​രാ​നി​രി​ക്കെ​യാ​ണ് എ​ൻ​ജി​ൻ ത​ക​രാ​ർ സം​ഭ​വി​ച്ച​ത്. ഇ​തേ​ത്തു​ട​ർ​ന്ന് തൊ​ട്ടു​പി​ന്നാ​ലെ​യു​ള്ള ഏ​റ​നാ​ട് എ​ക്സ്പ്ര​സ്, കോ​യ​മ്പ​ത്തൂ​ർ ഫാ​സ്റ്റ്, യ​ശ്വ​ന്ത​പു​ര-​ക​ണ്ണൂ​ർ എ​ക്സ്പ്ര​സ് ട്രെ​യി​നു​ക​ൾ പാ​ത മാ​റി ഓ​ടി. 9.45 ഓ​ടെ ക​ണ്ണൂ​രി​ൽ നി​ന്നെ​ത്തി​ച്ച എ​ൻ​ജി​ൻ ഘ​ടി​പ്പി​ച്ചശേ​ഷം 10.15ന് ​എ​ഗ്‌​മോ​ർ എ​ക്സ്പ്ര​സ് യാ​ത്ര തു​ട​ർ​ന്നു.

ന്യൂ​ന​പ​ക്ഷ
ക​മ്മീ​ഷ​ന്‍
സി​റ്റിം​ഗ് മാ​റ്റി​വ​ച്ചു

കാ​സ​ർ​ഗോ​ഡ്:​ സം​സ്ഥാ​ന ന്യൂ​ന​പ​ക്ഷ ക​മ്മീ​ഷ​ന്‍ നാ​ളെ രാ​വി​ലെ 11നു ​കാ​സ​ര്‍​ഗോ​ഡ് ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ന​ട​ത്താ​ന്‍ നി​ശ്ച​യി​ച്ചി​രു​ന്ന കാ​സ​ര്‍​ഗോ​ഡ്, ക​ണ്ണൂ​ര്‍ ജി​ല്ല​ക​ളു​ടെ സി​റ്റിം​ഗ് മാ​റ്റി​വ​ച്ചു. പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും.
യു​ഡി​എ​ഫ്
തെ​ര​ഞ്ഞെ​ടു​പ്പ് പൊ​തു​യോ​ഗം
ഉ​പ്പ​ള: മ​ഞ്ചേ​ശ്വ​രം മ​ണ്ഡ​ലം യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി എം.​സി. ഖ​മ​റു​ദ്ദീ​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണാ​ർ​ഥം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് 3.30 ന് ​ബ​ന്തി​യോ​ട് ടൗ​ണി​ൽ ന​ട​ക്കും. ക​ർ​ണാ​ട​ക മു​ൻ മു​ഖ്യ​മ​ന്ത്രി എം. ​വീ​ര​പ്പ​മൊ​യ്‌​ലി, പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി എം​പി, പാ​ണ​ക്കാ​ട് സ​യ്യി​ദ് സാ​ദി​ഖ​ലി ത​ങ്ങ​ൾ, കെ. ​സു​ധാ​ക​ര​ൻ എം​പി, രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം​പി, കെ.​എം. ഷാ​ജി എം​എ​ൽ​എ, കെ.​എ​ൻ.​എ. ഖാ​ദ​ർ എം​എ​ൽ​എ, പി.​കെ. ഫി​റോ​സ് എ​ന്നി​വ​ർ സം​ബ​ന്ധി​ക്കും.

പ​രാ​തി​ക​ള്‍
അ​റി​യി​ക്കാം

കാ​സ​ർ​ഗോ​ഡ്: മ​ഞ്ചേ​ശ്വ​രം ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ടു പൊ​തു​ജ​ന​ങ്ങ​ള്‍​ക്കു​ള്ള പ​രാ​തി​ക​ള്‍ ക​ള​ക്ട​റേ​റ്റി​ലെ ക​ണ്‍​ട്രോ​ള്‍ റൂ​മി​ല്‍ അ​റി​യി​ക്കാം. ഫോ​ണ്‍: 04994 256776. ടോ​ള്‍​ഫ്രീ ന​മ്പ​ര്‍-1950.