ജില്ലയിൽ അപകട പരന്പര
Wednesday, October 16, 2019 1:03 AM IST
കാ​ഞ്ഞ​ങ്ങാ​ട്: കെ​എ​സ്ടി​പി റോ​ഡി​ൽ ചി​ത്താ​രി ചാ​മു​ണ്ഡി​ക്കു​ന്ന് വ​ള​വി​ൽ നി​യ​ന്ത്ര​ണം​വി​ട്ട കെ​എ​സ്ആ​ർ​ടി​സി ബ​സ് കാ​റി​നി​ടി​ച്ച് വീ​ട്ടു​പ​റ​മ്പി​ലേ​ക്ക് ക​യ​റി. ക​ഴി​ഞ്ഞ​ദി​വ​സം ഉ​ച്ച​യ്ക്ക് 12.30 ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.
കാ​ഞ്ഞ​ങ്ങാ​ട് നി​ന്ന് കാ​സ​ർ​ഗോ​ട്ടേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ബ​സ് കാ​റി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു. ഇ​ടി​യെ തു​ട​ർ​ന്നു നി​യ​ന്ത്ര​ണം​വി​ട്ട ബ​സ് റോ​ഡ​രി​കി​ലെ മ​തി​ൽ ത​ക​ർ​ത്ത് വീ​ട്ടു​മു​റ്റ​ത്തേ​ക്ക് പാ​ഞ്ഞു​ക​യ​റു​ക​യാ​യി​രു​ന്നു. കാ​റി​ലു​ണ്ടാ​യി​രു​ന്ന​വ​ർ പ​രി​ക്കി​ല്ലാ​തെ ര​ക്ഷ​പെ​ട്ടു.
ബ​ദി​യ​ഡു​ക്ക: നി​യ​ന്ത്ര​ണം​വി​ട്ട സ്വ​കാ​ര്യ ബ​സ് വീ​ട്ടി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി. അ​പ​ക​ട​ത്തി​ല്‍ ബ​സ് ഡ്രൈ​വ​ര്‍​ക്കും ക​ണ്ട​ക്ട​ര്‍​ക്കും പ​രി​ക്കേ​റ്റു. ബ​സ് ഡ്രൈ​വ​ര്‍ കാ​ഞ്ഞ​ങ്ങാ​ട് സ്വ​ദേ​ശി വി​പി​ന്‍(40), അ​ടു​ക്ക​ത്ത് ബ​യ​ലി​ലെ ഉ​ദ​യ​ന്‍(46) എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​ന്ന​ലെ രാ​വി​ലെ 9.20 ഓ​ടെ പെ​ര്‍​ള ക​ണ്ണാ​ടി​ക്കാ​ന​യി​ലാ​ണ് സം​ഭ​വം.
വാ​ണി​ന​ഗ​റി​ല്‍ നി​ന്ന് കാ​സ​ര്‍​ഗോ​ട്ടേ​ക്ക് വ​രി​ക​യാ​യി​രു​ന്ന മെ​ഹ​ബൂ​ബ് ബ​സ് നി​യ​ന്ത്ര​ണം​വി​ട്ടു ക​ണ്ണാ​ടി​ക്കാ​ന​യി​ലെ ഹ​നീ​ഫ​യു​ടെ വീ​ട്ടി​ലേ​ക്ക് പാ​ഞ്ഞു​കയ​റി​യ​ത്. വീ​ടി​ന്‍റെ ചു​റ്റു​മ​തി​ല്‍ പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്നു.​ പോ​ര്‍​ച്ചി​ല്‍ നി​ര്‍​ത്തി​യി​ട്ടി​രു​ന്ന കാ​റും ബൈ​ക്കും ബ​സി​ടി​ച്ച് ത​ക​ര്‍​ന്നു. കു​ടും​ബാം​ഗ​ങ്ങ​ള്‍ വീ​ടി​ന​ക​ത്താ​യി​രു​ന്ന​തി​നാ​ല്‍ വ​ന്‍ ദു​ര​ന്തം ഒ​ഴി​വാ​യി.
തൃ​ക്ക​രി​പ്പൂ​ർ: കാ​റി​നു പി​ന്നി​ൽ ഓ​ട്ടോ​യി​ടി​ച്ച് മ​റി​ഞ്ഞു മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. തൃ​ക്ക​രി​പ്പൂ​ർ ന​ട​ക്കാ​വ് ഫ​യ​ർ​സ്റ്റേ​ഷ​ന് സ​മീ​പ​ത്ത് ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി​യാ​ണ് അ​പ​ക​ടം. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഓ​ട്ടോ ഡ്രൈ​വ​റും പ​ട​ന്ന പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റു​മാ​യി​രു​ന്ന പി. ​ജ​ഗ​ദീ​ശ​ൻ (44), ചെ​റു​വ​ത്തൂ​ർ ദി​നേ​ശ്ബീ​ഡി സ​ഹ​ക​ര​ണസം​ഘം പ്ര​സി​ഡ​ന്‍റ് പി. ​ക​മ​ലാ​ക്ഷ​ൻ (57), ഭാ​ര്യ ര​ജ​നി (48), കു​ഞ്ഞി​ക്ക​ണ്ണ​ൻ(71), ര​ഞ്ജി​നി (43) എ​ന്നി​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
മു​ന്പി​ൽ പോ​കു​ക​യാ​യി​രു​ന്ന കാ​ർ പെ​ട്ടെ​ന്ന് നി​ർ​ത്തി​യ​പ്പോ​ൾ പി​ന്നി​ലു​ണ്ടാ​യി​രു​ന്ന ഓ​ട്ടോ​റി​ക്ഷ കാ​റി​ലി​ടി​ച്ച് മ​റി​യു​ക​യാ​യി​രു​ന്നു.