സ്വാ​ഗ​ത​ഗാ​ന​മൊ​രു​ക്കാ​ൻ കൂ​ട്ടാ​യ പ്ര​വ​ർ​ത്ത​നം
Wednesday, October 16, 2019 1:03 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ക​ലാമാ​മാ​ങ്ക​ത്തി​ന് സ്വാ​ഗ​തഗാ​ന​മൊ​രു​ക്കാ​ൻ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. സം​ഗീ​ത സം​വി​ധാ​യ​ക​നും ഗാ​യ​ക​നു​മാ​യ കാ​ഞ്ഞ​ങ്ങാ​ട് രാ​മ​ച​ന്ദ്ര​നും സം​ഘ​വു​മാ​ണ് സ്വാ​ഗ​തഗാ​നം ചി​ട്ട​പ്പെ​ടു​ത്തു​ന്ന​ത്. ഇ​തി​നാ​യി ജി​ല്ല​യി​ലെ മു​ഴു​വ​ൻ സം​ഗീ​താ​ധ്യാ​പ​ക​രു​ടെ സ​ഹ​ക​ര​ണ​വും നി​ർ​ദേ​ശ​ങ്ങ​ളും സ്വീ​ക​രി​ക്കും. ക​ലോ​ത്സ​വ​ത്തി​ന്‍റെ 60-ാം വാ​ർ​ഷി​ക​മാ​യ​തി​നാ​ൽ 60 പേ​രെ സ്വാ​ഗ​തഗാ​ന​ത്തി​ൽ അ​ണി​നി​ര​ത്തും. സ്വീ​ക​ര​ണ ക​മ്മി​റ്റി​ക്കാ​ണ് ഇ​തി​ന്‍റെ ചു​മ​ത​ല.
സ്വാ​ഗ​തഗാ​ന​ത്തി​ൽ അ​ണി​നി​ര​ക്കു​ന്ന അ​ധ്യാ​പ​ക​രു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് 22 ന് ​ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് എ.​സി ക​ണ്ണ​ൻ നാ​യ​ർ പാ​ർ​ക്കി​ൽ ന​ട​ക്കും. സ്വാ​ഗ​തഗാ​ന​ത്തോ​ടൊ​പ്പം ഒ​രു​ക്കു​ന്ന നൃ​ത്തശി​ല്പ​ത്തി​ൽ ജി​ല്ല​യി​ലെ പൊ​തുവി​ദ്യാ​ല​യ​ത്തി​ൽ പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ളെ തെ​ര​ഞ്ഞെ​ടു​ക്കും. സ്വാ​ഗ​തഗാ​ന സൃ​ഷ്ടി​ക​ൾ പ​ത്ര​പ്പ​ര​സ്യം വ​ഴി സ്വീ​ക​രി​ക്കും.
ഗാ​നം ചി​ട്ട​പ്പെ​ടു​ത്തി​യ​ശേ​ഷം നൃ​ത്തശി​ല്പ​ത്തി​നാ​യി ന​വം​ബ​ർ 15ന് ​വി​ദ്യാ​ർ​ഥി​ക​ളെ തെ​ര​ഞ്ഞെ​ടു​ക്കും. കൊ​ടി​മ​രം ഒ​രു​ക്കു​വാ​നും ഒ​ന്നാം വേ​ദി​യോ​ട് അ​നു​ബ​ന്ധി​ച്ചു​ള്ള സ്വീ​ക​ര​ണ മു​റി ഒ​രു​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച തീ​രു​മാ​ന​വും യോ​ഗം കൈക്കൊ​ണ്ടു. ഉ​ദ്ഘാ​ട​ന, സ​മാ​പ​ന ച​ട​ങ്ങു​ക​ളു​ടെ ചു​മ​ത​ല കൂ​ടി സ്വീ​ക​ര​ണ ക​മ്മി​റ്റി​ക്കാ​ണ്.
യോ​ഗ​ത്തി​ൽ സ്വീ​ക​ര​ണ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗ​വും മു​ൻ എം​എ​ൽ​എ​യു​മാ​യ എം. ​നാ​രാ​യ​ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ലയിസൺ ഓ​ഫീ​സ​ർ കെ.​പി. വി​ജ​യ​കു​മാ​ര​ൻ, ന​ഗ​ര​സ​ഭ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഗം​ഗ രാ​ധാ​കൃ​ഷ്ണ​ൻ, കൗ​ൺ​സി​ല​ർ സ​ന്തോ​ഷ് കു​ശാ​ൽ ന​ഗ​ർ, സ്വീ​ക​ര​ണ ക​മ്മി​റ്റി വൈ​സ് ചെ​യ​ർ​മാ​ൻ കാ​ഞ്ഞ​ങ്ങാ​ട് രാ​മ​ച​ന്ദ്ര​ൻ, സി.​വി. ദാ​മോ​ദ​ര​ൻ, ക​ൺ​വീ​ന​ർ കെ. ​പ​ത്മനാ​ഭ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.