സാ​ന്പ​ത്തി​ക സാ​ക്ഷ​ര​ത ക്യാ​ന്പ് ഇ​ന്ന്
Wednesday, October 16, 2019 1:05 AM IST
വെ​ള്ള​രി​ക്കു​ണ്ട്: ത​പാ​ൽ വ​കു​പ്പി​ന്‍റെ കീ​ഴി​ലു​ള്ള ഇ​ന്ത്യ പോ​സ്റ്റ് പേ​യ്മെ​ന്‍റ്സ് ബാ​ങ്കും നാ​ഷ​ണ​ൽ ബാ​ങ്ക് ഓ​ഫ് അ​ഗ്രി​ക്ക​ൾ​ച്ച​ർ ആ​ൻ​ഡ് റൂ​റ​ൽ ഡെ​വ​ല​പ്പ്മെ​ന്‍റ് (ന​ബാ​ർ​ഡ്) ഉം ​സം​യു​ക്ത​മാ​യി ചേ​ർ​ന്ന് ഇ​ന്നു സാ​ന്പ​ത്തി​ക സാ​ക്ഷ​ര​ത ക്യാ​ന്പ് ന​ട​ത്തും.
രാ​വി​ലെ 11 മ​ണി​ക്ക് പ്ലാ​ച്ചി​ക്ക​ര കെ. ​സ്മാ​ര​ക ആ​ർ​ട്സ് ആ​ൻ​ഡ് സ്പോ​ർ​ട്സ് ക്ല​ബി​ൽ ന​ട​ക്കു​ന്ന ക്യാ​ന്പി​ൽ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളു​ടെ ആ​വ​ശ്യ​ക​ത, വി​വി​ധ ബാ​ങ്കിം​ഗ് സൗ​ക​ര്യ​ങ്ങ​ൾ, ഐ​പി​പി​ബി ഉ​ത്പ​ന്ന​ങ്ങ​ൾ, വി​വി​ധ ത​പാ​ൽ ഉ​ത്പ​ന്ന​ങ്ങ​ൾ എ​ന്നി​വ​യെ കു​റി​ച്ചു​ള്ള ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​ക​ൾ ഉ​ണ്ടാ​യി​രി​ക്കും. ഐ​പി​പി​ബി അ​ക്കൗ​ണ്ട്, ത​പാ​ൽ വ​കു​പ്പി​ന്‍റെ ആ​ർ​ഡി, പി​പി​എ​ഫ്, സു​ക​ന്യ സ​മൃ​ദ്ധി അ​ക്കൗ​ണ്ട്, ഇ​ൻ​ഷ്വ​റ​ൻ​സ് എ​ന്നി​വ​യി​ൽ ചേ​രു​വാ​നു​ള്ള സൗ​ക​ര്യ​വും ക്യാ​മ്പ് പ​രി​സ​ര​ത്ത് ഉ​ണ്ടാ​യി​രി​ക്കും.