ക​ല്യോ​ട്ട് ഇ​ര​ട്ട​ക്കൊ​ല: 10 പ്ര​തി​ക​ൾ ജാ​മ്യാ​പേ​ക്ഷ ന​ൽ​കി
Thursday, October 17, 2019 1:03 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ക​ല്യോ​ട്ടെ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രാ​യ ശ​ര​ത്‌​ലാ​ൽ, കൃ​പേ​ഷ് എ​ന്നി​വ​രെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ 10 പ്ര​തി​ക​ൾ ജാ​മ്യം അ​നു​വ​ദി​ക്കാ​നാ​യി കാ​സ​ർ​ഗോ​ഡ് ജി​ല്ലാ പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി​യി​ൽ ഹ​ര​ജി ന​ൽ​കി. ഒ​ന്നാം പ്ര​തി പീ​താം​ബ​ര​ൻ, മ​റ്റു പ്ര​തി​ക​ളാ​യ സ​ജി ജോ​ർ​ജ്, കെ.​എം. സു​രേ​ഷ്, കെ. ​അ​നി​ൽ​കു​മാ​ർ, ജി. ​ഗി​ജി​ൻ, ആ​ർ. ശ്രീ​രാ​ഗ്, എ. ​അ​ശ്വി​ൻ, എം. ​മു​ര​ളി, ടി. ​ര​ഞ്ജി​ത്, ടി. ​പ്ര​ദീ​പ​ൻ എ​ന്നി​വ​രാ​ണ് അ​ഭി​ഭാ​ഷ​ക​ൻ എം.​ഡി. ദി​ലീ​പ് കു​മാ​ർ മു​ഖേ​ന ജാ​മ്യാ​പേ​ക്ഷ ന​ൽ​കി​യ​ത്.​ഏ​റ്റ​വും ഒ​ടു​വി​ൽ ഹാ​ജ​രാ​യ എ​ട്ടാം പ്ര​തി എ. ​സു​ബീ​ഷി​നു വേ​ണ്ടി ക​ഴി​ഞ്ഞ​യാ​ഴ്ച അ​ഡ്വ. ആ​ളൂ​ർ മു​ഖേ​ന ന​ൽ​കി​യ ഹ​ര​ജി പ​രി​ഗ​ണി​ക്കാ​ൻ 21 ലേ​ക്ക് മാ​റ്റി​യി​രു​ന്നു.
കൊ​ല​ക്കേ​സ് അ​ന്വേ​ഷ​ണം സി​ബി​ഐ​ക്ക് വി​ട്ട സാ​ഹ​ച​ര്യ​ത്തി​ൽ ഈ ​അ​പേ​ക്ഷ​ക​ൾ നി​ര​സി​ക്കാ​നാ​ണ് സാ​ധ്യ​ത. കീ​ഴ്ക്കോ​ട​തി​യി​ൽ നി​ര​സി​ച്ചാ​ൽ മാ​ത്ര​മേ ഹൈ​ക്കോ​ട​തി​യി​ൽ ജാ​മ്യാ​പേ​ക്ഷ ന​ൽ​കാ​നാ​കു​ക​യു​ള്ളൂ. ഹൈ​ക്കോ​ട​തി​യി​ൽ ഹ​ര​ജി പ​രി​ഗ​ണി​ച്ചാ​ൽ ജാ​മ്യം ന​ൽ​കു​ന്ന​തി​ന് സി​ബി​ഐ എ​തി​ർ​ക്കി​ല്ലെ​ന്നാ​ണ് മു​ൻ അ​നു​ഭ​വ​ങ്ങ​ൾ സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്ന​തെ​ന്ന് നി​യ​മ​വൃ​ത്ത​ങ്ങ​ൾ സൂ​ചി​പ്പി​ക്കു​ന്നു.
പ്ര​തി​ക​ളെ കേ​ന്ദ്രീ​ക​രി​ച്ചാ​യി​രി​ക്കി​ല്ല മു​ഖ്യ​മാ​യും സി​ബി​ഐ അ​ന്വേ​ഷ​ണം.
ഇ​വ​ർ സാ​ക്ഷി​ക​ളെ​ക്കു​റി​ച്ചാ​ണ് കൂ​ടു​ത​ലും അ​ന്വേ​ഷി​ക്കു​ക. ഇ​തി​നി​ട​യി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തി​നെ​തി​രേ സ​ർ​ക്കാ​ർ അ​പ്പീ​ലി​നു പോ​കാ​നും സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് സൂ​ച​ന.
ഇ​തി​നാ​യി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു ക​ഴി​യാ​ൻ കാ​ത്തി​രി​ക്കു​യാ​ണ് സ​ർ​ക്കാ​ർ. ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി 17 ന് ​രാ​ത്രി​യാ​ണ് ശ​ര​ത്‌​ലാ​ലും കൃ​പേ​ഷും വെ​ട്ടേ​റ്റു മ​രി​ച്ച​ത്.
കേ​സി​ൽ സി​പി​എം ഏ​രി​യാ ഉ​ദു​മ ഏ​രി​യ സെ​ക്ര​ട്ട​റി​യ​ട​ക്കം 14 ആ​ളു​ക​ളു​ടെ പേ​രി​ലാ​ണ് ക്രൈം​ബ്രാ​ഞ്ച് കേ​സെ​ടു​ത്ത​ത്. ഇ​തി​ൽ 11 പേ​ർ ജ​യി​ലി​ലാ​ണ്. ഇ​വ​ർ​ക്കെ​തി​രേ മേ​യ് 20നാ​ണ് അ​ന്വേ​ഷ​ണ​സം​ഘം ഹൊ​സ്ദു​ർ​ഗ് ചീ​ഫ് ജു​ഡീ​ഷ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്.