രാ​ജ്യാ​ന്ത​ര മ​ത്സ​ര​ത്തി​ൽ ഭീ​മ​ന​ടി സ്വ​ദേ​ശി​ക്ക് നേട്ടം
Thursday, October 17, 2019 1:03 AM IST
ഭീ​മ​ന​ടി: ലോ​ക ഭ​ക്ഷ്യദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് എ​ന്‍റെ ഭ​ക്ഷ​ണം, എ​ന്‍റെ ഭാ​വി എ​ന്ന പ്ര​മേ​യ​ത്തി​ല്‍ ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ഫു​ഡ് പോ​ളി​സി റി​സ​ര്‍​ച്ച് ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് രാ​ജ്യാ​ന്ത​ര​ത​ല​ത്തി​ല്‍ ന​ട​ത്തി​യ മ​ത്സ​ര​ത്തി​ല്‍ ഭീ​മ​ന​ടി സ്വ​ദേ​ശി​യും അ​ബു​ദാ​ബി ഇ​ന്ത്യ​ന്‍ സ്‌​കൂ​ളി​ലെ വി​ദ്യാ​ര്‍​ഥി​യു​മാ​യ ജൊ​ഹാ​ന്‍ സ​ഞ്ജു സെ​ബാ​സ്റ്റ്യ​ന് ര​ണ്ടാം​സ്ഥാ​നം.
ഹ്ര​സ്വ​ചി​ത്ര മ​ത്സ​ര​ത്തി​ല്‍ 10 മു​ത​ല്‍ 17 വ​യ​സ് വ​രെ​യു​ള്ള വി​ഭാ​ഗ​ത്തി​ലാ​ണ് ജൊ​ഹാ​ന്‍റെ നേ​ട്ടം. 250 ഡോ​ള​ര്‍ (ഏ​ക​ദേ​ശം 18,000 രൂ​പ) ആ​ണ് സ​മ്മാ​ന​ത്തു​ക. 19 രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള മ​ത്സ​രാ​ര്‍​ഥി​ക​ള്‍ പ​ങ്കെ​ടു​ത്ത ജേ​താ​ക്ക​ളി​ലെ ഏ​ക ഇ​ന്ത്യ​ക്കാ​ര​ന്‍ കൂ​ടി​യാ​ണ് ഈ ​കൊ​ച്ചു​മി​ടു​ക്ക​ന്‍. ന​മ്മു​ടെ ഭാ​വി​ക്കു​വേ​ണ്ടി​യു​ള്ള കൃ​ഷി എ​ന്ന പ്ര​മേ​യ​ത്തി​ല്‍ അ​ക്വാ​പോ​ണി​ക്‌​സ് സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ചു​ള്ള കൃ​ഷി​യു​ടെ നേ​ട്ട​ങ്ങ​ള്‍ വി​വ​രി​ക്കു​ന്ന​താ​ണ് ജൊ​ഹാ​ന്‍ നി​ര്‍​മി​ച്ച ര​ണ്ട് മി​നി​റ്റ് ദൈ​ര്‍​ഘ്യ​മു​ള്ള ഹ്ര​സ്വ​ചി​ത്രം.
സ​ഞ്ജു സെ​ബാ​സ്റ്റ്യ​ന്‍റെ​യും പ്രി​യ മേ​രി​യു​ടെ​യും മ​ക​നാ​ണ്. ഭീ​മ​ന​ടി​യി​ലെ ത​ന്‍റെ 25 ഏ​ക്ക​ര്‍ സ്ഥ​ല​ത്തു കൃ​ഷി ചെ​യ്തു​വ​രു​ന്ന ദേ​ശീ​യ ക​ര്‍​ഷ​ക അ​വാ​ര്‍​ഡ് ജേ​താ​വാ​യ മു​ത്ത​ച്ഛ​ന്‍ പാ​ല​മ​റ്റ​ത്തി​ല്‍ സെ​ബാ​സ്റ്റ്യ​ന്‍ പി.​അ​ഗ​സ്റ്റിനി​ല്‍ നി​ന്നാ​ണ് ഈ ​കൊ​ച്ചു​മ​ക​ന്‍ കൃ​ഷി​യു​ടെ ബാ​ല​പാ​ഠം പ​ഠി​ച്ച​ത്.