ആക്രമണത്തിൽ പ്ര​തി​ഷേ​ധി​ച്ചു
Thursday, October 17, 2019 1:04 AM IST
വെ​ള്ള​രി​ക്കു​ണ്ട്: വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ടി. ​ന​സി​റു​ദ്ദീ​നെ ഒ​റ്റ​പ്പാ​ല​ത്തു വ​ച്ച് ഒ​രു സം​ഘം അ​ക്ര​മി​ക​ൾ ആ​ക്ര​മി​ച്ചു പ​രി​ക്കേ​ൽ​പ്പി​ച്ച സം​ഭ​വ​ത്തി​ൽ മ​ല​യോ​ര​മേ​ഖ​ല​യി​ലെ വ്യാ​പാ​രി​ക​ൾ ഭീ​മ​ന​ടി വ്യാ​പ​ര​ഭ​വ​നി​ൽ പ്ര​തി​ഷേ​ധ​യോ​ഗം ചേ​ർ​ന്ന് ആ​ക്ര​മ​ണ​ത്തെ ശ​ക്ത​മാ​യി അ​പ​ല​പി​ച്ചു.
കു​റ്റ​വാ​ളി​ക​ളെ എ​ത്ര​യും​വേ​ഗം നി​യ​മ​ത്തി​നു മു​ന്പി​ൽ എ​ത്തി​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. മേ​ഖ​ലാ ര​ക്ഷാ​ധി​കാ​രി തോ​മ​സ് കാ​നാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​എ .ജോ​സ​ഫ്, മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് കെ. ​കേ​ശ​വ​ൻ ന​മ്പീ​ശ​ൻ, സി.​ടി. ലൂ​ക്കോ​സ്, ജി​മ്മി ഇ​ട​പ്പാ​ടി, റ്റോ​മി​ച്ച​ൻ കാ​ഞ്ഞി​ര​മ​റ്റം, സാ​ബു ത​കി​ടി​യേ​ൽ, കെ. ​അ​ഷ്റ​ഫ് മാ​ല​ക്ക​ല്ല് എന്നിവർ പ്ര​സം​ഗി​ച്ചു.