ക​ള്ള​വോ​ട്ട് ചെ​യ്താ​ല്‍ ത​ട​വ് ശി​ക്ഷ
Thursday, October 17, 2019 1:04 AM IST
കാ​സ​ർ​ഗോ​ഡ്: ആ​ള്‍​മാ​റാ​ട്ട​ത്തി​ലൂ​ടെ മ​റ്റൊ​രാ​ളു​ടെ വോ​ട്ട് ചെ​യ്യാ​ന്‍ ശ്ര​മി​ക്കു​ക​യോ ത​ന്‍റെ ത​ന്നെ വോ​ട്ട് മു​മ്പ് ചെ​യ്ത വി​വ​രം മ​റ​ച്ചു​വ​ച്ച് വീ​ണ്ടും വോ​ട്ട് ചെ​യ്യാ​ന്‍ ശ്ര​മി​ക്കു​ക​യോ ചെ​യ്യു​ന്ന​ത് ജ​ന​പ്രാ​തി​നി​ധ്യ നി​യ​മ​മ​നു​സ​രി​ച്ചും ഇ​ന്ത്യ​ന്‍ ശി​ക്ഷാ നി​യ​മ​മ​നു​സ​രി​ച്ചും കു​റ്റ​ക​ര​മാ​ണെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ ഡി. ​സ​ജി​ത്ബാ​ബു പ​റ​ഞ്ഞു.
ഐ​പി​സി 171 എ​ഫ് അ​നു​സ​രി​ച്ച് ഒ​രു വ​ര്‍​ഷം വ​രെ ത​ട​വും പി​ഴ​യും ല​ഭി​ക്കാ​വു​ന്ന കു​റ്റ​കൃ​ത്യ​മാ​ണ്. ആ​രു​ടെ​യെ​ങ്കി​ലും പ്രേ​ര​ണ​യ്ക്ക് വ​ഴ​ങ്ങി​യാ​ണ് ക​ള്ള​വോ​ട്ട് ചെ​യ്യാ​ന്‍ ശ്ര​മി​ച്ച​തെ​ങ്കി​ലും ശി​ക്ഷ​യി​ല്‍ നി​ന്ന് ഒ​ഴി​വാ​കു​ക​യി​ല്ല. മ​റ്റൊ​രാ​ളു​ടെ തി​രി​ച്ച​റി​യ​ല്‍ രേ​ഖ വ്യാ​ജ​മാ​യി ഉ​ണ്ടാ​ക്കി​യാ​ണ് വോ​ട്ട് ചെ​യ്യാ​ന്‍ ശ്ര​മി​ച്ച​തെ​ങ്കി​ല്‍ വ്യാ​ജ​രേ​ഖ ച​മ​ച്ച​തി​നും ആ​ള്‍​മാ​റാ​ട്ടം ന​ട​ത്തി​യ​തി​നും കൂ​ടി കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്യും.
അ​യ​ല്‍ സം​സ്ഥാ​ന​ങ്ങ​ളി​ലെ സ​മ്മ​തി​ദാ​യ​ക​രാ​യ അ​തി​ര്‍​ത്തിപ്ര​ദേ​ശ​ങ്ങ​ളി​ല്‍ താ​മ​സി​ക്കു​ന്ന​വ​ര്‍ മ​ഞ്ചേ​ശ്വ​രം മ​ണ്ഡ​ല​ത്തി​ല്‍ വോ​ട്ട് ചെ​യ്യു​ന്ന​ത് ത​ട​യാ​ന്‍ പ്ര​ത്യേ​ക നി​രീ​ക്ഷ​ക​രെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഇ​ങ്ങ​നെ വോ​ട്ട് ചെ​യ്യാ​ന്‍ ശ്ര​മി​ക്കു​ന്ന​വ​ര്‍​ക്കെ​തി​രേ​യും ക​ര്‍​ശ​ന ന​ട​പ​ടി​യു​ണ്ടാ​വു​മെ​ന്നും ക​ള​ക്ട​ര്‍ പ​റ​ഞ്ഞു.
വി​ദേ​ശ​ത്തോ സം​സ്ഥാ​ന​ത്തി​നു പു​റ​ത്തോ ഉ​ള്ള വോ​ട്ട​റു​ടെ​യും വോ​ട്ടേ​ഴ്‌​സ് ലി​സ്റ്റി​ല്‍ പേ​രു​ള്ള മ​രി​ച്ച ആ​ളു​ടേ​യും തി​രി​ച്ച​റി​യ​ല്‍ രേ​ഖ മ​റ്റാ​രെ​ങ്കി​ലും ആ​വ​ശ്യ​പ്പെ​ട്ടാ​ല്‍ ന​ല്‍​ക​രു​ത്. ഇ​തു​പ​യോ​ഗി​ച്ച് ക​ള്ള​വോ​ട്ട് ചെ​യ്യാ​ന്‍ ശ്ര​മി​ച്ചാ​ല്‍ ന​ല്‍​കി​യ ആ​ള്‍​ക്കെ​തി​രേ​യും ന​ട​പ​ടി​യു​ണ്ടാ​വും.
യ​ഥാ​ര്‍​ത്ഥ വോ​ട്ട​ര്‍ ത​ന്നെ​യാ​ണ് വോ​ട്ട് ചെ​യ്യു​ന്ന​തെ​ന്ന് പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഉ​റ​പ്പു​വ​രു​ത്ത​ണം.
വോ​ട്ട​റു​ടെ ഐ​ഡ​ന്‍റി​റ്റി സം​ബ​ന്ധി​ച്ചു പ​രാ​തി​യു​ണ്ടെ​ങ്കി​ല്‍ നി​യ​മാ​നു​സൃ​ത ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി​യ ശേ​ഷ​മേ വോ​ട്ട് ചെ​യ്യാ​ന്‍ അ​നു​വ​ദി​ക്കാ​വൂ. ടെ​ൻ​ഡ​ര്‍​വോ​ട്ട് വോ​ട്ടിം​ഗ് യ​ന്ത്ര​ത്തി​ല്‍ ചെ​യ്യാ​ന്‍ അ​നു​വ​ദി​ക്ക​രു​ത്.
എ​തെ​ങ്കി​ലും സ്ഥാ​നാ​ര്‍​ഥി​ക്ക് വോ​ട്ട് ചെ​യ്യാ​ന്‍ വേ​ണ്ടി പ​ണ​മോ പാ​രി​തോ​ഷി​ക​ങ്ങ​ളോ ന​ല്‍​കു​ക​യോ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യോ, വോ​ട്ട് ചെ​യ്യാ​തി​രി​ക്കാ​ന്‍ പ്രേ​രി​പ്പി​ക്കു​ക​യോ, ഭീ​ഷ​ണി​പ്പെ​ടു​ത്ത​ക​യോ, വോ​ട്ടെ​ടു​പ്പി​ന് ഏ​തെ​ങ്കി​ലും വി​ധ​ത്തി​ല്‍ ത​ട​സ​മു​ണ്ടാ​ക്കു​ക​യോ പോ​ളിം​ഗ് ബൂ​ത്തി​ലോ ബൂ​ത്തി​നു സ​മീ​പ​മോ സം​ഘ​ര്‍​ഷ​മു​ണ്ടാ​ക്കി​യാ​ലും ക​ര്‍​ശ​ന ന​ട​പ​ടി​ക​ള്‍ നേ​രി​ടേ​ണ്ടി വ​രും.