സി​പി​എം പാ​ര്‍​ട്ടി പ്ലീ​ന​ങ്ങ​ള്‍ ഗ​ണ​പ​തി​ഹോ​മ​ത്തോ​ടെ തു​ട​ങ്ങു​ന്നകാ​ലം വ​രും: കു​മ്മ​നം രാ​ജ​ശേ​ഖ​ര​ന്‍
Friday, October 18, 2019 1:20 AM IST
കു​മ്പ​ള: അ​ധി​ക​കാ​ലം ക​ഴി​യു​ന്ന​തി​നു​മു​മ്പ് സി​പി​എം പാ​ര്‍​ട്ടി പ്ലീ​ന​ങ്ങ​ള്‍ തു​ട​ങ്ങു​ന്ന​ത് 1008 നാ​ളി​കേ​രം കൊ​ണ്ടു​ള്ള ഗ​ണ​പ​തി​ഹോ​മ​ത്തോ​ടെ​യാ​യി​രി​ക്കു​മെ​ന്ന് ബി​ജെ​പി നേ​താ​വ് കു​മ്മ​നം രാ​ജ​ശേ​ഖ​ര​ന്‍. സ്വ​ന്തം ആ​ശ​യ​ത്തി​ന്‍റെ പാ​പ്പ​ര​ത്തം മ​ന​സ്സി​ലാ​യ​തു​കൊ​ണ്ടാ​ണ് സി​പി​എം ചെ​ങ്കൊ​ടി​യും ഇ​ന്‍​ക്വി​ലാ​ബും വ​ലി​ച്ചെ​റി​ഞ്ഞു വി​ശ്വാ​സി​സ​മൂ​ഹ​ത്തി​ന്‍റെ കൂ​ടെ​നി​ല്‍​ക്കാ​ന്‍ തു​ട​ങ്ങി​യി​രി​ക്കു​ന്ന​തെ​ന്നും കു​മ്പ​ള​യി​ലെ എ​ന്‍​ഡി​എ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ഓ​ഫീ​സി​ല്‍ ന​ട​ത്തി​യ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ അ​ദ്ദേ​ഹം പ​റ​ഞ്ഞു.
വി​ശ്വാ​സ​വും വി​ക​സ​ന​വു​മാ​ണ് ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ച​ര്‍​ച്ച ചെ​യ്യ​പ്പെ​ടു​ന്ന​ത്. കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ പാ​വ​പ്പെ​ട്ട ജ​ന​ങ്ങ​ള്‍​ക്കു​വേ​ണ്ടി ന​ട​പ്പി​ലാ​ക്കി​യ കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ പ​ല പ​ദ്ധ​തി​ക​ളും അ​വ​രി​ലേ​ക്ക് എ​ത്തി​ക്കാ​തെ വ​ക​മാ​റ്റി ചെ​ല​വ​ഴി​ക്കു​ക​യും പേ​രു​മാ​റ്റി ത​ങ്ങ​ളു​ടേ​താ​ക്കി ത​ട്ടി​പ്പ് ന​ട​ത്തു​ക​യു​മാ​ണ് സം​സ്ഥാ​ന​ത്തെ ഇ​ട​ത് സ​ര്‍​ക്കാ​ര്‍ ചെ​യ്യു​ന്ന​ത്.
വി​ശ്വാ​സസം​ര​ക്ഷ​ണ​ത്തി​ല്‍ സി​പി​എ​മ്മി​ന് ആ​ത്മാ​ര്‍​ഥ​ത ഉ​ണ്ടെ​ങ്കി​ല്‍ ശ​ബ​രി​മ​ല​യി​ല്‍ യു​വ​തി പ്ര​വേ​ശ​നം പാ​ടി​ല്ല എ​ന്ന് വ്യ​ക്ത​മാ​യി പ​റ​യാ​ന്‍ ത​യാ​റാ​വ​ണം. 2013 ലെ ​പാ​ല​ക്കാ​ട് പ്ലീ​ന​ത്തി​ല്‍ എ​ടു​ത്ത പ്ര​ധാ​ന തീ​രു​മാ​ന​ങ്ങ​ളി​ലൊ​ന്ന് പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​ര്‍ മ​ത​പ​ര​മാ​യ ച​ട​ങ്ങു​ക​ള്‍, ഗ​ണ​പ​തി​ഹോ​മം, ഭ​ഗ​വ​തി​സേ​വ തു​ട​ങ്ങി​യ​വ ന​ട​ത്താ​ന്‍ പാ​ടി​ല്ല എ​ന്ന​താ​യി​രു​ന്നു. വി​ശ്വാ​സ​ത്തെ​യും ആ​ചാ​ര​ങ്ങ​ളെ​യും അ​നു​ഷ്ഠാ​ന​ങ്ങ​ളെ​യും പ​ല​വ​ട്ടം ത​ള്ളി​പ്പ​റ​ഞ്ഞ​വ​രാ​ണ് സി​പി​എം. ആ ​പാ​ര്‍​ട്ടി ഇ​ന്ന് മ​ത​പ​ര​മാ​യ വി​ശ്വാ​സ​ത്തെ അം​ഗീ​ക​രി​ക്കേ​ണ്ടി​വ​രു​ന്ന​ത് കാ​ല​ത്തി​ന്‍റെ മാ​റ്റ​മാ​ണെ​ന്നും കു​മ്മ​നം പ​റ​ഞ്ഞു.
എ​ന്‍​എ​സ്എ​സ് ദീ​ര്‍​ഘ​നാ​ളാ​യി ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ടി​രി​ക്കു​ന്ന സാ​മ്പ​ത്തി​ക സം​വ​ര​ണം ഉ​ള്‍​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ള്‍ ന​ട​പ്പി​ലാ​ക്കി​യ സ​ര്‍​ക്കാ​രാ​ണ് കേ​ന്ദ്ര​ത്തി​ലു​ള്ള​ത്.
വി​ശ്വാ​സ​സം​ര​ക്ഷ​ണ​ത്തി​നു വേ​ണ്ടി സം​ഘ്പ​രി​വാ​ര്‍ പ്ര​സ്ഥാ​ന​ങ്ങ​ള്‍ പ്ര​ക്ഷോ​ഭം ന​ട​ത്തി​യ​പ്പോ​ള്‍ ഗാ​ല​റി​യി​ല്‍ നി​ന്ന് നോ​ക്കി​ക്ക​ണ്ട യു​ഡി​എ​ഫ് ആ​ചാ​ര​സം​ര​ക്ഷ​ക​രാ​ണെ​ന്ന് പ​റ​യു​ന്ന​ത് ബാ​ലി​ശ​മാ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ ഒ​രു സം​ഘ​ട​ന​യെ​ന്ന നി​ല​യി​ല്‍ എ​ന്‍​എ​സ്എ​സ് യു​ഡി​എ​ഫി​നാ​യി വോ​ട്ട് ചോ​ദി​ക്കു​മെ​ന്ന് വി​ശ്വ​സി​ക്കു​ന്നി​ല്ലെ​ന്നും കു​മ്മ​നം പ​റ​ഞ്ഞു.