മു​ണ്ട​ത്ത​ടം ക്വാ​റി: സ​മ​ര​ക്കാ​ര്‍ തെ​ളി​വെ​ടു​പ്പ് ബ​ഹി​ഷ്‌​ക​രി​ച്ചു
Friday, October 18, 2019 1:25 AM IST
പ​ര​പ്പ: സം​ഘ​ർ​ഷ​ത്തെ​ത്തു​ട​ർ​ന്ന് മു​ണ്ട​ത്ത​ടം ക​രി​ങ്ക​ല്‍ ക്വാ​റി സ​മ​ര​ക്കാ​ർ തെ​ളി​വെ​ടു​പ്പ് ബ​ഹി​ഷ്ക​രി​ച്ചു. ജില്ലാ പ​രി​സ്ഥി​തി​സ​മി​തി നി​യ​മ​സ​ഭാ പ​രി​സ്ഥി​തി സ​മി​തി​ക്ക് ന​ല്‍​കി​യ പ​രാ​തി​യെ​ത്തു​ട​ര്‍​ന്നാ​ണ് ഇ​ന്ന​ലെ മു​ണ്ട​ത്ത​ട​ത്തെ ഖ​ന​നം പ​രി​സ്ഥി​തി​ക്ക് ഉ​ണ്ടാ​ക്കു​ന്ന പ്ര​ശ്‌​ന​ങ്ങ​ള്‍ പ​ഠി​ക്കാ​ന്‍ ജി​യോ​ള​ജി​സ്റ്റു​ക​ള്‍ എ​ത്തി​യ​ത്.

ഇ​വ​ർ​ക്ക് മു​ന്പാ​കെ തെ​ളി​വ് ന​ല്‍​കാ​നെ​ത്തി​യ ജി​ല്ലാ പ​രി​സ്ഥി​തി​സ​മി​തി സെ​ക്ര​ട്ട​റി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള നാ​ട്ടു​കാ​ര​ട​ക്ക​മു​ള്ള സ​മ​ര​ക്കാ​രെ ക്വാ​റി ഉ​ട​മ​യും സം​ഘ​വും ത​ട​ഞ്ഞ​താ​ണ് സം​ഘ​ര്‍​ഷ​ത്തി​ന് ഇ​ട​യാ​ക്കി​യ​ത്.

വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ പോ​ലീ​സ് സ​മ​ര​ക്കാ​ര്‍​ക്ക് തെ​ളി​വ് ന​ല്‍​കാ​ന്‍ അ​വ​സ​രം ന​ല്‍​ക​ണ​മെ​ന്ന് പ​രി​ശോ​ധ​നാ​സം​ഘ​ത്തോ​ട് നി​ര്‍​ദേ​ശി​ച്ചു. തു​ട​ർ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ളാ​യ ര​ണ്ടു​പേ​ര്‍​ക്ക് മാ​ത്രം പ​രി​ശോ​ധ​നാ​സം​ഘം അ​നു​മ​തി ന​ല്‍​കി. ഇ​തി​ല്‍ പ്ര​തി​ഷേ​ധി​ച്ചു സ​മ​ര​ക്കാ​ര്‍ തെ​ളി​വെ​ടു​പ്പ് ബ​ഹി​ഷ്‌​ക​രി​ക്കു​ക​യാ​ണ് ഉ​ണ്ടാ​യ​ത്. നി​ല​വി​ൽ ക്വാ​റി​ക്കെ​തി​രേ ജ​ന​കീ​യ സ​മ​ര​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ര​പ്പ ടൗ​ണി​ല്‍ അ​നി​ശ്ചി​ത​കാ​ല സ​മ​രം ന​ട​ന്നു​വ​രി​ക​യാ​ണ്.