ക​ട​ലോ​ര നി​രീ​ക്ഷ​ണ​ത്തി​ന് പ​ട്രോ​ളിം​ഗ്: ഫ്‌​ളാ​ഗ് ഓ​ഫ് ഇ​ന്ന്
Saturday, October 19, 2019 1:24 AM IST
മ​ഞ്ചേ​ശ്വ​രം: ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഭാ​ഗ​മാ​യി ക​ട​ലോ​ര നി​രീ​ക്ഷ​ണ​ത്തി​നു​ള്ള ബോ​ട്ടു​ക​ളു​ടെ പ​ട്രോ​ളിം​ഗി​ന്‍റെ ഫ്‌​ളാ​ഗ് ഓ​ഫ് ഇ​ന്നു രാ​വി​ലെ ഏ​ഴി​ന് മ​ഞ്ചേ​ശ്വ​രം തു​റ​മു​ഖ​ത്ത് ജി​ല്ലാ ക​ള​ക്ട​ര്‍ ഡി. ​സ​ജി​ത് ബാ​ബു നി​ര്‍​വ​ഹി​ക്കും. മ​ഞ്ചേ​ശ്വ​രം ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് പൊ​തു നി​രീ​ക്ഷ​ക സു​ഷ​മ ഗോ​ഡ്‌​ബൊ​ലെ, തെ​ര​ഞ്ഞെ​ടു​പ്പ് ചെ​ല​വ് നി​രീ​ക്ഷ​ക​ന്‍ ക​മ​ല്‍​ജി​ത്ത് കെ. ​ക​മ​ല്‍, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ജ​യിം​സ് ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ര്‍ സം​ബ​ന്ധി​ക്കും.
റ​വ​ന്യൂ-​പോ​ലീ​സ് വ​കു​പ്പു​ക​ള്‍ സം​യു​ക്ത​മാ​യി ന​ട​ത്തു​ന്ന പ​ട്രോ​ളിം​ഗ് 21 നു ​വൈ​കു​ന്നേ​രം ആ​റു​വ​രെ തു​ട​രും. വോ​ട്ട​ര്‍​മാ​രെ സ്വാ​ധീ​നി​ക്കു​ന്ന​തി​ന് പ​ണം, മ​ദ്യം, സ​മ്മാ​ന​ങ്ങ​ള്‍ എ​ന്നി​വ ക​ട​ത്തു​ന്ന​തി​നെ​തി​രെ​യും വോ​ട്ട​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട മ​റ്റ് നി​യ​മ​വി​രു​ദ്ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ത​ട​യു​ന്ന​തി​നും ആ​ണ് പ​ട്രോ​ളിം​ഗ് ന​ട​ത്തു​ക. ര​ണ്ട് ബോ​ട്ടു​ക​ളി​ലാ​യാ​ണ് പ​ട്രോ​ളിം​ഗ്.