കേ​ന്ദ്രാ​വി​ഷ്കൃ​ത പ​ദ്ധ​തി​ക​ള്‍ സം​സ്ഥാ​നം അ​ട്ടി​മ​റി​ക്കു​ന്നു: പി.​സി.​തോ​മ​സ്
Saturday, October 19, 2019 1:24 AM IST
ഉ​പ്പ​ള: ചി​കി​ത്സ​യ്ക്ക് അ​ഞ്ചു ല​ക്ഷം രൂ​പ വീ​തം ഒ​രു കു​ടും​ബ​ത്തി​ലെ ഒ​രാ​ള്‍​ക്ക് ഓ​രോ വ​ര്‍​ഷ​വും ല​ഭി​ക്കേ​ണ്ട​തു​ള്‍​പ്പെ​ടെ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ 324 ജ​ന​കീ​യ പ​ദ്ധ​തി​ക​ളി​ല്‍ പ​ല​തും കേ​ര​ള​ത്തി​ല്‍ പി​ണ​റാ​യി സ​ര്‍​ക്കാ​ര്‍ അ​ട്ടി​മ​റി​ച്ച​താ​യി എ​ന്‍​ഡി​എ ദേ​ശീ​യസ​മി​തി അം​ഗ​വും കേ​ര​ള കോ​ണ്‍​ഗ്ര​സ് പാ​ര്‍​ട്ടി ചെ​യ​ര്‍​മാ​നു​മാ​യ പി. ​സി.​തോ​മ​സ്. മ​ഞ്ചേ​ശ്വ​ര​ത്ത് പ്ര​ചാ​ര​ണ​ത്തി​ന് എ​ത്തി​യ അ​ദ്ദേ​ഹം കു​മ്പ​ള തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മ​ിറ്റി ഓ​ഫീ​സി​ല്‍ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രോ​ട്‌ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു. ജി​ല്ല​യി​ലെ എ​ന്‍​ഡോ​സ​ള്‍​ഫാ​ന്‍ ഇ​ര​ക​ളി​ല്‍ പ​ല​രും ഇ​ന്നു മ​രി​ച്ചുജീ​വി​ക്കു​ന്ന നി​ല​യി​ലാ​ണ്. ക​ര്‍​ഷ​ക​രും വ​ലി​യ ബു​ദ്ധി​മു​ട്ട് അ​നു​ഭ​വി​ക്കു​ന്നു. കാ​ര്‍​ഷി​ക ക​ടാ​ശ്വാ​സം ക​ട​ലാ​സി​ല്‍ ഒ​തു​ങ്ങു​ക​യാ​ണ്. ക്രി​സ്ത്യ​ന്‍ പ​ള്ളി ആ​ക്ര​മി​ച്ച​വ​രെ ഇ​തു​വ​രെ അ​റ​സ്റ്റ് ചെ​യ്തി​ട്ടി​ല്ല. വി​ക​സ​നം മ​ഞ്ചേ​ശ്വ​ര​ത്ത് പൂ​ര്‍​ണ​മാ​യും നി​ല​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും ഒ​രു മാ​റ്റം മ​ഞ്ചേ​ശ്വ​ര​ത്ത് അ​നി​വാ​ര്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.