കാ​ഞ്ഞ​ങ്ങാ​ട് വ്യാ​പാ​രി​ക​ൾ വി​ല്പ​ന നി​കു​തി ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ചു
Sunday, October 20, 2019 1:07 AM IST
കാ​ഞ്ഞ​ങ്ങാ​ട്: വാ​റ്റ് നി​യ​മ​ത്തി​ന്‍റെ പേ​രി​ൽ വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പു​ള്ള ക​ണ​ക്കു​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി വ്യാ​പാ​രി​ക​ൾ​ക്ക് വ​ൻ പി​ഴ ചു​മ​ത്തി​യ ന​ട​പ​ടി​ക്കെ​തി​രെ കാ​ഞ്ഞ​ങ്ങാ​ട് മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വ്യാ​പാ​രി​ക​ൾ വി​ല്പ​ന​നി​കു​തി ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ചും ഉ​പ​രോ​ധ സ​മ​ര​വും ന​ട​ത്തി. ഉ​ച്ച​വ​രെ ന​ഗ​ര​ത്തി​ൽ ക​ട​ക​ള​ട​ച്ച് പ്ര​തി​ഷേ​ധ​വും ന​ട​ത്തി.
ഉ​പ​രോ​ധ​സ​മ​രം വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​ജെ. സ​ജി ഉ​ദ്ഘാ​ട​നം ചെ​യ്തു. കാ​ഞ്ഞ​ങ്ങാ​ട് മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് സി. ​യൂ​സ​ഫ് ഹാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​സ് ത​യ്യി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. മ​ർ​ച്ച​ന്‍റ്സ് യൂ​ത്ത് വിം​ഗ് സം​സ്ഥാ​ന ട്ര​ഷ​റ​ർ മ​ണി അ​ത്തി​ക്കാ​ൽ, സു​ബൈ​ർ പ്ര​ഭാ​ത്, ടി.​വി. രാ​ജേ​ന്ദ്ര​കു​മാ​ർ, ഗി​രീ​ഷ് നാ​യ​ക്, നി​ത്യാ​ന​ന്ദ നാ​യ​ക്, പ്ര​ദീ​പ് കീ​ലേ​രി, യൂ​ത്ത് വിം​ഗ് പ്ര​സി​ഡ​ന്‍റ് സി. ​കെ. ആ​സി​ഫ്, സെ​ക്ര​ട്ട​റി ര​ഞ്ജി​ത് കൊ​വ്വ​ൽ, വ​നി​താ വിം​ഗ് പ്ര​സി​ഡ​ന്‍റ് ശോ​ഭ​ന ബാ​ല​കൃ​ഷ്ണ​ൻ, സെ​ക്ര​ട്ട​റി പ്ര​സ​ന്ന ച​ന്ദ്ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി. ​പീ​റ്റ​ർ സ്വാ​ഗ​ത​വും കെ. ​വി. ല​ക്ഷ്മ​ണ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.