മ​ത്സ്യ​ബ​ന്ധ​ന​ത്തി​നി​ടെ അ​സു​ഖം ബാ​ധി​ച്ച തൊ​ഴി​ലാ​ളി​യെ കോ​സ്റ്റ​ൽ പോ​ലീ​സ് രക്ഷിച്ചു
Tuesday, October 22, 2019 1:51 AM IST
ചെ​റു​വ​ത്തൂ​ർ: ക​ട​ലി​ൽ മ​ത്സ്യ​ബ​ന്ധ​ന​ത്തി​നി​ടെ നെ​ഞ്ചു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യെ കോ​സ്റ്റ​ൽ പോ​ലീ​സ് നേ​തൃ​ത്വ​ത്തി​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. ത​മി​ഴ്‍​നാ​ട്ടി​ൽ നി​ന്നെ​ത്തി​യ ബോ​ട്ടി​ലെ തൊ​ഴി​ലാ​ളി സെ​ബാ​സ്റ്റ്യ​നെ(59)​യാ​ണ് തൃ​ക്ക​രി​പ്പൂ​ർ കോ​സ്റ്റ​ൽ പോ​ലീ​സ് ക​ര​യി​ലെ​ത്തി​ച്ചു പ്രാ​ഥ​മി​ക​ശു​ശ്രൂ​ഷ ന​ൽ​കി ആ​ശു​പ​ത്രി​യി​ലാ​ക്കി​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് സം​ഭ​വം.

ക​ട​ലി​ൽ നി​ന്ന് ല​ഭി​ച്ച സൂ​ച​ന അ​നു​സ​രി​ച്ച് കോ​സ്റ്റ​ൽ പോ​ലീ​സ് മ​ട​ക്ക​ര​ തു​റ​മു​ഖ​ത്ത​ത്തെ​ത്തി​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി. ആം​ബു​ല​ൻ​സ് എ​ത്തി​ച്ച് ആ​ദ്യം ചെ​റു​വ​ത്തൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് പ​രി​യാ​രം ഗവ. മെ​ഡി​ക്ക​ൽ കോ​ള​ജി​ലും എ​ത്തി​ക്കു​ക​യാ​യി​രു​ന്നു.