ദീപശിഖാ പ്രയാണം രാജപുരം സ്കൂളിലെത്തി
Wednesday, October 23, 2019 1:06 AM IST
രാ​ജ​പു​രം: ഹൊ​സ്ദു​ര്‍​ഗ് ഉ​പ​ജി​ല്ലാ കാ​യി​ക​മേ​ള​യ്ക്ക് രാ​ജ​പു​രം ഹോ​ളി​ഫാ​മി​ലി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ഇ​ന്നു തു​ട​ക്ക​മാ​കും. കാ​യി​ക​മേ​ള​യു​ടെ ഭാ​ഗ​മാ​യി കാ​ഞ്ഞ​ങ്ങാ​ട് ദു​ര്‍​ഗ ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ല്‍ നി​ന്ന് മു​ന്‍ ദേ​ശീ​യ കാ​യി​ക​താ​ര​ങ്ങ​ൾ ദീ​പം തെ​ളി​ച്ചു ദീ​പ​ശി​ഖാ പ്ര​യാ​ണം ചു​ള്ളി​ക്ക​ര​യി​ല്‍ വ​ച്ച് രാ​ജ​പു​രം സ്‌​കൂ​ളി​ലെ കാ​യി​ക​താ​ര​ങ്ങ​ള്‍ ചേ​ര്‍​ന്നു സ്വീ​ക​രി​ച്ച് സ്‌​കൂ​ളി​ല്‍ എ​ത്തി​ച്ചു. തു​ട​ർ​ന്ന് രാ​ജ​പു​രം ടൗ​ണി​ൽ സ്കൂ​ൾ കു​ട്ടി​ക​ൾ ഫ്ലാ​ഷ്മോ​ബ് അ​വ​ത​രി​പ്പി​ച്ചു.
മൂ​ന്നു​ദി​വ​സ​ങ്ങ​ളി​ലാ​യി 82 സ്‌​കൂ​ളു​ക​ളി​ല്‍ നി​ന്ന് 1500ല​ധി​കം വി​ദ്യാ​ര്‍​ഥി​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന മേ​ള ഇ​ന്ന് രാ​വി​ലെ 9.30ന് ​സ്‌​കൂ​ളി​ല്‍ നി​ന്ന് ഗ്രൗ​ണ്ടി​ലേ​ക്ക് ന​ട​ക്കു​ന്ന ഘോ​ഷ​യാ​ത്ര​യോ​ടെ തു​ട​ങ്ങും. തു​ട​ർ​ന്ന് കാ​യി​ക​മേ​ള​യു​ടെ പ​താ​ക എ​ഇ​ഒ പി.​വി. ജ​യ​രാ​ജ് ഉ​യ​ര്‍​ത്തും. സ്‌​കൂ​ള്‍ പ​താ​ക മാ​നേ​ജ​ര്‍ ഫാ. ​ജോ​ര്‍​ജ് പു​തു​പ്പ​റ​മ്പി​ല്‍ ഉ​യ​ര്‍​ത്തും.
കാ​യി​ക​മേ​ള​യു​ടെ ഉ​ദ്ഘാ​ട​നം വി​ദ്യാ​ഭ്യാ​സ​വ​കു​പ്പ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ കെ.​വി. പു​ഷ്പ നി​ര്‍​വ​ഹി​ക്കും. കോ​ട്ട​യം അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ന്‍ മാ​ര്‍ ജോ​സ​ഫ് പ​ണ്ടാ​ര​ശേ​രി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.